- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ചുറ്റു മതിലിനോടു ചേർന്ന് മണ്ണ് ജെ.സി.ബി കൊണ്ടു തോണ്ടി പുനലൂർ മുനിസിപ്പാലിറ്റി അധികൃതർ; മതിലിന് ബലക്ഷയം ഉണ്ടാക്കും വിധം മണ്ണെടുക്കൽ; മുൻസിപ്പൽ സംഘത്തിന്റെ നടപടി തർക്കങ്ങളിലെ പ്രതികാരം തീർക്കലെന്ന് ആരോപണം; പരാതിയുമായി പ്രദേശിക മാധ്യമ പ്രവർത്തകൻ
പുനലൂർ: പുനലൂർ മുൻസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗം അധികൃതർക്കെതിരെ പരാതിയുമായി പ്രദേശിക മാധ്യമ പ്രവർത്തകൻ. ഏറെ വർഷങ്ങളായി സ്ഥിതി ചെയ്യുന്ന വീടിന്റെ മതിൽ താങ്ങി നിർത്തിയിരിക്കുന്ന കട്ടിങ് അടിവശം മുനിസിപ്പാലിറ്റി അധികൃതർ ജെ.സി.ബി ഉപയോഗിച്ചു തോണ്ടിയെന്ന ആരോപണമാണ് ജോയി പാസ്റ്റൻ ഉന്നയിക്കുന്നത്. പുനലൂരിലെ പ്രദേശിക മാധ്യമ പ്രവർത്തകൻ കൂടിയായ ജോയി നഗരസഭയിലെ തട്ടിപ്പുകൾക്കെതിരെ വാർത്തകളും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മുൻസിപ്പാലിറ്റി അധികൃതരിൽ നിന്നും പ്രതികാര നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് ആരോപണം.
പുനലൂർ മുനിസിപ്പാലിറ്റി ഹെൽത്ത് വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ, അസി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ സിനി, ജെ.സി.ബി ഓപ്പറെറ്റർ സുനിൽ എന്നിവർക്കെതിരെയാണ് കൊല്ലം പുനലൂർ വാളക്കോട് പനമണ്ണറ കൃപാ ഭവനിൽ താമസക്കാരനായ ജോയി പാസ്റ്റൻ പരാതി നൽകിയിരിക്കുന്നത്. റോഡിന് സമീപത്തെ മണ്ണെടുക്കുന്നതിന്റെ ഭാഗമായി എത്തിയ അധികൃതർ തന്റെ ചുറ്റുമതിലിന് ബലക്ഷയമുണ്ടാക്കി എന്നാണ് പരാതി. ജെസിബി ഉപയോഗിച്ചു മതിൽ ഇടിച്ചു പൊളിക്കാൻ ശ്രമിച്ചു എന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
ശനിയാഴ്ച ഉച്ചയോടു കൂടി മുൻകൂട്ടി അറിയിക്കാതെ വാളക്കോട് പനമണ്ണറ ഷീജ മൻസിലിൽ ഹുസൈന്റെ വഴിയോരക്കട പൊളിക്കാൻ പുനലൂർ മുനിസിപ്പാലിറ്റി ഹെൽത്തിൽ നിന്നും ഹെൽത്ത് ഇൻസ്‌പെക്റ്റർ അരുൺ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്റ്റർ സിനി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ജെ.സി.ബി ടിപ്പർ അടങ്ങുന്ന സംഘം എത്തിയത്. ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം ഹെൽത്ത് ഇൻസ്‌പെക്റ്റർ അരുൺ സ്ഥലം വിട്ടുകയായിരുന്നു എന്നാണ് പരാതിയിൽ ജോയി പാസ്റ്റൻ ആരോപിക്കുന്നത്.
റോഡിൽ ആരോ ഇറക്കിയിട്ടിരുന്ന കട്ട പരാതി കിട്ടിയതിനാൽ മാറ്റുന്നു എന്ന് പറഞ്ഞാണ് ഇവർ മണ്ണ് നീക്കാൻ ആരംഭിച്ചത്. കട്ട മാറ്റിയ ശേഷം എന്റെ മതിലിനോട് ചേർന്ന മണ്ണ് മാറ്റി.തുടർന്നാണ് എന്റെ മതിലിന്റെ അടിവശം തോണ്ടിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്റ്റർ കെ സിനിയോട് മതിലിന്റെ അടിവശം എന്തിനാണ് തോണ്ടുന്നത് എന്ന് ചോദിച്ചു.എന്നാൽ ഞാൻ ചോദിച്ചത് കേൾക്കാത്ത ഭാവത്തിൽ നിന്ന് എന്നോട് ഏതോ മുൻ വൈരാഗ്യം ഉള്ളതു പോലെ വൈര നിര്യാതന ബുദ്ധിയോടെയാണ് കെ സിനി ഈ വിഷയത്തിൽ ഇടപെട്ടതെന്നുമാണ് പരാതിയിൽ പറയുന്നത്.
മുമ്പ് മുനിസിപ്പൽ കരം സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. 2021 -2022 ലെ കരം നഗരസഭ ഉദ്യോഗസ്ഥ എന്റെ വീട്ടിൽ എത്തി പിരിച്ചിരുന്നു എന്നാൽ ഇത് പോർട്ടലിൽ വന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി വെളിപ്പെട്ടിരുന്നു. ഇതിന്റെ പരാതി നൽകിയ എന്നോട് കരത്തിൽ രണ്ട് വർഷത്തെ കൂടി അടക്കുവാൻ ഉണ്ടെന്ന് ഉദ്യോഗസ്ഥ പറഞ്ഞു. ഇന്ന് വരെയും ഒരു കുടിശ്ശിഖയും വരുത്താതെ ഇരുന്നതിനാൽ താൻ ഉറച്ചു നിൽക്കുകയായിരുന്നുവെന്നാണ് ജോയി പറയുന്നത്.
കുടിശ്ശിഖ ഉണ്ടെങ്കിൽ പുതിയ കരം എങ്ങനെ എടുക്കും എന്ന ചോദ്യത്തിന് മറുപടി ഇല്ലാതെ വന്ന ഉദ്യോഗസ്ഥ മോശമായി ആണ് ഇടപെട്ടത്. ഇതിന്റെ തുടർച്ച ആണോ ഈ പുതിയ സംഭവങ്ങൾ എന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ കൽക്കെട്ടിനു താഴെ വെട്ടുകല്ലാണ്. ഈ വെട്ടുകല്ലിന്റെ മുകളിൽ വച്ചാണ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് വസ്തു തരുമ്പോൾ ഈ കല്ലുകെട്ട് ഉള്ളതാണ്. മാത്രവുമല്ല ഈ പ്രദേശത്ത് റോഡിനു ഏറ്റവും കൂടുതൽ വീതി ഉള്ളതും ഇവിടെയാണ്. കൽക്കെട്ടിന്റെ അടിയിലുള്ള വെട്ടുകല്ലിൽ ഉള്ള തിട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്റ്റർ സിനിയുടെ നിർദേശപ്രകാരം ജെ.സി.ബി ഓപ്പറെറ്റർ സുനിൽ മതിലിന്റെ കീഴ് വശം മാന്തി പുറത്തെടുത്തത്.
മതിൽ ഇടിഞ്ഞു വീഴണം എന്നുള്ള ഉദ്ദേശ്ശത്തോടെ മനഃപൂർവമായ ഈ നടപടിയെ എതിർത്തിരുന്നു. തിട്ട ഇളക്കാൻ പറ്റില്ല ഇതിനു നീക്കുപോക്ക് ഉണ്ടാക്കു, തിട്ട ഇടിക്കാതെ ഇരിക്ക് എന്ന് ആവശ്യപ്പെട്ട എന്റെ വാക്കിൽ പ്രകോപിത ആയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്റ്റർ കെ സിനിയുടെ നിർദ്ദേശം അനുസരിച്ച് ജെ.സി.ബിയുടെ ബക്കറ്റ് കൊണ്ട് ഓപ്പറെറ്റർ സുനിൽ മണ്ണ് തിരികെ ഇടുന്നു എന്ന വ്യാജേന ഏതാനും പ്രാവശ്യം മതിലിൽ ഇടിച്ചു.ഇപ്പോൾ മതിലിനു പൊട്ടൽ ഉണ്ടായിട്ടുണ്ട്. - പരാതിയിൽ പറയുന്നു.
മഴ സമയത്ത് ഏതെങ്കിലും രീതിയിൽ മതിൽ ഇടിഞ്ഞാൽ കെട്ടിടത്തിലെ താമസക്കാരായ എനിക്കും കുടുംബാംഗങ്ങൾക്കും,കൂടാതെ റോഡിൽ സഞ്ചരിക്കുന്ന പൊതുജനത്തിനും വാഹനങ്ങൾക്കും എന്റെ മതിൽ ഇടിഞ്ഞു വീണ് ഏതെങ്കിലും നിലയിൽ ആപത്തുണ്ടായാൽ മുകളിൽ പറഞ്ഞിരിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്റ്റർ അരുൺ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്റ്റർ സിനി, ജെ.സി.ബി ഓപ്പറെറ്റർ സുനിൽ തുടങ്ങിയ വ്യക്തികൾ ആയിരിക്കും ഇതിന്റെ പൂർണ്ണ ഉത്തരവാദികളെന്നുമാണ് പരാതിയിൽ ജോയി പാസ്റ്റൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കൊല്ലം കലക്ടർ, പുനലൂർ എംഎൽഎ, എൻ കെ പ്രേമചന്ദ്രൻ എംപി, ലോകായുക്ത, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തുടങ്ങിയവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ