- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ മലപ്പുറം സ്വദേശിയെന്നു പൊലീസ്; 'സഖാവ്' എന്ന മൊയ്തീനായി തെരച്ചിൽ ഊർജിതമാക്കി
പാലക്കാട്: മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് കേരളത്തിൽ ചുക്കാൻപിടിക്കുന്നത് മലപ്പുറം സ്വദേശിയാണെന്നു പൊലീസ്. സഖാവ് എന്നു വിളിക്കുന്ന പാണ്ടിക്കാട് സ്വദേശി സി പി മൊയ്തീനാണ് പൊലീസിന്റെ കണ്ണിൽ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ. ഇയാൾ ഉടൻ വലയിലാവുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.മാവോയിസ്റ്റുകൾക്കിടയിൽ സഖാവ് എന്നറിയപ്പെടുന്ന
പാലക്കാട്: മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് കേരളത്തിൽ ചുക്കാൻപിടിക്കുന്നത് മലപ്പുറം സ്വദേശിയാണെന്നു പൊലീസ്. സഖാവ് എന്നു വിളിക്കുന്ന പാണ്ടിക്കാട് സ്വദേശി സി പി മൊയ്തീനാണ് പൊലീസിന്റെ കണ്ണിൽ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ.
ഇയാൾ ഉടൻ വലയിലാവുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
മാവോയിസ്റ്റുകൾക്കിടയിൽ സഖാവ് എന്നറിയപ്പെടുന്ന ഇയാളുടെ വലത് കൈപ്പത്തി ഈയിടെ ഉണ്ടായ ആക്രമണത്തിനിടെ നഷ്ടപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു.
പാലക്കാട് റസ്റ്റോറന്റ്, നിറ്റ ജലാറ്റിൻ ആക്രമണങ്ങൾക്കു ശേഷം ഇയാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഇയാളുടെ ചിത്രമടക്കം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ രൂപേഷിൽനിന്നല്ല ഇയാളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. നേരത്തെ, നിറ്റ ജലാറ്റിൻ ആക്രമണ കേസിൽ അറസ്റ്റിലായവരിൽനിന്നാണ് ആദ്യം സഖാവ് എന്ന് വിളിക്കപ്പെടുന്ന ഒരാളെ കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂർ സ്വദേശിയായ ഒരാളാണ് ഇതെന്നായിരുന്നു നേരത്തെപൊലീസിന്റെ അനുമാനം. എന്നാൽ, ഇപ്പോൾ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നടന്ന നഗരകേന്ദ്രിതമായ ആക്രമണങ്ങളുടെയെല്ലാം ആസൂത്രകൻ മൊയ്തീൻ ആണെന്നാണ് പൊലീസ് പറയുന്നത്.
ഇയാൾ എവിടെയുണ്ട് എന്നതിനെ കുറിച്ച് പൊലീസിന് ഏകദേശ ധാരണ ലഭിച്ചതായാണ് സൂചന. കേരള കർണാടക അതിർത്തി കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തനം തുടരുന്നത് എന്നാണ് വിവരം.
കേരളത്തിലെ,ആദിവാസി മേഖലകളിലും മറ്റും മാവോയിസ്റ്റുകൾ നടത്തി വരുന്ന അർബൻ ആക്ഷൻ ടീമിന്റെ ചുമതല മൊയ്തീനാണെന്നും പൊലീസ് വെളിപ്പെടുത്തി. സ്‌ഫോടനം നടത്താൻ ശ്രമിക്കുന്നതിനിടെ ബോംബ് പൊട്ടി മാവോയിസ്റ്റ് മരിച്ച സംഭവത്തിന് ദൃക്‌സാക്ഷിയാണ് മൊയ്തീൻ. കേരള കർണാടക അതിർത്തിയിലെ വനമേഖലയിൽ ഇയാൾ ഒളിച്ചു കഴിയുന്നു എന്നാണ് പൊലീസിന്റെ നിഗമനം. അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നിലും മൊയ്തീന്റെ കൈകളാണെന്നാണ് പൊലീസ് പറയുന്നത്.