കേരള നിയമസഭാ സ്പീക്കർ ജി. കാർത്തികേയന്റെ അകാല നിര്യാണത്തിൽ കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്റ് സാം ആന്റോ പുത്തൻകളം അനുശോചനം രേഖപ്പെടുത്തി. താൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയത്തിന്റേയും, സംഘടനകളുടേയും എക്കാലത്തേയും തിരുത്തൽവാദിയായിരുന്ന ജി. കാർത്തികേയന് താൻ പ്രവർത്തിച്ച മേഖലകൾക്കെല്ലാം ഒരു പുതുദിശാബോധം നൽകുവാൻ സാധിച്ചിരുന്നു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന ജി.കെ. കേരള രാഷ്ട്രീയ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടും. 1993-ൽ കേരള വിദ്യാർത്ഥി യൂണിയൻ നേതാവായിരുന്ന കാലം മുതൽ ജി. കാർത്തികേയനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും സാം ആന്റോ അനുസ്മരിച്ചു