- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടഞ്ഞു കിടന്ന ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ ബഹളം വെച്ചു; വീഡിയോ പ്രചരിപ്പിച്ച് അപമാനമുണ്ടാക്കി;പെട്ടി എടുത്തവർക്ക് എതിരെ മെഡിക്കൽ കോളജിന്റെ പരാതി; വീഡിയോ പ്രചരിപ്പിച്ച് ആശുപത്രിക്ക് അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പലും
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ വൃക്ക അടങ്ങിയ പെട്ടിയുമായി ഓപ്പറേഷൻ തീയേറ്ററിലേക്ക് ഓടിയവർക്ക് എതിരെ മെഡിക്കൽ കോളജ് അധികൃതരുടെ പരാതി. മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.
ഡോക്ടർമാർ വരുന്നതിന് മുമ്പ് വൃക്ക അടങ്ങിയ പെട്ടി എടുത്തുകൊണ്ടുപോയി. അടഞ്ഞുകിടന്ന ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ അപമര്യാദയായി പെരുമാറി. ആശുപത്രിക്ക് എതിരെ മോശം പ്രചാരണം നടത്തിയെന്നും മെഡിക്കൽ കോളജ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇവർ കൊണ്ടുവന്ന പെട്ടി അടച്ചിട്ട ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ വെച്ചു. വീഡിയോ പ്രചരിപ്പിച്ച് ആശുപത്രിക്ക് അവമതിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ഒരു ജീവനല്ലേയെന്ന് കരുതി കഴിവതും വേഗം എത്തിക്കാനാണ് ആംബുലൻസ് എത്തിയ ഉടൻ തങ്ങൾ വൃക്കയുമായി ഓടിയതെന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ആശുപത്രിയിലേക്ക് ഓടിയെത്തിയ അരുൺ ദേവ് പറഞ്ഞു. എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി പുറപ്പെട്ടസംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ യാത്ര അരുൺ ആയിരുന്നു ഏകോപിപ്പിച്ചത്.
'ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. ആ ജീവൻ കൊണ്ടുപോയി വേറൊരാൾക്ക് ഒരു ജീവൻ കിട്ടട്ടേ എന്നുകരുതി ആ ഒരു വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഇത്രയും കിലോമീറ്റർ ഓടി വരുന്നതല്ലേ.ഒരു ജീവൻ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചത്. വേറെ ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും ഇതുപോലെ ചെയ്തിട്ടുണ്ട്. ഇതിൽ ചെറിയൊരു തെറ്റുപറ്റി...' അരുൺ ദേവ് പറഞ്ഞു.
ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. 'ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ്രൈഡവറും ഭക്ഷണം പോലം കഴിക്കാതെ ക്ഷീണിതരായിരുന്നു. ആംബുലൻസിൽ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോൾ സെക്യൂരിറ്റി ജീവനക്കാരനാണ് നമ്മുടെ മുന്നിൽ ഓടി ലിഫ്റ്റ് തുറന്നത്.
ഞായറാഴ്ച ആയതിനാൽ സ്റ്റാഫ് കുറവായിരുന്നു. ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. ചിലപ്പോൾ, മിഷൻ പ്രതീക്ഷിച്ചതിലും നേരത്തെ ആശുപത്രിയിൽ എത്തിയതിനാലാകാം വേണ്ടത്ര മുൻകരുതൽ ആശുപത്രി അധികൃതർ എടുക്കാതിരുന്നത്' അരുൺ ദേവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ