കുവൈത്ത്: മാനവിക സൗഹൃദത്തിന്റെ അതുല്ല്യമായ മാതൃകയും കുവൈത്തിലെ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിൽ സജ്ജീവ സാന്നിദ്ധ്യവും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഭിഷഗ്യരനും നെഫ്രോളജിയിൽ പശ്ചിമേഷ്യയിൽ നിന്ന് ശ്രദ്ധേയമായ നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ഡോ. നമ്പൂതിരി എന്ന് വിളിക്കുന്ന ഡോ. നാരായണ നമ്പൂതിരിയുടെ വിയോഗം ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് മലയാളികൾക്ക് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ആക്ടിങ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി സെക്രട്ടറി പി.വി അബ്ദുൽ വഹാബ് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.

ഡോ. നമ്പൂതിരിയുടെ സാമൂഹിക ഇടപെടലുകളും സാധാരണക്കാർക്ക് വേണ്ടി നിർവ്വഹിച്ചിരുന്ന സേവനങ്ങളും മെഡിക്കൽ ക്യാംപുകളും ഏറെ പ്രശംസനീയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യ രാജ്യത്തിനും കുവൈത്തിനും ഒരു പ്രഗൽഭനായ ആരോഗ്യ പ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്. ഡോക്ടറുടെ വേർപാർട്ടിൽ കുടുംബത്തിനും സമൂഹത്തിനും ഉണ്ടായ ദുഃഖത്തിനോടൊപ്പം ഇന്ത്യൻ ഇസ് ലാഹി സെന്ററും പങ്കുചേരുന്നതായി പത്രക്കുറിപ്പിൽ സൂചിപ്പിച്ചു.