- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദര രോഗവുമായി എം.ഇ.എസിൽ എത്തിയ ഉടനെ ഐ.സി.യുവിലേക്ക് മാറ്റി; ഒടുവിൽ ആശുപത്രി അധികൃതർ തന്നെ മുൻകൈ എടുത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്തു; മലബാർ മെഡിക്കലിലേക്ക് മാറ്റണമെന്ന ബന്ധുക്കളുടെ ആവശ്യവും നിരാകരിച്ചു; എംഇഎസിൽ നിന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ: പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി ഒരു കുടുംബം
മലപ്പുറം: രോഗിയെ കൃത്യമായി പരിചരിച്ചില്ലെന്ന് ആരോപിച്ച് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിനെതിരെ ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞയാഴ്ച വയറുസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറിയത്തിന്റെ ബന്ധുക്കളാണ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ആറു വർഷമായി മറിയത്തെ പെരിന്തൽമണ്ണ എം.ഇ.എസിൽ ചികിത്സിച്ചുവരുന്നുണ്ട്. അമിതമായി രക്തംപോകുന്നതിനാൽ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കൂടുതൽ ചികിത്സാ സൗകര്യമില്ലെന്നു കാണിച്ച് എം.ഇ.എസ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എം.ഇ.എസിൽ എത്തിയ ഉടനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ നാലു ദിവസം ഐ.സി.യുവിൽ കഴിഞ്ഞിട്ടും ഒരു ജ്യൂസും രണ്ട് ഗ്ലാസ് ചായയുമല്ലാതെ മറ്റൊന്നും കൊടുത്തിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. അതിനിടെ രോഗിക്ക് രക്തം കയറ്റുകയും ചെയ്തു. അതേസമയം, ഇവിടെ രോഗിയെ ചികിത്സിക്കാനുള്ള സൗകര്യമില്ലെന്നു പറഞ്ഞ അധികൃതർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള ഒരുക്കത്തിലായി. ഉച്ചയ്ക്ക് 2.30ന് നടപടിക്രമങ്
മലപ്പുറം: രോഗിയെ കൃത്യമായി പരിചരിച്ചില്ലെന്ന് ആരോപിച്ച് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിനെതിരെ ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞയാഴ്ച വയറുസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറിയത്തിന്റെ ബന്ധുക്കളാണ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ആറു വർഷമായി മറിയത്തെ പെരിന്തൽമണ്ണ എം.ഇ.എസിൽ ചികിത്സിച്ചുവരുന്നുണ്ട്. അമിതമായി രക്തംപോകുന്നതിനാൽ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കൂടുതൽ ചികിത്സാ സൗകര്യമില്ലെന്നു കാണിച്ച് എം.ഇ.എസ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
എം.ഇ.എസിൽ എത്തിയ ഉടനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ നാലു ദിവസം ഐ.സി.യുവിൽ കഴിഞ്ഞിട്ടും ഒരു ജ്യൂസും രണ്ട് ഗ്ലാസ് ചായയുമല്ലാതെ മറ്റൊന്നും കൊടുത്തിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. അതിനിടെ രോഗിക്ക് രക്തം കയറ്റുകയും ചെയ്തു.
അതേസമയം, ഇവിടെ രോഗിയെ ചികിത്സിക്കാനുള്ള സൗകര്യമില്ലെന്നു പറഞ്ഞ അധികൃതർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള ഒരുക്കത്തിലായി. ഉച്ചയ്ക്ക് 2.30ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പോകാനും കഴിയുമെന്നും പറഞ്ഞിരുന്നു. എന്നാൽ അധികൃതരുടെ അലംഭാവത്താൽ വൈകിട്ട് 6.30ഓടെയാണ് പോകാനായതെന്ന് ബന്ധുക്കൾ പറയുന്നു.
അതിനിടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന വിഷത്തിലും അധികൃതർ മാന്യമായി പെരുമാറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രോഗിക്കുള്ള ചികിത്സ കോഴിക്കോട്ടെ മെയ്ത്ര ഹോസ്പിറ്റലിലാണെന്നു അധികൃതർ പറഞ്ഞപ്പോൾ കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കുന്ന മലബാറിൽ ഇതിനുള്ള ചികിത്സയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ മലബാർ അധികൃതരെ വിളിച്ചു അന്വേഷിച്ചതിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അപ്പോൾ മെയ്ത്രയിൽ ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് മലബാറിലുള്ളതെന്നും അദ്ദേഹം ലീവിലാണെന്നും എംഇഎസ് അധികൃതർ പറയുകയുണ്ടായി. അവിടെ കിട്ടുന്ന ട്രീറ്റ്മെന്റ് തന്നെയാണ് ഇവിടെയുള്ളതെന്നും അതുകൊണ്ട് ഡോക്ടർ വരുന്ന ഒരാഴ്ച ഇവിടെ ഐസിയുവിൽ കിടത്താമെന്നും പറഞ്ഞു. അൽപസമയത്തിനു ശേഷം മെയ്ത്രയിൽ ഡോക്ടർ ഉണ്ടെന്നും അവിടേക്ക് റഫർ ചെയ്തുതരാമെന്നും അധികൃതർ പറഞ്ഞു. ഇതോടെ അധികൃതർ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടതായി ബന്ധുക്കൾ പറയുന്നു.
ലീവിലാണെന്ന് പറഞ്ഞ ഡോക്ടർ അരമണിക്കൂറനുള്ളിൽ തിരിച്ചുവന്നതും ഒരാഴ്ചകൂടി എംഇഎസിൽ ഐസിയുവിൽ കിടത്താമെന്നു പറഞ്ഞതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ മലബാറിലേക്ക് റഫർ ചെയ്യാൻ ആവശ്യപ്പെട്ട ബന്ധുക്കളുടെ ആവശ്യത്തെ നിരാകരിച്ച് മെയ്ത്രയിലേക്ക് എഴുതുകയായിരുന്നു. എന്നാൽ മെയ്ത്ര ഹോസപിറ്റലിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സാധാരണ വാർഡിലാണ് കിടത്തിയത്. ഐസിയുവിൽ കിടത്താൻ മാത്രം രോഗമുള്ളതായി കാണുന്നില്ലെന്ന് മെയ്ത്ര അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർക്കും മറ്റും പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
പിറ്റേ ദിവസം എംഇഎസിൽ നിന്ന് രോഗിയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തയതായി ബന്ധു മറുനാടൻ മലയാളിയോടു പറഞ്ഞു. അതായത് 'മെലിഞ്ഞയാളെ ഞങ്ങൾക്കറിയാമെന്ന് 'പറഞ്ഞായിരുന്നു കോൾ വന്നത്. പിന്നീട് ഇതിനുള്ള വിശദീകരണം ആവശ്യപ്പെട്ടപ്പോൾ തങ്ങളടെയുടുത്ത് തെറ്റു പറ്റിയെന്നും പറഞ്ഞു. അന്നു രാവിലെ നാലുതവണകളിലായി വിളിച്ചെന്നും ബന്ധു പറയുന്നു. ഇത്രയും ദുരൂഹമായി പെരുമാറിയ ആശുപത്രിക്കെതിരേ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.