- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ച വയോധികന് കലി കയറിയ പൊലീസുകാരുടെ അടി; ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി വന്നയാൾ വീണ്ടും ആശുപത്രിയിലായി; കയ്യിലെ 4500 രൂപ തട്ടിയെടുത്തെന്നും പരാതി; ഇങ്ങനെയൊരു സംഭവമേ നടന്നില്ലെന്ന മട്ടിൽ പൊലീസ്
തൊടുപുഴ: ആശുപത്രിയിൽ നിന്ന് മടങ്ങവേ ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ച വയോധികനെ പൊലീസുകാർ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചെന്നും പണം തട്ടിയെന്നും പരാതി. തൊടുപുഴ മണക്കാട് മാടശ്ശേരിൽ മാധവന് (64) ആണ് മർദ്ദനമേറ്റത്. ഇടതുകണ്ണിന് അടിയേറ്റ പരിക്കുണ്ട്. ഇന്നലെ രാത്രി ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. കൈവശമുണ്ടായിരുന്ന പണം പൊലീസുകാർ തട്ടിയെടുത്തെന്നും മാധവൻ പരാതിയിൽ പറയുന്നു. എന്നാൽ ഇയാളെ നഗ്നതാപ്രദർശനം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തെന്നും പിന്നീട് കേസെടുത്ത് മകനെ വിളിച്ചുവരുത്തി വിട്ടയക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ മാധവനെ ചികിത്സാർത്ഥം തൊടുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറെനേരം ഓട്ടോ കാത്തുനിന്നിട്ടും ഓട്ടോ കിട്ടിയില്ലെന്നും ഇതേത്തുടർന്ന് ഒരു വാഹനം വരുന്നതുകണ്ട് കൈകാണിച്ചെന്നുമാണ് മോഹനൻ പറയുന്നത്. പൊലീസ് ജീപ്പാണെന്ന് അടുത്ത് നിർത്തിയപ്പോഴാണ് മനസ്സിലായത്. പൊലീസു
തൊടുപുഴ: ആശുപത്രിയിൽ നിന്ന് മടങ്ങവേ ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ച വയോധികനെ പൊലീസുകാർ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചെന്നും പണം തട്ടിയെന്നും പരാതി. തൊടുപുഴ മണക്കാട് മാടശ്ശേരിൽ മാധവന് (64) ആണ് മർദ്ദനമേറ്റത്. ഇടതുകണ്ണിന് അടിയേറ്റ പരിക്കുണ്ട്. ഇന്നലെ രാത്രി ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. കൈവശമുണ്ടായിരുന്ന പണം പൊലീസുകാർ തട്ടിയെടുത്തെന്നും മാധവൻ പരാതിയിൽ പറയുന്നു.
എന്നാൽ ഇയാളെ നഗ്നതാപ്രദർശനം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തെന്നും പിന്നീട് കേസെടുത്ത് മകനെ വിളിച്ചുവരുത്തി വിട്ടയക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ മാധവനെ ചികിത്സാർത്ഥം തൊടുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറെനേരം ഓട്ടോ കാത്തുനിന്നിട്ടും ഓട്ടോ കിട്ടിയില്ലെന്നും ഇതേത്തുടർന്ന് ഒരു വാഹനം വരുന്നതുകണ്ട് കൈകാണിച്ചെന്നുമാണ് മോഹനൻ പറയുന്നത്. പൊലീസ് ജീപ്പാണെന്ന് അടുത്ത് നിർത്തിയപ്പോഴാണ് മനസ്സിലായത്.
പൊലീസുകാർ ചാടിയിറങ്ങി അസഭ്യം പറഞ്ഞ ശേഷം പിടിച്ച് ജീപ്പിലിട്ട് മർദ്ദിച്ചെന്നും പിന്നെ സ്റ്റേഷനിൽ കൊണ്ടുപോയും തല്ലിച്ചതച്ചെന്നുമാണ് മാധവൻ പരാതി നൽകിയിട്ടുള്ളത്. ബ്‌ളഡ് പ്രഷർ താഴ്ന്നതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവമെന്നും മാധവൻ പറയുന്നു.
വാഹനം കാത്തു നിൽക്കുമ്പോഴാണു പൊലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്നു കരുതി കൈ കാണിച്ചു. വാഹനം നിർത്തിയ പൊലീസുകാർ അസഭ്യം പറഞ്ഞശേഷം ജീപ്പിലിട്ടും പിന്നീടു ലോക്കപ്പിലിട്ടും മർദിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സ്‌റ്റേഷനിൽ നിന്ന് വിട്ടയച്ചത്. കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന 4500 രൂപ പൊലീസുകാർ കൈക്കലാക്കി. വീട്ടിലേക്കു പോകാൻ ഒരു പൊലീസുകാരിയാണു 50 രൂപ തന്നത് - മാധവൻ പറയുന്നു.
7 മണിക്ക പിടികൂടിയ മാധവനെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. മാധവനെ കുടുംബാഗംങ്ങൾ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധവന്റെ കണ്ണിനാണ് പരിക്ക്. സ്റ്റേഷനിൽ വച്ച് തന്നെ അസഭ്യം പറയുകയും ഇതുകേട്ടു വന്ന വനിതാ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും മാധവൻ പറയുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു .ഇങ്ങനെ ഒരു സംഭവം നടന്നില്ലെന്നാണ് പൊലീസ് പറയുന്നത് .