- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഹൈബ് ഇല്ലാത്തതുകൊണ്ട് ഇനി ഈ കുട്ടികൾ അനാഥരാകില്ല; ഭക്ഷണമില്ലാത്തതുകൊണ്ട് സ്‌കൂളിൽ പോകാതിരിക്കില്ല; കൊലക്കത്തിക്കിരയായ യൂത്ത് കോൺഗ്രസ് നേതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റി സഹപ്രവർത്തകർ; ഷുഹൈബ് സംരക്ഷിച്ചിരുന്ന എടയന്നൂരിലെ നിർദ്ധനരായ സക്കീനയ്ക്കും കുട്ടികൾക്കും കൈത്താങ്ങായി 25 ലക്ഷം രൂപയുടെ സഹായധനം കൈമാറി
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് കൂടെ കൂടെ പറയും: അവൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.. അവൻ പരോപകാരിയായിരുന്നു. എടയന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് നിർദ്ധന കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു. ഷുഹൈബ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നിർദ്ധന കുടുംബമായ സക്കീനക്കും കുട്ടികൾക്കുമായി ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. ഈ കുടുംബത്തിന്റെ ഭാവിയിലേക്കുള്ള താങ്ങായി സാന്ത്വന പ്രവർത്തനം നടത്തുന്നതിനിടയിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതോടെ അവരുടെ പ്രതീക്ഷയും അസ്തമിച്ചിരിക്കയായിരുന്നു. എന്നാൽ ഷുഹൈബ് ഇല്ലാതായെങ്കിലും ആ കുടുംബത്തിന് 25 ലക്ഷം രൂപ നൽകി കോൺഗ്രസ് പ്രവർത്തകർ ദൗത്യം നിറവേറ്റി. സക്കീനക്കും മക്കൾക്കും വിദേശ മലയാളികളിൽ നിന്നും മറ്റുമായി സ്വരൂപിച്ച തുക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.സുധാകരൻ ഉപവാസമനുഷ്ഠിക്കുന്ന സമരപന്തലിൽ വെച്ച് കൈമാറി. ഷുഹൈബ് ആരംഭിച്ച സാന്ത്വന പ്രവർത്തനം പൂർത്തീകരിക്കണമെന്ന ലക്ഷ്യ
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് കൂടെ കൂടെ പറയും: അവൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.. അവൻ പരോപകാരിയായിരുന്നു. എടയന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് നിർദ്ധന കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു.
ഷുഹൈബ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നിർദ്ധന കുടുംബമായ സക്കീനക്കും കുട്ടികൾക്കുമായി ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. ഈ കുടുംബത്തിന്റെ ഭാവിയിലേക്കുള്ള താങ്ങായി സാന്ത്വന പ്രവർത്തനം നടത്തുന്നതിനിടയിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതോടെ അവരുടെ പ്രതീക്ഷയും അസ്തമിച്ചിരിക്കയായിരുന്നു.
എന്നാൽ ഷുഹൈബ് ഇല്ലാതായെങ്കിലും ആ കുടുംബത്തിന് 25 ലക്ഷം രൂപ നൽകി കോൺഗ്രസ് പ്രവർത്തകർ ദൗത്യം നിറവേറ്റി. സക്കീനക്കും മക്കൾക്കും വിദേശ മലയാളികളിൽ നിന്നും മറ്റുമായി സ്വരൂപിച്ച തുക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.സുധാകരൻ ഉപവാസമനുഷ്ഠിക്കുന്ന സമരപന്തലിൽ വെച്ച് കൈമാറി.
ഷുഹൈബ് ആരംഭിച്ച സാന്ത്വന പ്രവർത്തനം പൂർത്തീകരിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു പ്രാദേശിക കോൺഗ്രസ്സ് ഭാരവാഹികൾ അവർ ജില്ലാ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ സഹായത്തോടെ വിദേശ മലയാളികളിൽ നിന്നും നാട്ടിൽ നിനുമായി പണം സ്വരൂപിക്കാൻ ഒരുങ്ങി. ദിവസങ്ങൾ കൊണ്ട് 25 ലക്ഷം രൂപ ശേഖരിച്ചു. താമസിയാതെ തന്നെ സക്കീനയുടെ കുടുംബത്തിന് അത് ഏൽപ്പിക്കണമെന്നും എടയന്നൂരിലെ പാർട്ടിക്കാർ ആഗ്രഹിച്ചു. അതിന് കെ.സുധാകരൻ ഉപവാസമനുഷ്ടിക്കുന്ന സമരപന്തൽ തന്നെ വേദിയായി.
സക്കീനയ്ക്കും കുട്ടികൾക്കും വീട് നിർമ്മിക്കാൻ അഞ്ച് ലക്ഷം രൂപയും നാല് കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി അഞ്ച് ലക്ഷം രൂപ വീതവുമാണ് നൽകിയത്. കുട്ടികൾക്കുള്ള തുക ബാങ്കിൽ നിക്ഷേപിക്കും. അതിന്റെ പലിശ കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നിർവ്വിക്കത്തക്ക നിലയിലാണ് നിക്ഷേപം നടത്തിയത്.
കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തോടൊപ്പം ഷുഹൈബ് സംരക്ഷിച്ചിരുന്ന കുട്ടികളെക്കൂടി ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഷുഹൈബിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുമെന്ന് ഡി.സി.സി. ഉറപ്പ് നൽകി. ഷുഹൈബിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് പറഞ്ഞാണ്, ഷുഹൈബ് നിർധനരായ മൂന്നു കുട്ടികളെ സംരക്ഷിച്ചിരുന്ന കാര്യം ഉമ്മൻ ചാണ്ടി എടയന്നൂരിൽ സമ്മേളനത്തിൽ അനുസ്മരിച്ചത്.
എടയന്നൂരിലെ സക്കീനയുടെ മൂന്നു കുട്ടികൾ മൂന്നു ദിവസമായി ഭക്ഷണമില്ലാത്തതിനാൽ സ്‌കൂളിൽ പോകുന്നില്ലെന്ന വിവരം അദ്ധ്യാപിക മുഖേന മനസ്സിലാക്കിയാണ് ഷുഹൈബ് ഇവിടെയത്തിയത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇവർക്ക് ഒരു മാസത്തെ ഭക്ഷണസാധനങ്ങൾ വാങ്ങി നൽകുകയും ഇനി എല്ലാ കാര്യങ്ങൾക്കും സഹായിക്കാനുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഷുഹൈബ് കുട്ടികളോടൊപ്പം നിൽക്കുന്ന പടവും നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഷുഹൈബ് ഇല്ലാത്തതുകൊണ്ട് ഇനി ഈ കുട്ടികൾ അനാഥരാകരുതെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഷുഹൈബിന്റെ കുടുംബത്തോടൊപ്പം ഈ കുട്ടികളെയും സംരക്ഷിക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണം കൂടി ഡി.സി.സി. ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് സതീശൻ പാച്ചേനി വേദിയിൽത്തന്നെ അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 12 രാത്രി 11.30 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.