- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
81 രൂപ വിലയുള്ള മരുന്നിന് 8195 രൂപ ഈടാക്കിയത് ബില്ലിങ് മിസ്റ്റേക്കെന്ന ഹോളി ഫാമിലി ആശുപത്രിയുടെ വാദം പച്ചക്കള്ളം; അമിത ചാർജ് ഈടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ ആശുപത്രി അഡ്മിനിസ്ട്രേറ്റർ 'ദരിദ്രവാസികൾ' എന്ന് വിളിച്ചു അധിക്ഷേപിച്ചു; പണം തിരികെ നൽകിയെന്ന വാദവും നുണ; സ്റ്റീൽ റാഡും മറ്റും വാങ്ങിയത് പുറത്തു നിന്നും; ചികിത്സാനിഷേധം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങി രോഗിയുടെ കുടുംബം
തൊടുപുഴ: രോഗികളെ പിഴിഞ്ഞ് പണം ഈടാക്കിയ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രി നിഷേധക്കുറുപ്പുമായി രംഗത്തിറങ്ങിയെങ്കിലും ചികിത്സാ നിഷേധം അടക്കം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് രോഗിയുടെ കുടുംബം. കാലിന് പരിക്കേറ്റ് ചികിത്സ തേടി കുഞ്ചിത്തണ്ണി സ്വദേശിയായ മേരി ജോണിക്ക് ചികിത്സാ ചെലവാി 76549 രൂപ ഈടാക്കിയ ആശുപത്രി നടപടിക്കെതിരെയാണ് രോഗിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ വാസ്തവമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ആശുപത്രിയുടെ സൽപ്പേര് രക്ഷിക്കാൻ ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി രംഗത്തുവന്നത്. വാർത്താസമ്മേളനം വിളിച്ചു കൊണ്ടാണ് ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചത്. 81 രൂപ 95 പൈസ വിലയുള്ള മരുന്നിന്റെ തുക എന്റർ ചെയ്തപ്പോൾ പോയിന്റ് വീഴാത്തതിനെ തുടർന്ന് 8195 രൂപ എന്ന് വന്നിരുന്നു. തെറ്റ് മനസ്സിലാക്കാതെ കാഷ്യർ തുക വാങ്ങുകയും ചെയ്തു. അടുത്ത ദിവസം രോഗിയുടെ ബന്ധുക്കൾ പരാതി പറഞ്ഞതിനെ തുടർന്ന് പരിശോധന നടത്തി തകരാർ കണ്ടെത്തുകയും പണം തിരികെ നൽകുകയും ചെയ്തതാണ് എന്നാണ് ആശ
തൊടുപുഴ: രോഗികളെ പിഴിഞ്ഞ് പണം ഈടാക്കിയ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രി നിഷേധക്കുറുപ്പുമായി രംഗത്തിറങ്ങിയെങ്കിലും ചികിത്സാ നിഷേധം അടക്കം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് രോഗിയുടെ കുടുംബം. കാലിന് പരിക്കേറ്റ് ചികിത്സ തേടി കുഞ്ചിത്തണ്ണി സ്വദേശിയായ മേരി ജോണിക്ക് ചികിത്സാ ചെലവാി 76549 രൂപ ഈടാക്കിയ ആശുപത്രി നടപടിക്കെതിരെയാണ് രോഗിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ വാസ്തവമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ആശുപത്രിയുടെ സൽപ്പേര് രക്ഷിക്കാൻ ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി രംഗത്തുവന്നത്.
വാർത്താസമ്മേളനം വിളിച്ചു കൊണ്ടാണ് ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചത്. 81 രൂപ 95 പൈസ വിലയുള്ള മരുന്നിന്റെ തുക എന്റർ ചെയ്തപ്പോൾ പോയിന്റ് വീഴാത്തതിനെ തുടർന്ന് 8195 രൂപ എന്ന് വന്നിരുന്നു. തെറ്റ് മനസ്സിലാക്കാതെ കാഷ്യർ തുക വാങ്ങുകയും ചെയ്തു. അടുത്ത ദിവസം രോഗിയുടെ ബന്ധുക്കൾ പരാതി പറഞ്ഞതിനെ തുടർന്ന് പരിശോധന നടത്തി തകരാർ കണ്ടെത്തുകയും പണം തിരികെ നൽകുകയും ചെയ്തതാണ് എന്നാണ് ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. ജാൻസി മരിയ പറഞ്ഞത്.
സംഭഴത്തിൽ ക്ഷമാപണം നടത്തിയെങ്കിലും രോഗി പരാതി നൽകിയതിനെ തുടർന്ന് പൊലീസും അന്വേഷണം നടത്തുകയുണ്ടായി. രണ്ടു വർഷത്തെ ബില്ലുകൾ പൊലീസ് പരിശോധിച്ചെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ പറഞ്ഞു. ചികിത്സാ ചെലവിൽ 25149 രൂപ ഇംപ്ലാന്റിന്റെ വിലയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗിയുടെ ബന്ധുക്കളുടെ നിർദ്ദേശാനുസരണം ഇറക്കുമതി ചെയ്ത ഇംപ്ലാന്റാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പത്തു സ്റ്റാപ്ലർ വാങ്ങിപ്പിച്ചുവെന്ന പ്രചരണവും അടിസ്ഥാന രഹിതമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
അതേസമയം ആശുപത്രി അധികൃതരുടെ വാദങ്ങൾ മുഖം രക്ഷിക്കാനാണെന്ന് മറുനടൻ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഓക്‌സിജൻ മാക്‌സ് ഉപയോഗിച്ചിട്ടുണ്ടങ്കിൽ ഉപയോഗം കഴിഞ്ഞ് രോഗിക്ക് കൊടുക്കാൻ ബാധ്യസ്ഥരാണ്. അത് ചെയ്തിട്ടില്ലെന്നും എന്നാൽ ഒപിയിൽ ഉപയോഗിച്ചു എന്നു പറഞ്ഞത് വിശ്വസനീയമല്ലെന്നും കുടുംബം പറയുന്നു. 8195 രൂപ പോയിന്റ് മാറി അടിച്ചതാണെന്ന ആശുപത്രിയുടെ വാദവും കുടുംബം തള്ളിക്കളയുന്നു. രോഗികളെ പറ്റിച്ച് പണം അപഹരിക്കണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന ചെയ്ത് സോഫ്റ്റ് വെയർ ടെക്‌നീഷ്യന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ എൻട്രി ചെയ്തതാണ്. അതിനായി Anawin എന്നതിന് പകരം Anavin എന്ന് പേരിൽ കൃത്രിമം കാട്ടുകയും അളവിലും തൂക്കത്തിലും കള്ളത്തരം ചെയ്യുകയും ചെയ്തുവെന്നും രോഗിയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഹോളി ഫാമിലിയുടെ ഇത്തരം പ്രവർത്തി ക്രിമിനൽ കുറ്റം ആണെന്നനും വ്യക്തമാണ്. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ വ്യാജരേഖയുണ്ടാക്കി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇതിനായാണ് ജീവനക്കാരി രോഗയുടെ ബന്ധുക്കളുടെ കാല് പിടിച്ചു കരഞ്ഞെന്ന കഥയുണ്ടാക്കിയത്. ഇത് സഹതാപ തരംഗം ഉണ്ടാക്കാൻ വേണ്ടിക്കൂടിയായിരുന്നു. അമിത ചാർജ് ഈടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ 'ദരിദ്രവാസികൾ' എന്ന് അധിക്ഷേപിക്കുകയാണ് അഡ്‌മിനിസ്‌ട്രേറ്റർ ചെയ്തത്.
പണം തിരികെ നൽകി എന്ന വാദം തെറ്റാണ്. അങ്ങനെ ഒരു അവകാശവാദമുന്നയിക്കുന്ന സ്ഥാപനം തെളിവ് പുറത്ത് വിട്ടാൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്നും ബന്ധുക്കൾ പറയുന്നു. ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേ ദിവസം അനാവിൻ വീണ്ടും വാങ്ങിയ ബിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ചികിത്സ നടന്നതായി കേസ്് ഷീറ്റിൽ രേഖപ്പെടുത്തിയട്ടില്ല. ആശുപത്രി അധികൃതർ ഉപയോഗിച്ച സ്റ്റീൽ റാഡും അനുബന്ധ സാമഗ്രികളും ആശുപത്രി സ്റ്റോക്കിൽ ഇല്ലാത്തവയാണ്. ഇവ പുറത്ത് നിന്നും വാങ്ങി ഉപയോഗിച്ചതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സ്റ്റോക്കിൽ ഉള്ളതായി കള്ള രേഖയുണ്ടാക്കി ഇടനിലക്കാരന്റെ ലാഭം കൊയ്യുകയാണ് ഈ സ്ഥാപനം ചെയ്തത്. ഇത് ട്രസ്റ്റ് ആക്ടിന് വിരുദ്ധമാണെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
പത്ത് സെന്റീമീറ്റർ മുറിവിന് എട്ട് സ്ലാപ്പറിന്റെ ആവശ്യമില്ലെന്നും ഇവർ വ്യക്തമാക്കി. ഡിസ്‌പോസിബിൾ എന്ന് മാത്രം നാമകരണം ചെയ്ത് തുക ഈടാക്കിയതിനെ സംബന്ധിച്ച് അധികൃതർ യാതൊരു വിശദീകരണവും നൽകാത്തതും സംശയാസ്പദമാണ്. പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഈമാസം 13 ന് തുടർചികിത്സക്കായി ആശുപത്രിയിൽ എത്തിയ രോഗിയോട് തികച്ചും പരിഹാസപുർവവും അവജ്ഞയോടെയുമാണ് മാനേജ്‌മെന്റും ചില ജീവനക്കാരും പ്രതികാരം ചെയ്തത്.
ഡോക്ടർ അജയകുമാർ പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് നിരസിച്ചപ്പോൾ ഡോക്ടർ സ്വന്തം ഇഷ്ടപ്രകാരം ചികിത്സ നൽകുകയാണ് ചെയ്തത്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനിൽ കേസ് ഷീറ്റ് വിത്ത് അഡ്‌മിവിസ്‌ട്രേറ്റർ എന്ന് എഴുതിയിട്ടുണ്ട്. ഇതും അഡ്‌മിനിസ്‌ട്രേറ്ററുടെ ധാർഷ്ട്യമാണ് വെളിവാകുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ തുടർചികിത്സക്കായി കേസ് ഷീറ്റ് വാങ്ങി നൽകി തുടർ ചികിത്സ ഉറപ്പ് വരുത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും ബന്ധുക്കൾ പറയുന്നുണ്ട്.
മുൻ കാല ചികിത്സയുടെ തുടർചികിത്സ ലഭിക്കാതെ രോഗിയുടെ ആരോഗ്യത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ആശുപത്രി മാനേജ്‌മെന്റ് മാത്രമായിരിക്കുമെന്നും ചികിത്സ നൽകാതെ രോഗിയെ ബുദ്ധിമുട്ടിച്ചത രോാഗിക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നം ബന്ധുക്കൾ വ്യക്തമാക്കി.