- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി നഗ്നചിത്രം പ്രചരിപ്പിച്ചെന്ന് യുവതി; ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി; പ്രചരിപ്പിച്ചത് 10 വർഷം മുൻപ് ഗുവാഹത്തിയിലെ സമരത്തിനിടെ പകർത്തിയ ചിത്രങ്ങൾ
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ വഴി നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ ആരോപണം. അസം സ്വദേശിയായ യുവതിയാണ് ആദിത്യനാഥിനും അസമിൽനിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശർമയ്ക്കും എതിരായി പരാതി നൽകിയിരിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. 10 വർഷം മുൻപ് ഗുവാഹാത്തിയിൽ ഒരു സമരത്തിനിടെ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായാണ് ആരോപണം. വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി സബ്ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റിനാണ് ഹർജി നൽകിയിരിക്കുന്നത്. ആദിത്യനാഥിന്റെ സോഷ്യൽ മീഡിയ പേജിൽ ജൂൺ 13 ന് തന്റെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തതായാണ് യുവതി ആരോപിക്കുന്നത്. അസം ആദിവാസി സ്റ്റുഡന്റ്സ് അസോസിയേഷൻ (എഎഎസ്എഎ) ബെൽട്ടോളയിൽ 2007 നവംബറിൽ നടത്തിയ പ്രക്ഷോഭത്തിനിടയിൽ പകർത്തിയ ചിത്രമാണിതെന്നും വസ്തുതകൾ അറിയാതെയാണ് ആദിത്യനാഥ് ഇത് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. ബിജെപി പ്രവർത്തകയായാണ് യുവതി സമരത്തിൽ പങ്കെടുത്തത
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ വഴി നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ ആരോപണം. അസം സ്വദേശിയായ യുവതിയാണ് ആദിത്യനാഥിനും അസമിൽനിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശർമയ്ക്കും എതിരായി പരാതി നൽകിയിരിക്കുന്നത്.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. 10 വർഷം മുൻപ് ഗുവാഹാത്തിയിൽ ഒരു സമരത്തിനിടെ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായാണ് ആരോപണം. വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി സബ്ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റിനാണ് ഹർജി നൽകിയിരിക്കുന്നത്.
ആദിത്യനാഥിന്റെ സോഷ്യൽ മീഡിയ പേജിൽ ജൂൺ 13 ന് തന്റെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തതായാണ് യുവതി ആരോപിക്കുന്നത്. അസം ആദിവാസി സ്റ്റുഡന്റ്സ് അസോസിയേഷൻ (എഎഎസ്എഎ) ബെൽട്ടോളയിൽ 2007 നവംബറിൽ നടത്തിയ പ്രക്ഷോഭത്തിനിടയിൽ പകർത്തിയ ചിത്രമാണിതെന്നും വസ്തുതകൾ അറിയാതെയാണ് ആദിത്യനാഥ് ഇത് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. ബിജെപി പ്രവർത്തകയായാണ് യുവതി സമരത്തിൽ പങ്കെടുത്തതെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനവും യുവതി തള്ളിക്കളയുന്നു.
ഇത്തരമൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതായി രാംപ്രസാദ് ശർമ സ്ഥിരീകരിച്ചു. എന്നാൽ യുവതിക്ക് നീതി ലഭ്യമാക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്നും താൻ പോസ്റ്റ് ഷെയർ ചെയ്യുക മാത്രമായിരുന്നെന്നും അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസം മുഖ്യമന്ത്രി ശർബാനന്ദ സോനോവാളിനോട് കേസ് പുനപരിശോധിക്കാനും യുവതിക്ക് നീതി ലഭ്യമാക്കണമെന്നും താൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒറാങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് അക്കൗണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് എഡിജിപി പല്ലബ് ഭട്ടാചാര്യ പറഞ്ഞു. യുപി പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.