- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിക്കെതിരേ സ്വന്തം തട്ടകത്തിലും കുരുക്ക്; യോഗത്തിനെതിരേ ഇലക്ഷൻ കമ്മീഷനു പരാതി; ഗുരുദേവന്റെ നാമത്തിൽ വോട്ട് ചോദിച്ച് മതസ്പർദ്ധ വളർത്തുന്നെന്ന് ആരോപണം
ആലപ്പുഴ: വെള്ളാപ്പള്ളിക്കെതിരേ സ്വന്തം തട്ടകത്തിൽ ഒരിലപോലും അനങ്ങാതിരുന്ന കാലം കഴിഞ്ഞു. ചേർത്തലയിലും കണിച്ചുകുളങ്ങരയിലും പ്രതിഷേധത്തിന്റെ അലയൊലികൾ ആരംഭിച്ചു കഴിഞ്ഞു. കഷ്ടകാലമെത്തിയാൽ ദുരന്തം വണ്ടിവിളിച്ചെത്തുമെന്നു പറയുന്നതുപോലെയാണ് വെള്ളാപ്പള്ളിയെ തേടി കുരുക്കുകൾ ഓരോന്നായി വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ ശാശ്വതീകാനന്
ആലപ്പുഴ: വെള്ളാപ്പള്ളിക്കെതിരേ സ്വന്തം തട്ടകത്തിൽ ഒരിലപോലും അനങ്ങാതിരുന്ന കാലം കഴിഞ്ഞു. ചേർത്തലയിലും കണിച്ചുകുളങ്ങരയിലും പ്രതിഷേധത്തിന്റെ അലയൊലികൾ ആരംഭിച്ചു കഴിഞ്ഞു. കഷ്ടകാലമെത്തിയാൽ ദുരന്തം വണ്ടിവിളിച്ചെത്തുമെന്നു പറയുന്നതുപോലെയാണ് വെള്ളാപ്പള്ളിയെ തേടി കുരുക്കുകൾ ഓരോന്നായി വന്നു കൊണ്ടിരിക്കുന്നത്.
ഇന്നലെ ശാശ്വതീകാനന്ദ കേസിന്റെ പുനരന്വേഷണം പ്രഖ്യാപിച്ചതിനു പുറമെ ചേർത്തലയിൽ യോഗത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയാണ് ഇടതുമുന്നണിയും വെള്ളാപ്പള്ളി വിരുദ്ധരും രംഗത്തെത്തിയത്. ചേർത്തലയിലെ പ്രതിഷേധം വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം വൻതിരിച്ചടിയാണ്. നാലുപതിറ്റാണ്ടോളം ചേർത്തലയും പരിസര പ്രദേശങ്ങളും അടക്കിഭരിച്ചിരുന്ന വെള്ളാപ്പള്ളിയെ ധിക്കരിക്കാൻ ആരുംതന്നെ തയ്യാറായിരുന്നില്ല. മാറിമാറിവരുന്ന സർക്കാരുകൾ വെള്ളാപ്പള്ളിയുടെ താത്പര്യം നോക്കിയാണ്് മൂന്നു സ്റ്റേഷനുകളിൽ ഡിവൈ എസ് പി മുതൽ താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നുത്. ചേർത്തല, മുഹമ്മ, ആര്യക്കര, ആലപ്പുഴ നോർത്ത് എന്നിവിടങ്ങളിൽ ചാർജ് എടുക്കുന്ന പൊലീസ് ഏമാന്മാർ വെള്ളാപ്പള്ളിയുടെ ചൊല്ലും ചെലവിലുമായിരുന്നു.
ആലപ്പുഴ കളക്റ്റ്രേറ്റിന് സമീപമുള്ള വിശാലമായ വീട് നോർത്ത് സ്‌റ്റേഷനിൽ എത്തുന്ന സർക്കിൾ ഇൻസ്‌പെക്ടർമാർ മുതൽ മുകളിലേക്കുള്ളവർക്ക് സൗജന്യ താമസത്തിനായി വിട്ടുകൊടുത്തിരിക്കുകയായിരുന്നു. എന്നാൽ പ്രവീൺ തൊഗാഡിയയുടെ കണിച്ചുകുളങ്ങര സന്ദർശനത്തോടെ വെള്ളാപ്പള്ളിയുടെ ദുർദശ തുടങ്ങിയെന്നാണ് സൂചന. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് പെരുന്ന യൂണിയനെതിരെ, മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചരണം നടത്തിയതിന് വിശദീകരണം ചോദിച്ചുള്ള കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
2014 ൽ പൊലീസ് അന്വേഷിച്ചു കണ്ടെത്തിവച്ചിരുന്ന മൈക്രോഫിനാൻസ് തട്ടിപ്പിന്റെ വിജിലൻസ് റിപ്പോർട്ട് പുറത്തായിരുന്നു. ഇപ്പോൾ മൈക്രോഫിനാൻസ് വഴി നടത്തിയ തട്ടിപ്പിനെ കുറിച്ചന്വേഷിക്കാൻ സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രിയും പറയുന്നു. വിദേശവിനിമയ ചട്ടം ലംഘിച്ചതിന്റെ പേരിൽ മകനും മകൾക്കുമെതിരെ കേസ് എടുക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. ഇപ്പോൾ കോലാഹലങ്ങൾ അരങ്ങുതകർക്കുന്നതിനിടിയിൽ തുഷാർ ഇന്ത്യവിട്ട് വിദേശത്ത് കഴിയുന്നതായാണ് അറിയുന്നത്.
സ്വാമിയുടെ കൊലപാതകത്തിൽ പുതിയ തെളിവുകൾ കണ്ടെത്തിയെന്ന് ഇന്നലെ സർക്കാരിന്റെ ഭാഗത്തുനിന്നും പ്രഖ്യാപനം ഉണ്ടായപ്പോൾ ഉടൻ ചേർത്തലയിൽ വെള്ളാപ്പള്ളി മാദ്ധ്യമ പ്രവർത്തകരെ കണ്ട് നിഷേധിച്ചിരുന്നു. പതിവിന് വിപരീതമായി വലിയ പിരിമുറുക്കത്തിലായിരുന്നു വെള്ളാപ്പള്ളി. ഇപ്പോൾ ചേർത്തലയിൽ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗങ്ങളും ജാതിചിന്ത പ്രചരിപ്പിച്ചുള്ള നോട്ടിസും ഇറക്കിയാണ് എസ്എൻഡിപി യോഗത്തിലെ ഒരുവിഭാഗം രംഗത്തുള്ളത്.
വെള്ളാപ്പള്ളിയുടെ പാർട്ടിയെ സഹായിക്കാൻ ആർഎസ്എസും ബിജെപിയും ഒത്തുചേർന്നതോടെ ചേർത്തലയിൽ വർഗീയ സംഘർഷത്തിന് സാദ്ധ്യത വർദ്ധിച്ചതായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. പള്ളിപ്പുറം പുല്ലുവേലി ബ്ലോക്ക് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി രാജേഷിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ഇ എം സന്തോഷ് കുമാറാണ് പരാതിക്കാരൻ. എസ്എൻഡിപി യോഗം പള്ളിപ്പുറം കോഓർഡിനേഷൻ കമ്മിറ്റി പ്രസിദ്ധീകരിച്ച നോട്ടീസാണ് പരാതിയോടൊപ്പം കമീഷന് സമർപ്പിച്ചത്. ജാതിമത വികാരങ്ങൾ വോട്ടർമാരുടെ മനസിൽ കുത്തിവയ്ക്കുന്നതാണ് നോട്ടീസെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ നാമേധയത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നതായാണ് നോട്ടീസ്. എസ്എൻഡിപി യോഗം കോഓർഡിനേഷൻ കമ്മിറ്റിയുടെ പേരിൽ പുറത്തിറക്കിയ നോട്ടീസിൽ സമസ്ത മുന്നേറ്റ മുന്നണിയെയും മുന്നണി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥന. വോട്ടു ചെയ്താൽ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ലഭിക്കുമെന്ന ഉറപ്പാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. നോട്ടീസിൻപ്രകാരം പള്ളിപ്പുറത്തെ 17 വാർഡുകളിൽ നാലിടത്ത് മാത്രമാണ് എസ്എൻഡിപി സ്ഥാനാർത്ഥികളുള്ളത്. ബാക്കി 13 പേരും താമരചിഹ്നത്തിൽ മത്സരിക്കുന്ന ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. ഇപ്പോൾ ഓരോദിവസവും പുലരുമ്പോൾ ഇന്നത്തെ കുരുക്കെന്താണെന്ന് തിരയുകയാണ് വെള്ളാപ്പള്ളി.