- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ബയനിയൽ കോൺഫറൻസ് ജൂൺ 25 ന് ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ 2016 ൽ നട ത്തുവാനിരിക്കുന്ന ബയനിയൽ കോൺഫറൻസും റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടപ്പും ജൂൺ 25 ന് ശനിയാഴ്ച സീറോ മലബാർ ചർച്ച് ഹാളിൽ വച്ച് നടത്തെപ്പടുന്നതാണെന്ന് പ്രസിഡന്റ് ജോൺ ഷെറി, സെക്രട്ടറി കുര്യൻ സഖറിയ എന്നിവർ അറിയിച്ചു. ഡബ്ല്യു.എം.സി ഫിലാഡൽഫിയ പ്രോവിൻസ് ആഥിതേയത്വം വഹിക്കും. ഏപ്രിൽ പത്തിന് റീജിയൻ വൈസ് ചെയർമാൻ ജോർജ് പനയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടിയ എക്‌സ്യുക്യൂട്ടീവ് കൗൺസിൽ യോഗമാണ് ഇലക്ഷൻ കമ്മീഷണർ ജോൺ തോമസിന്റെ തീയതി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനെത്ത സ്വാഗതം ചെയ്തത്. കോൺഫ്രറസ് കമ്മറ്റിയുടെ കൺവീനറായി സാബു ജോസഫ് സിപിഎ തിരമെടുക്കെപ്പട്ടു. സജി സെബാസ്റ്റ്യൻ സ്‌പോൺസർഷിപ്പ് സബ് കമ്മറ്റിയുടെ കൺവീനറാകും. ബയനിയൽ ഇലക്ഷൻ കമ്മീഷണറും എക്‌സ്യൂക്യൂട്ടിവ് കൗൺസിലും അംഗീകരിച്ച 11 പ്രോവിൻസുകൾ കോൺഫറസിൽ പങ്കെടുക്കും. കോൺഫറൻസ് വൻ വിജയമാക്കി തീർക്കാൻ വിവിധ സബ് കമ്മറ്റികൾക്ക് രൂപം കൊടുക്കുവാൻ തീരുമാനിച്ചു. അമേരിക്ക റീജിയൻ മുൻ വൈസ് പ്രസിഡന്റ് പി.സി മാത്യൂ, ന്യൂജേഴ്‌സി പ്രോവിൻസ് പ്രസിഡന്റ്
ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ 2016 ൽ നട ത്തുവാനിരിക്കുന്ന ബയനിയൽ കോൺഫറൻസും റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടപ്പും ജൂൺ 25 ന് ശനിയാഴ്ച സീറോ മലബാർ ചർച്ച് ഹാളിൽ വച്ച് നടത്തെപ്പടുന്നതാണെന്ന് പ്രസിഡന്റ് ജോൺ ഷെറി, സെക്രട്ടറി കുര്യൻ സഖറിയ എന്നിവർ അറിയിച്ചു. ഡബ്ല്യു.എം.സി ഫിലാഡൽഫിയ പ്രോവിൻസ് ആഥിതേയത്വം വഹിക്കും. ഏപ്രിൽ പത്തിന് റീജിയൻ വൈസ് ചെയർമാൻ ജോർജ് പനയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടിയ എക്‌സ്യുക്യൂട്ടീവ് കൗൺസിൽ യോഗമാണ് ഇലക്ഷൻ കമ്മീഷണർ ജോൺ തോമസിന്റെ തീയതി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനെത്ത സ്വാഗതം ചെയ്തത്.
കോൺഫ്രറസ് കമ്മറ്റിയുടെ കൺവീനറായി സാബു ജോസഫ് സിപിഎ തിരമെടുക്കെപ്പട്ടു. സജി സെബാസ്റ്റ്യൻ സ്‌പോൺസർഷിപ്പ് സബ് കമ്മറ്റിയുടെ കൺവീനറാകും. ബയനിയൽ ഇലക്ഷൻ കമ്മീഷണറും എക്‌സ്യൂക്യൂട്ടിവ് കൗൺസിലും അംഗീകരിച്ച 11 പ്രോവിൻസുകൾ കോൺഫറസിൽ പങ്കെടുക്കും. കോൺഫറൻസ് വൻ വിജയമാക്കി തീർക്കാൻ വിവിധ സബ് കമ്മറ്റികൾക്ക് രൂപം കൊടുക്കുവാൻ തീരുമാനിച്ചു. അമേരിക്ക റീജിയൻ മുൻ വൈസ് പ്രസിഡന്റ് പി.സി മാത്യൂ, ന്യൂജേഴ്‌സി പ്രോവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദ്, റീജിയൻ ട്രഷറാർ ഫിലിപ്പ് മാരേട്ട്, രുഗ്മണി പത്മകുമാർ, ന്യുയോർക്ക് അപ്‌സ്റ്റേറ്റ് പ്രോവിൻസ് പ്രസിഡന്റ് ഷോളി കുമ്മിളുവേലിൽ, ചാക്കോ കോയിക്കലേത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും. എല്ലാ പ്രോവിൻസുകളുടെയും പ്രസിഡന്റുമാർ കമ്മറ്റിയിൽ അംഗങ്ങളായിരിക്കും.
പറവൂർ ദുരന്ത സംഭവത്തിലുള്ള്ള ഡബ്ല്യു.എം.സിയുടെ അനുശോചന പ്രമേയം പ്രസിഡന്റ് ജോൺ ഷെറി അവതരിപ്പിച്ചു. അഡൈ്വസറി ബോർഡ് ചെയർമാൻ ഡോ. ശ്രീധർ കാവിൽ, ഡോ. ജോർജ് ജേക്കബ്, ആൻഡ്രൂസ് പാപ്പച്ചൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഫിലിപ്പ് മാരേട്ട് യോഗത്തിൽ മോഡറേറ്ററായിരുന്നു. സെക്രട്ടറി
കുര്യൻ സഖറിയ നന്ദി പ്രകാശിപ്പിച്ചു.



