- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊളിക്കോട് നാലേക്കർ ഭൂമി എട്ടു ലക്ഷത്തിന് ലഭിക്കുമോ? തലസ്ഥാനത്ത് സെന്റിന് ഒന്നേകാൽ ലക്ഷത്തിന് ഭൂമി വാങ്ങാമോ? വിജയകുമാറിന്റെ സത്യവാങ്മൂലത്തിനെതിരെ നടപടി അവശ്യപ്പെട്ടു കെഎം ഷാജഹാൻ
തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം. വിജയകുമാർ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം സംബന്ധിച്ചു കൃത്രിമം കാണിച്ചതായി ആരോപിച്ചു തzരഞ്ഞെടുപ്പു കമ്മിഷനു പരാതി. വിജയകുമാർ സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ള രണ്ടു വസ്തുക്കളുടെ വില കുറച്ചുവച്ചുവെന്നാണ് ആരോപണം. ഈ വസ്തുക്ക
തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം. വിജയകുമാർ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം സംബന്ധിച്ചു കൃത്രിമം കാണിച്ചതായി ആരോപിച്ചു തzരഞ്ഞെടുപ്പു കമ്മിഷനു പരാതി. വിജയകുമാർ സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ള രണ്ടു വസ്തുക്കളുടെ വില കുറച്ചുവച്ചുവെന്നാണ് ആരോപണം. ഈ വസ്തുക്കൾക്കു മൊത്തം വിലയായി 32.88 ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനാണ് പരാതി നൽകിയത്. ഇതിൽ നെടുമങ്ങാട് തൊളിക്കോട് ഉഴമലയ്ക്കലിലെ 3.94 ഏക്കർ ഭൂമിയുടെ വിലയായി കാണിച്ചിരിക്കുന്നത് 7.88 ലക്ഷം രൂപയാണ്. അതായത് സെന്റ് ഒന്നിന് 2000 രൂപ. എന്നാൽ 2010ൽ സർക്കാർ നിശ്ചയിച്ച ന്യായവില ഇവിടെ രണ്ടര സെന്റിന് 13000 രൂപയും 2014ൽ ഇത് 19,500 രൂപയുമാണ്. ഇപ്പോൾതന്നെ ഈ സ്വത്തിന്റെ വിപണിവില അരക്കോടിയിലധികം വരുമെന്നാണ് ഷാജഹാന്റെ നിലപാട്. സ്വത്തുവിവരം സംബന്ധിച്ചു സ്ഥാനാർത്ഥി തെറ്റായ സത്യവാങ്മൂലം നൽകിയാൽ അയോഗ്യനാക്കണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണു വിജയകുമാർ കൃത്രിമം കാട്ടിയതെന്നും ഷാജഹാൻ പറയുന്നു.
തിരുവനന്തപുരം പാങ്ങപ്പാറയിൽ വിജയകുമാറിന്റെ ഭാര്യയുടെ പേരിലുള്ള 20 സെന്റ് വസ്തുവിന് 25 ലക്ഷം രൂപയാണു കമ്പോളവില കാണിച്ചിട്ടുള്ളത്. അതായതു സെന്റിന് 1.25 ലക്ഷം രൂപ. ഇവിടെ മതിപ്പുവില അഞ്ചു ലക്ഷത്തിനു മുകളിലുണ്ട്. ഒരു കോടിയോളം രൂപ വിലവരുന്ന വസ്തുവിന്റെ നാലിലൊന്നു വിലയേ കാണിച്ചിട്ടുള്ളൂ. 20 വർഷത്തിലധികം എംഎൽഎയായിട്ടുള്ള വിജയകുമാറിന് എംഎൽഎ പെൻഷൻ ഇനത്തിൽ തന്നെ മാസം ഇരുപതിനായിരത്തോളം രൂപ കിട്ടുമെന്നിരിക്കെ ആദായനികുതി ഇനത്തിൽ ഒരു രൂപപോലും നൽകിയിട്ടില്ലെന്നും ഷാജഹാൻ ആരോപിക്കുന്നു.
വാർഷികവരുമാനം 1.60 ലക്ഷം രൂപയ്ക്കു മുകളിലുള്ളവർ പാൻകാർഡ് എടുക്കണമെന്നാണു നിയമം. സത്യവാങ്മൂലത്തിൽ പാൻകാർഡ് പോലുമില്ലെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതും കമ്മീഷന്റെ ശ്രദ്ധയിൽ പരാതിയിലൂടെ കൊണ്ടു വന്നിട്ടുണ്ട്.