- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കോടതിയിലെ പ്ലീഡർ സ്ഥാനം വിറ്റു കാശാക്കിയെന്ന് ആക്ഷേപം; പത്തനംതിട്ടയിലെ സിപിഎം അഭിഭാഷകർക്കിടയിൽ കത്തിപ്പടർന്ന് പുതിയ വിവാദം: ഉടക്കിപ്പിരിയുന്ന പലരും സിപിഐയിലേക്ക് കൂടുമാറുന്നു: പ്ലീഡറാക്കിയത് പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്തയാളെയെന്ന് പരാതി
പത്തനംതിട്ട: ജില്ലയിലെ സിപിഐഎം അനുകൂലികളായ അഭിഭാഷകർക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ച് പോക്സോ കോടതിയിലെ പ്ലീഡർ സ്ഥാനം പാർട്ടിക്ക് പുറത്തുള്ളവർക്ക് നൽകിയെന്ന് ആക്ഷേപം. പ്ലീഡർ സ്ഥാനം വിറ്റു കാശാക്കിയെന്നാരോപിച്ച് ചിലർ പാർട്ടി വിട്ടു. പാർട്ടിയുമായി പുലബന്ധം പോലും ഇല്ലാത്തയാൾക്ക് പ്ലീഡർ സ്ഥാനം നൽകിയെന്നാണ് ആരോപണം. സിപിഎം സഹയാത്രികനായ അഡ്വ. അനിൽ ഭാസ്‌കർ ഈ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐയിൽ ചേർന്നിരിക്കുകയാണിപ്പോൾ. പാർട്ടി അംഗങ്ങളെ തള്ളി നിയമനം നടത്തിയതിനു പിന്നിൽ ജില്ലയിലെ ചില നേതാക്കളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന വിവാദം. ജില്ലയിലെ ഏരിയാ സെക്രട്ടറിമാർ നൽകിയ ശിപാർശ കത്ത് ഒന്നു തുറന്നുപോലും നോക്കാതെ, ചവറ്റു കുട്ടയിൽ ഇട്ട ശേഷമാണ് പാർട്ടി അംഗമല്ലാത്ത ആളെ നിയമിക്കുവാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകിയത് എന്നു പറയപ്പെടുന്നു. സർക്കാർ വിജ്ഞാപനം അനുസരിച്ച് ജില്ലാ ജഡ്ജി ക്ഷണിക്കുന്ന അപേക്ഷയിലാണ് നിയമനം നടത്തേണ്ടത്. ഇതിനായി അപേക്ഷ നൽകിയ 16 അഭിഭാഷകർ തങ്ങള
പത്തനംതിട്ട: ജില്ലയിലെ സിപിഐഎം അനുകൂലികളായ അഭിഭാഷകർക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ച് പോക്സോ കോടതിയിലെ പ്ലീഡർ സ്ഥാനം പാർട്ടിക്ക് പുറത്തുള്ളവർക്ക് നൽകിയെന്ന് ആക്ഷേപം. പ്ലീഡർ സ്ഥാനം വിറ്റു കാശാക്കിയെന്നാരോപിച്ച് ചിലർ പാർട്ടി വിട്ടു. പാർട്ടിയുമായി പുലബന്ധം പോലും ഇല്ലാത്തയാൾക്ക് പ്ലീഡർ സ്ഥാനം നൽകിയെന്നാണ് ആരോപണം. സിപിഎം സഹയാത്രികനായ അഡ്വ. അനിൽ ഭാസ്‌കർ ഈ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐയിൽ ചേർന്നിരിക്കുകയാണിപ്പോൾ.
പാർട്ടി അംഗങ്ങളെ തള്ളി നിയമനം നടത്തിയതിനു പിന്നിൽ ജില്ലയിലെ ചില നേതാക്കളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന വിവാദം. ജില്ലയിലെ ഏരിയാ സെക്രട്ടറിമാർ നൽകിയ ശിപാർശ കത്ത് ഒന്നു തുറന്നുപോലും നോക്കാതെ, ചവറ്റു കുട്ടയിൽ ഇട്ട ശേഷമാണ് പാർട്ടി അംഗമല്ലാത്ത ആളെ നിയമിക്കുവാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകിയത് എന്നു പറയപ്പെടുന്നു.
സർക്കാർ വിജ്ഞാപനം അനുസരിച്ച് ജില്ലാ ജഡ്ജി ക്ഷണിക്കുന്ന അപേക്ഷയിലാണ് നിയമനം നടത്തേണ്ടത്. ഇതിനായി അപേക്ഷ നൽകിയ 16 അഭിഭാഷകർ തങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് അതത് പാർട്ടി ഏരിയാ സെക്രട്ടറിമാരുടെ കത്ത് ജില്ലാ ഘടകത്തിന് നൽകിയിരുന്നു. ഈ കത്തിനുസരിച്ച് പാർട്ടി അംഗങ്ങളായവരുടെ പേരാണ് ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്യുന്നത്. എന്നാൽ ഈ കത്തുകൾ ഒന്നും പരിഗണിക്കാതെയാണ് പാർട്ടി അംഗമല്ലാത്ത ഒരാളെ നിയമിക്കുന്നതിന് ജില്ലാ കമ്മിറ്റി ശിപാർശ ചെയ്തത്. കോന്നി സ്വദേശി അഡ്വ. ജയ്സൺ മാത്യൂസാണ് പ്ലീഡർ.
18 വയസിൽ താഴെയുള്ള കുട്ടികൾക്കു നേരെ നടക്കുന്ന ശാരീരിക അതിക്രമങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ സർക്കാർ വാദം പറയാനാണ് പ്ലീഡർമാരെ നിയമിക്കുന്നത്. ഇത്തവണ ഇത്തരം സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത് പരമാവധി വനിതകളയായിരിക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക നിർദ്ദേശവും നൽകിയിരുന്നു. പത്തനംതിട്ടയിൽ നിന്നും ജില്ലാ ജഡ്ജി ശുപാർശ ചെയ്ത ലിസ്റ്റിൽ അഞ്ചിലധികം വനിതകളും ഉണ്ടായിരുന്നു.
എന്നാൽ വനിതകളെ പരിഗണിച്ചില്ലെന്നു മാത്രമല്ല സിപിഎം അംഗത്വത്തിൽ ഇല്ലാത്തയാളെ തന്നെ പരിഗണിക്കുകയായിരുന്നു. ഈ നിയമനം ആകട്ടെ നിയമ വിരുദ്ധമാണെന്നും ചിലർ ആക്ഷേപമുയർത്തുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ജയ്സൺ മാത്യൂസിനെ എംഎസിടി കോടതിയിൽ പ്ലീഡറായി നിയമിച്ചിരുന്നു. ഇതിനെതിരെയും പാർട്ടിയിൽ എതിർപ്പുണ്ടായിരുന്നു. ലോക്കൽ കമ്മിറ്റി അംഗങ്ങളെ തഴഞ്ഞിട്ടായിരുന്നു അന്ന് നിയമനം.
പോക്സോ കോടതിയിലേക്ക് നിലവിൽ ഏഴുവർഷം പ്രാക്ടീസുള്ള അഭിഭാഷകരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ നിയമപരമായി ഇതിന് അപേക്ഷിക്കാൻ കഴിയാത്ത ഇദ്ദേഹം തന്റെ സ്ഥാനം മറച്ചുവെച്ച് പുതിയതായി വന്ന ജില്ലാ ജഡ്ജിയെ തെറ്റിദ്ധരിപ്പിച്ചാണ് ലിസ്റ്റിൽ കടന്നു കൂടിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. നിലവിൽ പ്ലീഡറായ ഇദ്ദേഹത്തിന് തൽസ്ഥാനം രാജിവച്ചാൽ മാത്രമേ ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
എന്നാൽ പ്ലീഡർ പോസ്റ്റിൽ ഇരുന്നാണ് ഇയാൾ മറ്റൊന്നിലേക്ക് അപേക്ഷ നൽകിയത്. നിയമവിരുദ്ധമായ നിയമനമാണ് നടക്കുന്നതെന്ന് അഭിഭാഷകരും സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും ഇതു ചെവിക്കൊള്ളാതെ ഇയാളുടെ പേര് ശിപാർശ ചെയ്യുകയായിരുന്നുവത്രേ.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് പാർട്ടി ഏരിയാ കമ്മിറ്റികളുടെ കത്തുകൾ ചവിട്ടുകൊറ്റയിൽ തള്ളി ഇയാൾക്ക് നിയമനം നൽകിയതിന് കാരണം. തിരുവല്ലയിൽ നിന്നുള്ള ജില്ലാ നേതാവാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. ഈ നേതാവ് അടുത്തിടെ ആദായനികുതിക്കാരുടെ റെയ്ഡ് ഭയന്ന് ചില തട്ടിപ്പുകാർക്ക് അവർ ആവശ്യപ്പെട്ട പണം നൽകി പുലിവാൽ പിടിച്ചിരുന്നു.