- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.വി.ആറിന്റെ നിര്യാണത്തിൽ അനുശോചനം
കോഴിക്കോട്: സിഎംപി നേതാവും മുന്മന്ത്രിയുമായ എം.വി.രാഘവന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് അനുശോചനം രേഖപ്പെടുത്തി.വ്യക്തിപരമായ ലാഭനഷ്ടം പരിഗണിക്കാതെ തന്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്ന കേരളരാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു എം.വി.ആർ. ധീരനായ രാഷ്ട്രീയ നേതാവ്, പ്രഗത്ഭനായ ഭരണകർത്ത
കോഴിക്കോട്: സിഎംപി നേതാവും മുന്മന്ത്രിയുമായ എം.വി.രാഘവന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് അനുശോചനം രേഖപ്പെടുത്തി.വ്യക്തിപരമായ ലാഭനഷ്ടം പരിഗണിക്കാതെ തന്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്ന കേരളരാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു എം.വി.ആർ. ധീരനായ രാഷ്ട്രീയ നേതാവ്, പ്രഗത്ഭനായ ഭരണകർത്താവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.വി.ആറിന്റെ നിര്യാണം കേരളത്തിന് നീകത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അഡ്വ.കെ.എം.അഷ്‌റഫ് പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ, പാവപ്പെട്ടവന്റെ ശക്തിയും ശബ്ദവുമായി ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞു നിന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു അന്തരിച്ച എം.വി.രാഘവനെന്ന് കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാന കോ-ഓർഡിനേറ്റർ കെ. ആനന്ദകുമാർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകാലം യുവതയുടെ ആവേശവും കരളുറപ്പിന്റെ പ്രതീകവുമായിരുന്ന എം.വി.ആറിന്റെ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ആനന്ദകുമാർ അറിയിച്ചു.