- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് കോടിയേരിയുടെ ക്വട്ടേഷൻ; തീർത്തില്ലെങ്കിൽ വരുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും;വനിത സംരഭകയുടെ വെളിപ്പെടുത്തൽ തലവേദനയാകുന്നത് ഗുണ്ടാ സ്ക്വാഡിന്; സിപിഐ(എം) സെക്രട്ടിക്കെതിരെ പിണറായിയുടെ പൊലീസ് നീങ്ങുമോ
കൊച്ചി: ഗുണ്ടകളെ ഒതുക്കാൻ കേരള പൊലീസ് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ കേസിൽ കോടിയേരി ബാലകൃഷണനെതിരേ ആരോപണം. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ എന്തായാലും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കും. പ്രത്യേകിച്ച് എറണാകുളം ജില്ലയിലെ സിപിഐ(എം) നേതൃത്വത്തെ. തിരുവനന്തപുരത്തുനിന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്നും ഇതു തീർത്തില്ലെങ്കിൽ ഇനി വരുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും ഡി.െവെ.എഫ്.ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ് ഭീഷണിപ്പെടുത്തിയെന്ന് ജുബി പൗലോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. ഈ കേസിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവിനെതിരേയും ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് രൂപീകരിച്ച പ്രത്യേകസംഘം, സിറ്റി ടാസ്‌ക് ഫോഴ്‌സ് (സി.ടി.എഫ്.) എടുത്ത ആദ്യകേസിൽ സിപിഐ(എം). ഏരിയാ സെക്രട്ടറിയും ഡി.െവെ.എഫ്.ഐ. നേതാവും പ്രതികളാകുന്നു എന്നതാണ് വസ്തുത. ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കം തീർക്കാൻ ഗുണ്ടകളെ ഉപയോഗിച്ചു തട്
കൊച്ചി: ഗുണ്ടകളെ ഒതുക്കാൻ കേരള പൊലീസ് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ കേസിൽ കോടിയേരി ബാലകൃഷണനെതിരേ ആരോപണം. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ എന്തായാലും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കും. പ്രത്യേകിച്ച് എറണാകുളം ജില്ലയിലെ സിപിഐ(എം) നേതൃത്വത്തെ. തിരുവനന്തപുരത്തുനിന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്നും ഇതു തീർത്തില്ലെങ്കിൽ ഇനി വരുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും ഡി.െവെ.എഫ്.ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ് ഭീഷണിപ്പെടുത്തിയെന്ന് ജുബി പൗലോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. ഈ കേസിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവിനെതിരേയും ആരോപണം ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് രൂപീകരിച്ച പ്രത്യേകസംഘം, സിറ്റി ടാസ്‌ക് ഫോഴ്‌സ് (സി.ടി.എഫ്.) എടുത്ത ആദ്യകേസിൽ സിപിഐ(എം). ഏരിയാ സെക്രട്ടറിയും ഡി.െവെ.എഫ്.ഐ. നേതാവും പ്രതികളാകുന്നു എന്നതാണ് വസ്തുത. ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കം തീർക്കാൻ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഐ(എം). കളമശേരി ഏരിയാ സെക്രട്ടറി വി.എ. സക്കീർ ഹുെസെൻ ഒന്നാംപ്രതിയും ഡി.െവെ.എഫ്.ഐ. നേതാവ് കറുകപ്പിള്ളി സിദ്ദിഖ് രണ്ടാം പ്രതിയുമാണ്. തനിക്കെതിരേയുള്ള കള്ളപ്രചാര വേലയുടെ ഭാഗമായാണ് ഒന്നര വർഷം മുമ്പുണ്ടായ സംഭവത്തിൽ അന്ന് ഇല്ലാത്ത പരാതിയും അതിന്റെ പേരിൽ കേസും വന്നിരിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വി.എ. സക്കീർ ഹുെസെൻ പ്രതികരിച്ചു. ഇതിനിടെയാണ് പരാതിയിൽ കോടിയേരിയുടെ പേരുണ്ടെന്ന് പുറത്തുവരുന്നത്.
ഗുണ്ടകളെ ഒതുക്കാൻ കൊച്ചി സിറ്റി പൊലീസ് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സ്, സിപിഐ(എം) കളമശ്ശേരി ഏരിയ സെക്രട്ടറിയ്‌ക്കെതിരെ ആദ്യ കേസ് എടുത്തതിന് പിന്നാലെ, അന്വേഷണം ജില്ലാ സെക്രട്ടറിയിലേക്കും നീളുമെന്ന് സൂചന. വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന്, അഭ്യർത്ഥിച്ച് ജുബി രാജീവിന്റെ അടുത്ത് ചെന്നിരുന്നു. എന്നാൽ തുടർന്ന് നടന്ന ചർച്ചയിൽ പത്തോ, പന്ത്രണ്ടോ ലക്ഷം നൽകാമെന്നും, ഒരു കാരണവശാലും ഡയറി ഫാമിന്റെ കരാർ തുടരാൻ അനുവദിക്കില്ലെന്നുമായിരുന്നു കേസിലെ രണ്ടാം പ്രതിയായ സക്കീർ ഹുസൈൻ നിലപാടെടുത്തത്. കേസിലെ നാലാം പ്രത ഷീല തോമസിന് വേണ്ടി സക്കീർ ഹുസൈൻ ജുബി പൗലോസിനെ ഭീഷണിപ്പെടുത്തിയത് രാജീവിന് അറിയാമായിരുന്നു.
മുളന്തുരുത്തി ഏരിയ സെക്രട്ടറി സികെ റെജി മുഖേന വിഷയം പി രാജീവിനെ പൂർണ്ണമായും ധരിപ്പിച്ചിരുന്നുവെന്ന് ജൂബ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതാണ് അന്വേഷണം പി രാജീവിലേക്കും നീളാനുള്ള സാഹചര്യമൊരുക്കുന്നത്. സക്കീർ ഹുസൈനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഷീല തോമസ് എന്ന വ്യക്തിയുമായി ചേർന്നു താൻ പാൽ ഉൽപന്നങ്ങൾ വിൽക്കുന്ന ഒരു വ്യവസായ സ്ഥാപനം ആരംഭിച്ചിരുന്നു. 35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണു സ്ഥാപനം തുടങ്ങിയത്. മൂന്നു വർഷത്തേക്കായിരുന്നു ഷീല തോമസുമായുള്ള കരാർ. എന്നാൽ, ഒരു വർഷം പിന്നിട്ടപ്പോൾ ഷീല തോമസ് കരാറിൽനിന്നു പിന്മാറുകയും താൻ സ്ഥാപനം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കേസ് കോടതിയിലെത്തുകയും തനിക്ക് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തു. എന്നാൽ അനുകൂല വിധിയുണ്ടായ അന്നു കറുകപ്പിള്ളി സിദ്ദീഖും കൂട്ടരും ചേർന്ന് തന്റെ സ്ഥാപനത്തിലെ ജോലിക്കാരനെ ബലമായി തട്ടിക്കൊണ്ടുപോവുകയും കളമശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തി സെക്രട്ടറി സക്കീർ ഹുെസെനെ കണ്ട് ഷീലയുമായുള്ള കരാറിൽനിന്നു പിന്മാറി സ്ഥാപനമൊഴിഞ്ഞുകൊടുക്കണമെന്നു തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സിപിഐ(എം). ജില്ലാ നേതാവായ പി.എസ്. മോഹനന്റെ മകൻ വഴി കറുകപ്പിള്ളി മുൻ ലോക്കൽ സെക്രട്ടറിയോടു താൻ സഹായം അഭ്യർത്ഥിച്ചു. തുടർന്നു പാലാരിവട്ടം കെ.ആർ. ബേക്കറിയിൽവച്ചു സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി. കരാറിൽനിന്നു പിന്മാറണമെന്ന് തന്നോട് ആവശ്യപ്പെട്ടു. കഴിയില്ലെന്നു പറഞ്ഞപ്പോൾ ഭീഷണി മുഴക്കി. തുടർന്നു താൻ ജില്ലാ സെക്രട്ടറി പി. രാജീവുമായി ബന്ധപ്പെട്ടു പ്രശ്‌നം പരിഹരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചു. പിന്നീടു നടന്ന ചർച്ചയിൽ പത്തോ പന്ത്രണ്ടോ ലക്ഷം രൂപ നൽകാമെന്നും കരാർ തുടരാൻ അനുവദിക്കില്ലെന്നും സക്കീർ ഹുെസെൻ നിലപാടെടുത്തു. ഈ സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഭയം മൂലമാണു നേരത്തേ പരാതിപ്പെടാതിരുന്നതെന്നും മുഖ്യമന്ത്രി ഇടപെട്ടു സത്വര നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.