'സഖാവ് അനിരുദ്ധൻ ഒരോർമ്മപ്പുസ്തകം' ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് വൈകുന്നേരം നാല് മണിക്ക് ബഹുമാനപ്പെട്ട കേരളനിയമസഭാ സ്പീക്കർ ശ്രീ ജി കാർത്തികേയൻ പ്രകാശനം ചെയ്തു. കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ {{മുൻമന്ത്രി}} ഇ ചന്ദ്രശേഖരൻ നായർ പുസ്തകം ഏറ്റുവാങ്ങി. പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പിരപ്പൻകോട് മുരളി സംസാരിച്ചു. മുഖ്യപ്രഭാഷണം ഡോ. ഡി ബാബുപോൾ നിർവഹിച്ചു. വി ശിവൻകുട്ടി എം എൽ എ, പ്രൊഫസർ നബീസാ ഉമ്മാൾ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥകർത്താവ് അശോക് കടമ്പാട് മറുപടി പറഞ്ഞു.