തിരുവനന്തപുരം: നൂലാമാലകൾ ഏറെയാണ് ഒരു ബാങ്ക് വായ്‌പ്പ തരപ്പെടുത്തിയെടുക്കുന്നതിന്. എന്നാൽ ബ്ലെയ്ഡ് പലിശക്കാരിൽ നിന്നുള്ളത് പോലെയുള്ള ഭീഷണിയും കഴുത്തറുപ്പുമില്ലല്ലോ എന്ന ആശ്വാസത്തിലാണ് പലരും ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നാൽ തമിഴ്‌നാട് ആസ്ഥാനമായുള്ളതും കേരളത്തിൽ പ്രവർത്തിക്കുന്നതുമായ റപ്കോ ബാങ്കിന്റെ പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്ഥമാണ്. ലോൺ നൽകിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടായിസം കാണിച്ച് ഈട് നൽകിയ സ്ഥലം ഉൾപ്പടെ ചുളുവിലയ്ക്ക് തട്ടിയെടുക്കുക എന്നതിന് വേണ്ടി എല്ലാ ബാങ്കിങ് നിയമങ്ങളും കാറ്റിൽ പറത്തിയാണ് പ്രവർത്തനം. വായ്‌പ്പയെടുത്തതിന്റെ മുതലും പലിശയും ഉൾപ്പടെ തിരിച്ചടച്ചാലും ഇത് തന്നൊണ് അവസ്ഥയെന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്.

തിരുവനന്തപുരം തമ്പാനൂർ എസ്എസ് കോയിൽ റോഡിലെ നാല് സെന്റ് സ്ഥലം ഈട് വെച്ച് 7 വർഷത്തെ കാലയളവിൽ ലോൺ എടുത്ത കുടുംബത്തിന് ഇപ്പോൾ ലോൺ മുടങ്ങിയതിന്റെ പേരിൽ കിടപ്പാടം തന്നെ നഷ്ടമാകുന്ന അവസ്ഥയാണ്. വസ്തുവിന് വലിയ വിലയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെയുള്ള സ്ഥലത്തിനുള്ളത്. ഇതിൽ നാല് സെന്റ് ഈട് വെച്ച ശേഷം 12 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും വായ്‌പ്പയെടുത്ത്. ഒരു സെന്റ് സ്ഥലത്തിന്റെ വിലപോലും വായ്‌പ്പയെടുത്തിട്ടില്ലെന്നിരിക്കെയാണ് ഇപ്പോൾ മുഴുവൻ തുകയും ഒരുമിച്ച് അടയ്ച്ചില്ലെങ്കിൽ കിടപ്പാടം പോകുമെന്ന അവസ്ഥയിലാണ് ഒരു കുടുംബം മുഴുവൻ.

2013 നവംബറിലാണ് അച്ഛൻ കൃഷ്ണന്റെ പേരിലുള്ള സ്ഥലം ഈടായി ബാങ്കിന് നൽകിയ ശേഷമാണ് മണി 12 ലക്ഷം രൂപ ലോൺ എടുത്തത്. നോട്ട് നിരോധനം വരെ മാസം 23200 രൂപയുടെ മാസ തവണകൾ കുടുംബം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഇടയ്ക്ക് മണിക്ക് സുഖമില്ലാതെ ആശുപത്രിയിലായിരുന്നപ്പോഴും ചില അടവുകൾ മുടങ്ങി. എന്നാൽ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം 75,000 രൂപ ബാങ്കിൽ അടയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ബാങ്ക് അധികൃതരുടെ സ്വരം മാറിയത്. പലിശയുൾപ്പടെ എട്ട് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ തിരിച്ചടച്ചു കഴിഞ്ഞു.

ഇത്രയും തുക തിരിച്ചടച്ച് കഴിഞ്ഞിട്ടും ബാങ്ക് അധികൃതർ ഇപ്പോൾ ജപ്തി ഭീഷണിയുമായി മുന്നോട്ട് വന്നിരിക്കുയാണ്. ബാക്കിയുള്ള 10 ലക്ഷം രൂപ എത്രയും വേഗം അടച്ചില്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്നാണ് ഭീഷണി. വസ്തു പുറത്താർക്കെങ്കിലും വിറ്റ ശേഷം ബാങ്കിന്റെ ബാധ്യത തീർക്കാം എന്ന് കരുതിയപ്പോഴാണ് വസ്തുവിന്റെ മതിലിന് പുറത്ത് പെയിന്റ് ഉപയോഗിച്ച് ഈ വസ്തു ബാങ്കിന്റെ അധീനതയിലാണെന്ന് പ്രചരിപ്പിക്കുന്നത്. ഇത് കാരണം വസ്തു വാങ്ങാൻ വരുന്നവരൊക്കെ ബാങ്കിന്റെ നൂലാമാലകൾ ഭയന്ന് വസ്തു വാങ്ങാതെ തിരിച്ച് പോവുകയാണ്.

ബാങ്കിൽ നിന്നും നിരന്തരം ഭീഷണികളും കൂടിവന്നതോടെ സ്ഥലം വിൽക്കാനായി മതിലിൽ ബാങ്ക് പെയിന്റെ ചെയ്തതിന്റെ പുറത്ത് ചില ഷീറ്റൊക്കെ വച്ച് മറച്ച് വിൽപ്പന നടത്താൻ തീരുമാനിച്ചെങ്കിലും ബാങ്കിലെ പ്രതിനിധിയായ ജയശങ്കർ എന്നയാൾ എത്തി ഭീഷണിപെടുത്തിയ ശേഷം ഈ ഷീറ്റും കോപ്പുമൊക്കെ എടുത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപെടുത്തിയെന്നും മണി മറുനാടനോട് പറഞ്ഞു. ഈ ഈട് വെച്ചിരിക്കുന്ന നാല് സെന്റ് വസ്തു വിറ്റ ശേഷമാണ് തന്റെ മൂന്ന് മക്കൾക്കും എന്തെങ്കിലും നൽകാനെന്ന പ്രതീക്ഷയിലാണ് കൃഷ്ണൻ.

ഇതിന് പുറമെ ഒരു ഇടപാടുകാരന്റെ ഒരു വിവരവും മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ പാടില്ലെന്നിരിക്കെ ഇവരുടെ കുടുംബം പണം അടയ്ക്കുന്നി്ലലെന്നും വട് ഉടൻ ജപ്തി ചെയ്യുമെന്നും അയൽവാസികളോട് ഉൾപ്പടെ പറയുകയും മാസം അടയ്ക്കുന്ന തവണ പോലുൂം എത്രയാണെന്ന് നാട്ടുകരിൽ ചിലരോട് ബോങ്കി പ്രതിനിധികതൾ വളിപ്പെടുത്തുകയും ചെയ്തു.അപസ്മാര രോഗിയും ഗർഭിണിയുമായ യുവതിയേയും 85 വയസുള്ള വയോധികയേയും അടക്കമുള്ള ആറംഗകുടുബത്തെ പെരുവഴിയിൽ ഇറക്കി ബാങ്കിന്റെ ക്രൂരതയുടെ വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു.

14 ലക്ഷം ലോൺ എടുത്ത കുടുംബം മുതലും പലിശയും അടക്കം 23 ലക്ഷം അടച്ചിട്ടും ബാങ്ക് വീട് കൈവശപെടുത്തി. രണ്ട് വർഷത്തെ കാലാവധി ബാക്കി നിൽക്കെയാണ് തമിഴ്‌നാട് ആസ്ഥാനമായ റപ്‌കോ ബാങ്കിന്റെ ഇങ്ങനെയൊരു നടപടി. ഈട് നൽകിയ വസ്തുവിന്റെ മതിൽ കെട്ടിൽ നിരവധി തവണ നോട്ടീസ് ഒട്ടിക്കുകയും പെയിന്റ് കൊണ്ട് എഴുതിവികൃതമാക്കി ഉടമയെകൊണ്ട് തുച്ഛമായ വിലയയ്ക്ക് വിൽപ്പന നടത്തുക എന്നതാണ് ഇവരുടെ തന്ത്രം.