- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ജിയോ പ്രഭാവം മങ്ങിയോ? രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് സേവനദാതാക്കൾക്കും വെല്ലുവിളിയായി വന്ന റിലയൻസ് ഉൽപ്പന്നത്തിനെതിരെ വ്യാപക പരാതി; സ്പീഡ് കുറഞ്ഞെന്നും കോളുകൾ മുറിയുന്നെന്നും ഉപയോക്താക്കൾ
ന്യൂഡൽഹി: പ്രധാനമന്ത്രിവരെ പരസ്യമോഡലായ റിലയൻസ് ജിയോയുടെ പ്രഭാവം മങ്ങിയോ. വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ ജിയോ ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പരാതികളാൽ നിറയുകയാണ്. സ്പീഡ് കുറഞ്ഞതായും കോളുകൾ മുറിയുന്നതായുമാണ് പരാതി. ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്. രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ചാണു ജിയോ രംഗത്ത് വന്നത്. കോളുകൾ മുറിയുന്നതായും ചിലപ്പോൾ വിളിച്ചാൽ കിട്ടുന്നില്ലെന്നും ഉപയോക്താക്കൾ പരാതി പറയുന്നു. പ്രതിദിനം 25 മുതൽ 30 തവണ വരെയെങ്കിലും കോൾ മുറിയുന്നതായി പരാതിയുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയിൽപ്പോലും വീടിന്റെ ഉൾവശത്തു നിന്നാൽ ജിയോ സർവീസ് കിട്ടുന്നില്ലെന്ന് പരാതി ഉയർന്നു. നേരത്തെ 20 എം.ബി.പി.എസ് സ്പീഡ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 5 എം.ബി.പി.എസ് മാത്രമാണ് സ്പീഡ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.
ന്യൂഡൽഹി: പ്രധാനമന്ത്രിവരെ പരസ്യമോഡലായ റിലയൻസ് ജിയോയുടെ പ്രഭാവം മങ്ങിയോ. വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ ജിയോ ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പരാതികളാൽ നിറയുകയാണ്.
സ്പീഡ് കുറഞ്ഞതായും കോളുകൾ മുറിയുന്നതായുമാണ് പരാതി. ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.
രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ചാണു ജിയോ രംഗത്ത് വന്നത്. കോളുകൾ മുറിയുന്നതായും ചിലപ്പോൾ വിളിച്ചാൽ കിട്ടുന്നില്ലെന്നും ഉപയോക്താക്കൾ പരാതി പറയുന്നു. പ്രതിദിനം 25 മുതൽ 30 തവണ വരെയെങ്കിലും കോൾ മുറിയുന്നതായി പരാതിയുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയിൽപ്പോലും വീടിന്റെ ഉൾവശത്തു നിന്നാൽ ജിയോ സർവീസ് കിട്ടുന്നില്ലെന്ന് പരാതി ഉയർന്നു. നേരത്തെ 20 എം.ബി.പി.എസ് സ്പീഡ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 5 എം.ബി.പി.എസ് മാത്രമാണ് സ്പീഡ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.