തിരുവനന്തപുരം: വിവാദമായ തലസ്ഥാനത്തെ ഏവിയേഷൻ അക്കാദമിയായ ഐപിഎംഎസിലെ ചുമതലക്കാരി പൊലീസ് പിടിയിലായത് രണ്ട് ദിവസം മുമ്പാണ്. വലിയ ആരോപണങ്ങളും സമാനതകളില്ലാത്ത വിദ്യാർത്ഥി ചൂഷണവും നന്ന ഈ സ്ഥാപനത്തെകുറിച്ച് ആദ്യഘട്ടത്തിൽ പരാതി നൽകാൻ പോലും വിദ്യാർത്ഥികൾ തയ്യാറായിരുന്നില്ല. എന്നാൽ ഏവിയേഷൻ ട്രെയിനിങ്ങിനായി കോഴിക്കോട് പോയ വിദ്യാർത്ഥിനിയെ ജാതി പറഞ്ഞ് അതിക്ഷേപിച്ചതിനെ തുടർന്ന് സ്ഥാപനം നടത്തിപ്പുക്കാരി ദീപ മണികണ്ഠൻ പിടിയിലായതോടെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ രംഗത്ത് വന്നിരിക്കുകയാണ്, സർട്ടിഫിക്കറ്റ് തിരികെ ചോദിച്ച പെൺകുട്ടിക്ക് വക്കീൽ നോട്ടീസ് അയച്ചാണ് സ്ഥാപനത്തിന്റെ പുതിയ അടവ് നയം.

തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയായ പെൺകുട്ടിക്കാണ് ഇപ്പോൾ വക്കീൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 2016ൽ ഇവിടെ ബിബിഎ ഏവിയേഷൻ കോഴ്സിന് ചേർന്ന പെൺകുട്ടി പഠനം നിർത്തിയ ശേഷം തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പടെ തിരിച്ച് ചോദിച്ചപ്പോഴാണ് നാല് വർഷത്തേയും മുഴുവൻ ഫീസ് അടയ്ച്ചാൽ മാത്രമെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകുകയുള്ളുവെന്ന് മാനജ്മെന്റ് വക്കീൽ നോട്ടീസ് അയച്ചത്. ഇതിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയപ്പോഴാണ് പണം നൽകിയാൽ മാത്രമെ സർട്ടിഫിക്കറ്റുകൾ നൽകുവെന്ന് കടുപ്പിച്ച് പറഞ്ഞത്.

ബിബിഎ ഏവിയേഷൻ കോഴ്സിന് ചേർന്നപ്പോൾ യൂണിവേഴ്സിറ്റിക്ക് അയച്ച് കൊടുക്കാൻ വേണ്ടിയാണെന്നു പറഞ്ഞ് നിരവധി പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയിരുന്നു. കോഴ്സ് തുടങ്ങുന്നതിന് മുൻപ് ആദ്യ സെമസ്റ്ററിലേക്കുള്ള പണം അടയ്ക്കുകയും ചെയ്തിരുന്നു. ക്ളാസ് തുടങ്ങി രണ്ടാം സെമസ്റ്റർ ക്ളാസ് ആരംഭിച്ചപ്പോൾ അടുത്ത ഫീ അടയ്ക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. പിന്നീട് ഫീസ് തുക അടയ്ക്കാത്തതിന് ക്ളാസിൽ നിന്നും പുറത്താക്കിയെന്നും വിദ്യാർത്ഥികളുടെ ബന്ധുക്കൾ പറയുന്നു.

ക്ലാസിൽ നിന്നും പുറത്താക്കി നിർത്തുകയാണ് ആദ്യം ചെയ്തത്. വീട്ടിൽ നിന്നും ആളുവന്നിട്ട അല്ലെങ്കിൽ ഫീസ് അടച്ചിട്ടോ മതി ബാക്കി പഠിപ്പൊക്കെ എന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ഫീസ് അടയ്ക്കാത്ത കാര്യം പറഞ്ഞ് കുട്ടിയെ അപമാനിക്കുകയും ചെയ്തതോടെ ഇനി ഇവിടെ പഠിക്കേണ്ടെന്ന് കുട്ടി വീട്ടുകാരോട് പറയുകയും ചെയ്തു. തന്നെ അപമാനിക്കുന്നതിൽ മനം നൊന്താണ് കുട്ടി പഠനം മതിയാക്കിയത്. അടുത്ത അദ്ധ്യായന വർഷം വേറേ ഏതെങ്കിലും കോളേജിൽ പഠനം ആരംഭിക്കാനിരിക്കുകയായിരുന്നു. പഠനം നിർത്തിയ ശേഷം സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് ബാക്കി പണം തരാതെ അതൊന്നും തിരികെ ലഭിക്കില്ലെന്ന് മാനേജ്മെന്റ് അറിയച്ചത്.

ഇത്തരമൊരു അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തന്നെ അടുത്ത സെമസ്റ്റർ ഫീസ് അടയ്ക്കാനുള്ള നിർദ്ദശം നോട്ടീസായി ലഭിക്കുകയായിരന്നു. 75000 രൂപയോളമാണ് അയക്കാൻ നൽകിയ നിർദ്ദേശം. ഇക്കാര്യം സ്ഥാപനത്തിലെത്തി തിരക്കിയപ്പോൾ ലഭിച്ച വിവരമാകട്ടെ നിങ്ങൾ തന്നെയാണല്ലോ പണം മുഴുവൻ അടച്ചാലെ ഇടയ്ക്ക് കോഴ്സ് നിർത്തിപ്പോയാലും സർട്ടിഫിക്കറ്റ് തിരികെ ലഭിക്കുകയുള്ളുവെന്ന പേപ്പറിൽ ഒപ്പിട്ട് തന്നത് എന്നായിരുന്നു. ഇത്തരത്തിലാണ് യൂണിവേഴ്സിറ്റിയിലേക്ക് അയക്കാനെന്ന് പറഞ്ഞ് പേപ്പറുകളിൽ ഒപ്പിട്ട് തട്ടിപ്പ് നടത്തുന്നത്.

നാല് വർഷത്തെ കോഴ്സിന് ഫീസിനത്തിൽ അടയ്ക്കേണ്ടത് 4 ലക്ഷം രൂപയാണ്, ഇത് ഓരോ സെമസ്റ്റർ കണക്കാക്കി തവണകളായിട്ടാണ് അടയ്ക്കേണ്ടതും. എന്നാൽ പണം നൽകാതെ കോഴ്സ് നിർത്തിയാലും സർട്ടിഫിക്കറ്റുകൾ ലഭിക്കില്ലെന്ന കാര്യം വിദ്യാർത്ഥികളോടോ രക്ഷകർത്താക്കളോടോ വിശദീകരിക്കാറുമില്ല. ഈ തട്ടിപ്പിലാണ് ഇപ്പോൾ പെൺകുട്ടിയെ കുടുക്കിയിരിക്കുന്നതും.ലക്ഷങ്ങൾ ഫീസ് വാങ്ങി നടത്തികൊണ്ടിരുന്ന സ്ഥാപനത്തിൽ നടത്തിയിരുന്ന കോഴ്‌സുകൾക്ക് ഒരു അംഗീകാരവുമില്ലായിരുന്നുവെന്നും ജോലി സാധ്യതയിൽ ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പിന്നോക്കമായിരുന്നു. പരസ്യത്തിൽ പറഞ്ഞത് പോലെയുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

നേരത്തെ തന്നെ സ്ഥാപനത്തിനെതിരെ വ്യാപകമായ ആരോപണങ്ങളുണ്ടെങ്കിലും തങ്ങൾക്കെതിരെ പരാതി നൽകിയാൽ സർട്ടിഫിക്കറ്റുൾപ്പടെ തിരികെ ലഭിച്ചെന്നുവരില്ലെന്ന മാനേജ്‌മെന്റ് ഭീഷണിയിൽ വിദ്യാർത്ഥികൾ ഒതുങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ സർക്കാർ ഈ സ്ഥാപനത്തിനെതിരെ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതോടെ വിദ്യാർത്ഥഥികളും കൂടുതൽ പരാതികളുമായി രഹംഗതെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ അരങ്ങേറുന്ന കേട്ടുകേൾവിയില്ലാ്ത്ത തരത്തിലുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി തമ്പാനൂർ സബ് ഇൻസ്‌പെക്ടർ സമ്പത്തിന് പരാതി നൽകിയിരിക്കുകയാണ് വിദ്യാർത്ഥികൾ.

വനിതാ കമ്മീഷനിൽ ഉൾപ്പെടെ മുമ്പ് വിദ്യാർത്ഥിനികൾ പരാതി അയച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല നിലവിലെ ഡഏഇ നിയമമനുസരിച്ച് ഈ സ്ഥാപനത്തിന് അംഗീകാരമില്ലായെന്നും കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്‌സിറ്റിയുടെ റഗുലർ കോഴ്‌സ് എന്ന് തെറ്റിദ്ധരിപ്പിച്ച് നാലു ലക്ഷത്തോളം രൂപയും എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും നടത്തിപ്പുകാരി കൈക്കലാക്കിയതായും വിദ്യാർത്ഥികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പരീക്ഷ എഴുതാൻ ഹാജർ കുറവുണ്ടെന്ന് പറഞ്ഞ് വിദ്യാർത്ഥികളിൽ നിന്നും മൂവായിരം മുതൽ അയ്യായിരം രൂപ വരെ ഈടാക്കിയിരുന്നു. നിങ്ങൾക്ക് വേണ്ടത്ര ഹാജർ ഇല്ലാത്തതിനാൽ പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റ് ഇനിയും ലഭ്യമായിട്ടില്ല പണം അടച്ചാൽ മാത്രമെ അത് ലഭിക്കുള്ളുവെന്ന പറഞ്ഞ് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയിരുന്നു. പണം നൽകിയാൽ തന്നെ യൂണിവേഴ്‌സിറ്റിയിൽ നിന്നോ സ്ഥാപനത്തിന്റെയോ ഒരു റസീപ്റ്റും നൽകുകയുമില്ല. സ്ഥാപനത്തെക്കുറിച്ച് ഇത്രയും പരാതികളുയർന്ന സാഹചര്യത്തിൽ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പട്ടികവർഗ വികസന ഡയറക്ടർ അലി അക്‌സർ പാഷയെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെ ക്‌ളാസ് നടക്കുന്നില്ല. അത്‌കൊണ്ട് തന്നെ വിദ്യാർത്ഥികൾ ഭൂരിഭാഗവും അവരുടെ നാടുകളിലേക്ക് പോയി.