- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുർഗ്ഗാ ദേവി ചമഞ്ഞ് ദർശനം നൽകലും പരിഹാരക്രിയകൾ ചെയ്യലും; സൗദിയിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവിന്റെ വിലക്കിന് പുല്ലുവില; ഭാര്യയേയും സഹായിയേയും എതിർത്തപ്പോൾ വേലുവിന് കിട്ടിയത് മർദ്ദനവും; നിറമരുതൂർ സമന്വയ നഗരറിലെ ആൾ ദൈവത്തിനെതിരെ പരാതിയുമായി ഭർത്താവ്; താനൂരിൽ ചർച്ചയാകുന്ന പീഡനക്കേസ് ഇങ്ങനെ
മലപ്പുറം: ദുർഗ്ഗാദേവിയാണെന്ന് സ്വയം അവകാശപ്പെട്ട് ദർശനം നൽകുന്ന ഭാര്യയെയും സഹായിയായെത്തുന്ന ആളെയും വിലക്കിയതിന് ഭർത്താവിന് മർദനം. ഭാര്യയും മക്കളും ചേർന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച കുടുംബനാഥൻ ആശുപത്രിയിൽ. സംഭവത്തിൽ ഭർത്താവ് പൊലീസിൽ പരാതി നൽകി. താനൂർ നിറമരുതൂരിൽ നിന്നൊരു പുരുഷ പീഡന കഥ. ദുർഗ്ഗാദേവിയാണെന്ന് സ്വയം അവകാശപ്പെട്ട് വർഷങ്ങളായി ഭക്തർക്ക് ദർശനം നൽകുന്ന തന്റെ ഭാര്യയും മക്കളും ചേർന്നാണ് ഭീഷണിപ്പെടുത്തി മർദ്ദിച്ചതെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു. നിറമരുതൂർ സമന്വയ നഗർ സ്വദേശിയും പ്രവാസിയുമായ വേട്ടുവെഞ്ചേരിക്കുന്നത്ത് വേലു (62) ആണ് പരാതിക്കാരൻ. തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം ഇളയ മകൻ മർദ്ദിച്ചെന്നാരോപിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേലു ഭാര്യ രാഗിണി ദുർഗ്ഗാദേവിക്കും മക്കൾക്കുമെതിരെ തിരൂർ ആർ.ഡി.ഒ, ജില്ലാ പൊലിസ് മേധാവി, തിരൂർ ഡി.വൈ.എസ്‌പി എന്നിവർക്കും ഹൈക്കോടതിയിലും പരാതി നൽകിയിട്ടുമുണ്ട്. തലക്കടത്തൂർ സ്വദേശിനിയായ തന്റെ ഭാര്യ ദുർഗ്ഗാദേവിയാണെന്ന് അവകാശപ്പെട്ട് ഭക്തർക്
മലപ്പുറം: ദുർഗ്ഗാദേവിയാണെന്ന് സ്വയം അവകാശപ്പെട്ട് ദർശനം നൽകുന്ന ഭാര്യയെയും സഹായിയായെത്തുന്ന ആളെയും വിലക്കിയതിന് ഭർത്താവിന് മർദനം. ഭാര്യയും മക്കളും ചേർന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച കുടുംബനാഥൻ ആശുപത്രിയിൽ. സംഭവത്തിൽ ഭർത്താവ് പൊലീസിൽ പരാതി നൽകി. താനൂർ നിറമരുതൂരിൽ നിന്നൊരു പുരുഷ പീഡന കഥ.
ദുർഗ്ഗാദേവിയാണെന്ന് സ്വയം അവകാശപ്പെട്ട് വർഷങ്ങളായി ഭക്തർക്ക് ദർശനം നൽകുന്ന തന്റെ ഭാര്യയും മക്കളും ചേർന്നാണ് ഭീഷണിപ്പെടുത്തി മർദ്ദിച്ചതെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു. നിറമരുതൂർ സമന്വയ നഗർ സ്വദേശിയും പ്രവാസിയുമായ വേട്ടുവെഞ്ചേരിക്കുന്നത്ത് വേലു (62) ആണ് പരാതിക്കാരൻ. തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം ഇളയ മകൻ മർദ്ദിച്ചെന്നാരോപിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേലു ഭാര്യ രാഗിണി ദുർഗ്ഗാദേവിക്കും മക്കൾക്കുമെതിരെ തിരൂർ ആർ.ഡി.ഒ, ജില്ലാ പൊലിസ് മേധാവി, തിരൂർ ഡി.വൈ.എസ്‌പി എന്നിവർക്കും ഹൈക്കോടതിയിലും പരാതി നൽകിയിട്ടുമുണ്ട്.
തലക്കടത്തൂർ സ്വദേശിനിയായ തന്റെ ഭാര്യ ദുർഗ്ഗാദേവിയാണെന്ന് അവകാശപ്പെട്ട് ഭക്തർക്ക് ദർശനം നൽകുന്നതും സഹായിയായി വീട്ടിൽ മറ്റൊരാൾ എത്തുന്നതും വിലക്കിയതാണ് ഭാര്യയുടെയും മക്കളുടെയും ഭാഗത്തു നിന്ന് ഭീഷണിയും മർദ്ദനവുമുണ്ടാകാൻ കാരണമെന്ന് വേലു പറഞ്ഞു. 36 വർഷമായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്ന താൻ നാട്ടിൽ വരുമ്പോഴും വിദേശത്തു നിന്നും ഭാര്യയുടെ പ്രവൃത്തികളെ എതിർത്തിരുന്നു. കഴിഞ്ഞ 20 വർഷമായി താൻ ഭാര്യയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് എതിരായിരുന്നു.
അന്നു മുതൽ തന്നെ തങ്ങൾ ഭാര്യാഭർത്താക്കന്മാരല്ലാതെയാണ് ജീവിച്ചത്. ഭാര്യയുടെ പല പ്രവർത്തനങ്ങളിലും സംശയം തോന്നിയ താൻ വിദേശത്തെ ജോലി ഒഴിവാക്കി നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചതോടെയാണ് വീട്ടിൽ സംഘർഷാവസ്ഥയുണ്ടായതെന്ന് വേലു പറഞ്ഞു. കഴിഞ്ഞ ആറുമാസമായി വീട്ടിൽ ജീവിക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നെന്നും പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനിയോർത്ത് മറച്ചുവയ്ക്കുകയായിരുന്നുവെന്നുമാണ് വേലു പറയുന്നത്. തന്റെ പേരിലുള്ള ഭൂസ്വത്ത് എഴുതി വാങ്ങാൻ ഭാര്യയും മക്കളും സമ്മർദ്ദം ചെലുത്തിയിട്ടും വഴങ്ങാതിരുന്നതും പകപോക്കലിന് കാരണമാണെന്നും വേലു പറഞ്ഞു.
ഭാര്യയുടെ ഭക്തനായ ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം തന്റെ പരാതികളെല്ലാം പൊലിസ് മുക്കുകയാണെന്നും വേലു ആരോപിച്ചു. വീട്ടിലെ സി.സി.ടി.വികൾ പ്രവർത്തനരഹിതമാക്കി തന്റെ ഭാര്യയും മക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബനാഥൻ വേലു പറയുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ദേവിയായി അവതരിച്ച ശേഷം സ്ഥിരമായി ദർശനത്തിനെത്തുകയും സഹായി ആവുകയും ചെയ്ത ആളുമായി ബന്ധം സ്ഥാപിച്ചെന്നാണ് ആരോപണം.
സമ്പന്നനായ ഇയാൾ പണവും സ്വത്തും ഭാര്യക്ക് നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നതാവി വേലു പറഞ്ഞു. ദിവസവും നിരവധി ഭക്തർ രാഗിണി ദുർഗാ ദേവയുടെ നിറമരുതൂർ സമന്വയ നഗരറിലെ വീട്ടിൽ എത്താറുണ്ട്. വിവിധ പ്രശ്‌നങ്ങളുമായി എത്തുന്നവർക്ക് ദേവി പരിഹാരക്രിയകൾ നിർദ്ദേശിക്കും. ദർശനത്തിനെത്തുന്നവർക്ക് ദേവിയുടെ പ്രത്യേക അനുഗ്രഹവും നൽകാറുണ്ട്.
കാര്യസാധ്യമുണ്ടായാൽ സന്ദർശകർ വലിയ പാരിധോഷികങ്ങളും നൽകാറുണ്ട്. ഭർത്താവ് വേലു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഭവത്തിൽ രാഗിണിയെയും മകനെയും പൊലീസ് ചോദ്യം ചെയ്തു.