- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസിസി അധ്യക്ഷനാകാൻ ഇഷ്ടക്കാർക്ക് താൽകാലിക നിയമനം നൽകുന്നു; ശിവകുമാറിന്റെ ബന്ധുത്വവും എൻഎസ്എസ് അടുപ്പവും മുതലാക്കാൻ യുവനേതാവിന്റെ നീക്കം; യൂത്ത് കമ്മീഷൻ ചെയർമാൻ രാജേഷിനെതിരെ കോൺഗ്രസിൽ കലാപം
തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടന അനിവാര്യമായതോടെ ഡിസിസി പടിക്കാനുള്ള കള്ളകളികളും തുടങ്ങി. ഗ്രൂപ്പ് സമവാക്യത്തിന്റെ പേരിൽ തിരുവനന്തപുരം ജില്ലയിൽ പിടിമുറുക്കാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം. മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ നേതൃത്വത്തിലെ നീക്കങ്ങളോട് ഐ ഗ്രൂപ്പിൽ തന്നെ അതൃപ്തി ഉയരുന്നുവെന്നതാണ് വസ്തുത. കെ മുരളീധരനും മറ്റും ശിവകുമാറിന്റെ നീക്കങ്ങളെ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത ബന്ധുവായ ആർവി രാജേഷിനെ ഡിസിസി പ്രസിഡന്റാക്കി ഡിസിസിയിൽ പിടിമുറുക്കാനാണ് ശിവകുമാറിന്റെ നീക്കം. ഇത് തിരിച്ചറിഞ്ഞ് യുവജന കമ്മീഷൻ അധ്യക്ഷൻ കൂടിയായ ആർ വി രാജേഷിനെതിരെ വിജിലൻസിൽ പരാതി കൊടുക്കാനും കോൺഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. കെപിസിസി ഫണ്ടിലേക്കെന്ന പേരിൽ സംസ്ഥാന യുവജന കമീഷൻ ചെയർമാൻ ആർ വി രാജേഷ് അധികാരദുർവിനിയോഗം നടത്തുന്നതായാണ് ആരോപണം. കമീഷന്റെ യുവജന പ്രതിരോധസേനയ്ക്കുവേണ്ടി 70 പേരെ അനധികൃതമായി നിയമിക്കാനാണ് നീക്കമെന്ന് കോൺഗ്രസുകാർ പറയുന്നു. പിൻവാതിൽ നിയമനത്തിനായി ചെയർമാൻ വെള്ളിയാഴ്ച നടത്തിയ അഭിമു
തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടന അനിവാര്യമായതോടെ ഡിസിസി പടിക്കാനുള്ള കള്ളകളികളും തുടങ്ങി. ഗ്രൂപ്പ് സമവാക്യത്തിന്റെ പേരിൽ തിരുവനന്തപുരം ജില്ലയിൽ പിടിമുറുക്കാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം.
മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ നേതൃത്വത്തിലെ നീക്കങ്ങളോട് ഐ ഗ്രൂപ്പിൽ തന്നെ അതൃപ്തി ഉയരുന്നുവെന്നതാണ് വസ്തുത. കെ മുരളീധരനും മറ്റും ശിവകുമാറിന്റെ നീക്കങ്ങളെ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത ബന്ധുവായ ആർവി രാജേഷിനെ ഡിസിസി പ്രസിഡന്റാക്കി ഡിസിസിയിൽ പിടിമുറുക്കാനാണ് ശിവകുമാറിന്റെ നീക്കം. ഇത് തിരിച്ചറിഞ്ഞ് യുവജന കമ്മീഷൻ അധ്യക്ഷൻ കൂടിയായ ആർ വി രാജേഷിനെതിരെ വിജിലൻസിൽ പരാതി കൊടുക്കാനും കോൺഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്.
കെപിസിസി ഫണ്ടിലേക്കെന്ന പേരിൽ സംസ്ഥാന യുവജന കമീഷൻ ചെയർമാൻ ആർ വി രാജേഷ് അധികാരദുർവിനിയോഗം നടത്തുന്നതായാണ് ആരോപണം. കമീഷന്റെ യുവജന പ്രതിരോധസേനയ്ക്കുവേണ്ടി 70 പേരെ അനധികൃതമായി നിയമിക്കാനാണ് നീക്കമെന്ന് കോൺഗ്രസുകാർ പറയുന്നു. പിൻവാതിൽ നിയമനത്തിനായി ചെയർമാൻ വെള്ളിയാഴ്ച നടത്തിയ അഭിമുഖത്തിനെതിരെ കമീഷൻ അംഗങ്ങൾ രംഗത്തുവന്നു. ഇവരെല്ലാം യുഡിഎഫ് ആഭിമുഖ്യമുള്ളവരാണ്. ശിവകുമാറിന്റെ അടുത്ത ബന്ധുവാണ് രാജേഷ്. സഹോദരനാണെന്നാണ് രാജേഷ് പറയുന്നത്. ഈ ബന്ധുബലമാണ് രാജേഷിനെ യുത്ത് കമ്മീഷന്റെ അധ്യക്ഷനാക്കിയത്. യോഗ്യതയുള്ള പലരേയും വെട്ടി വീഴ്‌ത്താൻ എൻഎസ്എസുമായുള്ള അടുത്ത ബന്ധം പോലും ശിവകുമാർ ഉപയോഗിച്ചിരുന്നു.
പ്രതിമാസം 5000 രൂപ പ്രതിഫലത്തിൽ വളന്റിയർമാരെയും 11000 രൂപയ്ക്ക് രണ്ട് സംസ്ഥാന കോ-ഓർഡിനേറ്റർമാരെയുമാണ് നിയമിക്കുന്നത്. വഴിവിട്ട നിയമനം പുറത്തറിയാതിരിക്കാൻ കമീഷന്റെ വെബ്‌സൈറ്റിൽമാത്രം അറിയിപ്പ് നൽകി ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് തീരുമാനം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ യുവാക്കൾക്കിടയിൽ പ്രവർത്തിക്കാനാണ് മൂന്നുവർഷം മുമ്പ് ഈ സേനയ്ക്ക് രൂപംനൽകിയത്. അന്ന് നിയമിച്ചവരിൽ പലരെയും ഒഴിവാക്കിയാണ് പുതിയ നിയമനത്തിന് അണിയറനീക്കം. ഇത് വിജിലൻസിനെ കൊണ്ട് അന്വേഷിച്ച് രാജേഷിനെ തളയ്ക്കാമെന്നാണ് കണക്ക് കൂട്ടൽ. ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്താനുള്ള നീക്കമാണ് പിൻവാതിൽ നിയമനമെന്ന് വാദവും സജീവമാണ്.
ഡിസിസി അധ്യക്ഷ സ്ഥാനത്ത് രാജേഷിനെ പരിഗണിക്കുമ്പോൾ എതിർക്കാനിടയുള്ള നേതാക്കളെ അനുനയിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ അടുപ്പക്കാരെ നിയമക്കാനാണ് നീക്കം. ഇത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് ആക്ഷേപം. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുന്നത്. ഡിസിസി അധ്യക്ഷനാകാനുള്ള കള്ളക്കളികൾ അനുവദിക്കില്ല. ശിവകുമാറിന്റെ ബന്ധുവിനെയല്ല, മികവ് തെളിയിച്ച നേതാവിനെ വേണം തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷനാക്കാനെന്നാണ് നിലപാട്. മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം ജില്ലയിൽ കോൺഗ്രസിന്റെ വേരറ്റുപോകുമെന്നും വാദമുണ്ട്.
ഇല്ലാത്ത യാത്രകളുടെ പേരിൽ കമീഷൻ ചെയർമാൻ പടിയും ബത്തയും എഴുതിയെടുത്തതും മറ്റംഗങ്ങൾ ചോദ്യംചെയ്തിട്ടുണ്ട്. 2016 മാർച്ച് രണ്ടിന് തൃശൂർ ജില്ലയിൽ യോഗം ചേർന്നതായി കാട്ടി ടിഎ എഴുതിയെടുക്കുകയും മിനിട്ട്‌സിൽ രേഖപ്പെടുത്തുകയും ചെയ്തു. അന്നത്തെ കമീഷൻ സെക്രട്ടറി റസ്റ്റ് ഹൗസിൽ താമസിച്ചാണ് വ്യാജരേഖയുണ്ടാക്കിയത്. ഔദ്യോഗികവാഹനത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടിയിട്ടും പ്രയോജനമുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിനെ സമീപിക്കാനും ഒരുവിഭാഗം തീരുമാനിച്ചിട്ടുണ്ട്. ചെയർമാന്റെ കാലാവധി അവസാനിച്ചെങ്കിലും നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹംതന്നെയാണ് തീരുമാനമെടുക്കുന്നത്.
അംഗങ്ങൾ എതിർത്തിട്ടും സംസ്ഥാന കോ-ഓർഡിനേറ്ററായി ബിജെപി സഹയാത്രികൻ രാഹുൽ ഈശ്വറിനെ ചെയർമാൻ നിയോഗിച്ചതും വിവാദമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, കെപിസിസി അധ്യക്ഷൻ വി എം സുധീരനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ നടപടിയൊന്നും എടുത്തില്ല.