- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവക അതിർത്തി മാറിയെന്ന് പറഞ്ഞ് മറ്റൊരു പള്ളിയിലേക്ക് പോകാൻ പ്രേരിപ്പിച്ചു; അനുസരിക്കാതിരുന്നതോടെ വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ അവഗണന പതിവാക്കി; കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടും ചെവിക്കൊള്ളാതെ പള്ളിവികാരി; കുഞ്ഞിന്റെ ആദ്യ കുർബ്ബാന സ്വീകരണം മുടക്കി പ്രതികാരം ചെയ്തു; എണ്ണപ്പാറ കനകകുന്ന് പള്ളി വികാരിക്കെതിരെ വിശ്വാസി രംഗത്ത്
കണ്ണൂർ: പള്ളിയിലെ അച്ചന്മാർ അധികാര കേന്ദ്രങ്ങളായി മാറുമ്പോൾ സാധാരണക്കാരായ വിശ്വാസികളെ വട്ടംകറക്കുന്ന കഥകൾ അടുത്തിടെ നിരന്തരമായി പുറത്തുവന്നിരുന്നു. പള്ളി നിർമ്മാണത്തിനായി നൽകിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സർട്ടിക്കറ്റ് നൽകാതെ ഗൃഹനാഥനെ വട്ടംചുറ്റിച്ച് ചങ്ങനാശേരി അതിരൂപതയിലെ വികാരിയുടെ കഥ അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ പള്ളിയിൽ പുതുതായി എത്തിയ വികാരിയുടെ തിട്ടൂരം അംഗീകരിക്കാത്തതിന്റെ പേരിൽ ഒരു കുടുംബം ഊരുവിലക്കിന് സമാനമായ നടപടികളാണ് നേരിടുന്നുവെന്ന വാർത്ത കൂടു പുറത്തുവരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും കുഞ്ഞിന്റെ ആദ്യ കുർബാന സ്വീകരണം മുടക്കിയിരിക്കയാണ് വികാരി. ജോജി ജോസഫ് എന്ന വിശ്വാസിയാണ് കണ്ണൂർ ജില്ലയിലെ കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത് കനകക്കുന്ന് ഇടവകയിലെ പള്ളിവികാരിക്കെതിരെ രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വികാരിക്കെതിരെ രംഗത്തെത്തിയത്. ഇടവകയിൽ പുതുതായി എത്തിയ അച്ചൻ നിലവിലുള്ള രൂപതയിൽ നിന്നും മാറി പോകാൻ നിർദേശിച്ചെന്നും ഇതിന് വിസമ്മതിച്ച
കണ്ണൂർ: പള്ളിയിലെ അച്ചന്മാർ അധികാര കേന്ദ്രങ്ങളായി മാറുമ്പോൾ സാധാരണക്കാരായ വിശ്വാസികളെ വട്ടംകറക്കുന്ന കഥകൾ അടുത്തിടെ നിരന്തരമായി പുറത്തുവന്നിരുന്നു. പള്ളി നിർമ്മാണത്തിനായി നൽകിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സർട്ടിക്കറ്റ് നൽകാതെ ഗൃഹനാഥനെ വട്ടംചുറ്റിച്ച് ചങ്ങനാശേരി അതിരൂപതയിലെ വികാരിയുടെ കഥ അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ പള്ളിയിൽ പുതുതായി എത്തിയ വികാരിയുടെ തിട്ടൂരം അംഗീകരിക്കാത്തതിന്റെ പേരിൽ ഒരു കുടുംബം ഊരുവിലക്കിന് സമാനമായ നടപടികളാണ് നേരിടുന്നുവെന്ന വാർത്ത കൂടു പുറത്തുവരുന്നു.
കോടതിയുടെ ഉത്തരവുണ്ടായിട്ടും കുഞ്ഞിന്റെ ആദ്യ കുർബാന സ്വീകരണം മുടക്കിയിരിക്കയാണ് വികാരി. ജോജി ജോസഫ് എന്ന വിശ്വാസിയാണ് കണ്ണൂർ ജില്ലയിലെ കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത് കനകക്കുന്ന് ഇടവകയിലെ പള്ളിവികാരിക്കെതിരെ രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വികാരിക്കെതിരെ രംഗത്തെത്തിയത്. ഇടവകയിൽ പുതുതായി എത്തിയ അച്ചൻ നിലവിലുള്ള രൂപതയിൽ നിന്നും മാറി പോകാൻ നിർദേശിച്ചെന്നും ഇതിന് വിസമ്മതിച്ചതോടെ പ്രതികാര നടപിടിയുമായി രംഗത്തെത്തുകയായിരുന്നു എന്നാണ് ജോജിയുടെ ആരോപണം.
ഇടവകയിൽ തുടരാൻ തീരുമാനിച്ചെങ്കിലും വികാരിയുടെ എതിർപ്പു കാരണം ഇതിന് അനുവദിക്കുന്നില്ലെന്നാണ് വീട്ടുകാർ പരാതി പറയുന്നത്. വിശ്വാസപരമായി അവഗണിക്കുന്നു എന്നു കാണിച്ച് തളിപ്പറമ്പ് മുൻസിഫ് കോടതി മുൻപാകെ ജോജി പരാതി നൽകുകയും ചെയ്തിരുന്നു. ഇതനുസരിച്ച് വിശ്വാസ സംബന്ധമായ കാര്യങ്ങൾക്ക് ഒരു തടസവും പാടില്ലെന്ന കോടതി വിധി പുറത്തുവരികയുമുണ്ടായി. എന്നാൽ, കോടതി വിധിയെയും തള്ളിക്കൊണ്ടാണ് അച്ചൻ ഇവരുടെ കുട്ടിയുടെ ആദ്യ കുർബ്ബാന സ്വീകരണം മുടക്കിയിരിക്കുന്നത്. മതപഠനത്തിന് കുട്ടി പോയിക്കൊണ്ടിരുന്നുവെങ്കിലും അതേ മനോഭാവത്തോടെ ആദ്യ കുർബാന ക്ലാസിൽ ചെന്നിരുന്ന കുട്ടിയെ അച്ചൻ പുറത്താക്കുകയായിരുന്നു എന്നും ജോജി ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ജോജി ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
ഈ അച്ചൻ എന്റെ കുഞ്ഞിന്റെ ആദ്യ കുർബാന സ്വീകരണം മുടക്കിയിരിക്കുകയാണ്. എന്റെ പേര് ജോജി ജോസഫ്.വീട്ടു പേര് മാന്നാത്ത്: ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപ് എണ്ണപ്പാറ എന്ന ഇടവകയിൽ നിന്നും കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത് കനകക്കുന്ന് ഇടവകയിൽ ചേർന്നവരാണ്. എന്നാൽ ഞങ്ങളെ ഇടവകയിൽ ചേർത്ത അച്ചൻ ഒരു വർഷത്തിനു ശേഷം മാറി പുതിയ അച്ചൻ വന്നപ്പോൾ ഞങ്ങളുടെ ഇടവകാതിർത്തി മാറി എന്ന് പറഞ്ഞ് മറെറാരു പള്ളിയിൽ പോകാൻ പ്രേരിപ്പിച്ചു. എന്നാൽ ഞങ്ങൾക്ക് അതിനു താൽപര്യമില്ലായിരുന്നു. കാരണം, എന്റെ വീടിന് ഏറ്റവും അടുത്തുള്ളതും സൗകര്യപ്രദമായതുമായ പള്ളി ഞാൻ ചേർന്ന പള്ളി തന്നെയായിരുന്നു. അതിനു ശേഷം അച്ചൻ ഞങ്ങളുടെ വിശ്വാസ സംബന്ധമായ ഒരു കാര്യങ്ങളും ചെയ്തു തരുന്നില്ല.
തൊട്ടടുത്ത ക്രിസ്ത്യൻ വീട്ടുകാരോടും അച്ചൻ ഇങ്ങനെയാണ് ചെയ്തത്.അവർ കുടുംബ സമേതം മറ്റൊരു വിശ്വാസത്തിലേക്ക് പോയി.ഞങ്ങൾ രൂപതയിൽ പരാതി ബോധിപ്പിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല. അവസാനം ഞാൻ തളിപ്പറമ്പ് മുൻസിഫ് കോടതി മുൻപാകെ പരാതി നൽകുകയും അത് പ്രകാരം ഞങ്ങളുടെ വിശ്വാസ സംബന്ധമായ കാര്യങ്ങൾക്ക് ഒരു തടസവും പാടില്ല, അതായത് ഞങ്ങളുടെ വിശ്വാസപരമായ ഏത് കാര്യങ്ങളും നടത്തിത്തരണമെന്നുള്ള ഉത്തരവ് കോടതി നടപ്പാക്കിയിരിക്കെയാണ് അച്ചൻ എന്റെ കുട്ടിയുടെ ആദ്യ കുർബ്ബാന സ്വീകരണം മുടക്കിയിരിക്കുന്നത്. മതപഠനത്തിന് കുട്ടി പോയിക്കൊണ്ടിരുന്നുവെങ്കിലും അതേ മനോഭാവത്തോടെ ആദ്യ കുർബാന ക്ലാസിൽ ചെന്നിരുന്ന കുട്ടിയെ അച്ചൻ പുറത്താക്കുകയായിരുന്നു. അത് ആ കുട്ടിയിൽ വളരെ വേദനയുളവാക്കിയതിനാലാണ് ഞാൻ ഈ പോസ്റ്റിടുന്നത്.