ഷിക്കാഗോ: സ്പീക്കർ ജി. കാർത്തികേയന്റെ മരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും, കേരളത്തിലെ ജനങ്ങൾക്കും വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഷിക്കാഗോ ഐ.എൻ.ഒ.സി ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, നാഷണൽ ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോബി അമ്പേനാട്ട്, സെക്രട്ടറി സിനു പാലയ്ക്കത്തടം, ട്രഷറർ ഡൊമിനിക് തെക്കേത്തലയ്ക്കൽ, റീജിയണൽ വൈസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗങ്ങളും കെപിസിസി പ്രസിഡന്റ് വി എം. സുധീരന് അയച്ച അനുശോചന കുറിപ്പിൽ അറിയിച്ചു.

മൂന്നുമാസം മുമ്പ് ജി. കാർത്തികേയൻ ഷിക്കാഗോ വഴി മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ ഗ്ലാഡ്‌സൺ വർഗീസും, ഡോ. സാൽബി പോളും അദ്ദേഹത്തെ സന്ദർശിക്കുകയും ചികിത്സയ്ക്കും കേരള ഭക്ഷണത്തിനും മറ്റും മിനസോട്ട മലയാളി അസോസിയേഷൻ ഭാരവാഹികൾ വഴി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഐ.എൻ.ഒ.സി ഷിക്കാഗോ ചാപ്റ്റർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.