- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം തന്നെ ഒഴിവാക്കട്ടെയെന്ന് ഉമ്മൻ ചാണ്ടി; അതേ അഭിപ്രായത്തിൽ ചെന്നിത്തലയും;പ്രസിഡന്റ് പറഞ്ഞാൽ മാറി നിൽക്കുമെന്ന് വി ഡി സതീശനും; ജംബോ പട്ടികയുമായി അടികൂടാൻ ചാണ്ടിയും ചെന്നിത്തലയും സുധീരനും ഡൽഹിയിലേക്ക്
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ കേരളത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തിങ്കളാഴ്ച ഡൽഹിയിലേക്ക് തിരിക്കും. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള ജംബോ ലിസ്റ്റുമായാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഡൽഹിക്കു യാത്ര പുറപ്പെടുന്നത്. ആരോപണ വിധേയരും തുടർച്ചയായി ജയിക്കുന്നവരും മാറി നിൽക്കണമെന്ന വി എം സുധീരന്റെ ആവശ്യത്തെ കൈയും മെയ്യും ഉപയോഗിച്ച് എതിർക്കാനാണ് എ,ഐ ഗ്രൂപ്പുകളുടെ തീരുമാനം. അങ്ങനെയെങ്കിൽ ആദ്യം സുധീരൻ തന്നെ മാറ്റിനിർത്തിക്കോട്ടെ എന്നും, അല്ലെങ്കിൽ താൻ സ്വയം മാറി നിൽക്കാമെന്നും ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം തന്റെ പക്ഷക്കാരോട് പറഞ്ഞു. ഇതേ അഭിപ്രായം തിങ്കളാഴ്ച ഡൽഹിയിൽ ഹൈക്കമാൻഡിനു മുന്നിലും ഉമ്മൻ ചാണ്ടി ഉന്നയിക്കും. ഉമ്മൻ ചാണ്ടി മാറി നിന്നാൽ കേരളത്തിൽ യുഡിഎഫ് നിലംപൊത്തുമെന്നറിയാവുനവരാണ് ഹൈക്കമാൻഡ്. അതുകൊണ്ടുതന്നെ സുധീരനെ പൂട്ടാനുള്ള തന്ത്രമായി തന്റെ നിലപാട്
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ കേരളത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തിങ്കളാഴ്ച ഡൽഹിയിലേക്ക് തിരിക്കും. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള ജംബോ ലിസ്റ്റുമായാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഡൽഹിക്കു യാത്ര പുറപ്പെടുന്നത്.
ആരോപണ വിധേയരും തുടർച്ചയായി ജയിക്കുന്നവരും മാറി നിൽക്കണമെന്ന വി എം സുധീരന്റെ ആവശ്യത്തെ കൈയും മെയ്യും ഉപയോഗിച്ച് എതിർക്കാനാണ് എ,ഐ ഗ്രൂപ്പുകളുടെ തീരുമാനം. അങ്ങനെയെങ്കിൽ ആദ്യം സുധീരൻ തന്നെ മാറ്റിനിർത്തിക്കോട്ടെ എന്നും, അല്ലെങ്കിൽ താൻ സ്വയം മാറി നിൽക്കാമെന്നും ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം തന്റെ പക്ഷക്കാരോട് പറഞ്ഞു. ഇതേ അഭിപ്രായം തിങ്കളാഴ്ച ഡൽഹിയിൽ ഹൈക്കമാൻഡിനു മുന്നിലും ഉമ്മൻ ചാണ്ടി ഉന്നയിക്കും. ഉമ്മൻ ചാണ്ടി മാറി നിന്നാൽ കേരളത്തിൽ യുഡിഎഫ് നിലംപൊത്തുമെന്നറിയാവുനവരാണ് ഹൈക്കമാൻഡ്.
അതുകൊണ്ടുതന്നെ സുധീരനെ പൂട്ടാനുള്ള തന്ത്രമായി തന്റെ നിലപാട് അറിയിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ പുറപ്പാട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്ക് പിന്തുണ നൽകുന്നതോടെ സുധീരന്റെ ആവശ്യം ഹൈക്കമാൻഡ് തള്ളുമെന്ന് ഉറപ്പാണ്. തിങ്കളാഴ്‌ച്ച വൈകിട്ട് ആറുമണിക്കാണ് ഹൈക്കമാൻഡ് സ്‌ക്രീനിങ് കമ്മിറ്റി കേരളത്തിന്റെ സ്ഥാനാർത്ഥി പട്ടിക പരിഗണനയ്‌ക്കെടുക്കുന്നത്. അതേസമയം ടി എൻ പ്രതാപന് പിന്നാലെ, സുധീരന്റെ ആവശ്യത്തോട് അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. വി എം സുധീരൻ ആവശ്യപ്പെട്ടാൽ താൻ മാറി നിൽക്കാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശൻ വ്യക്തമാക്കിയത്.
ഇതോടെ സുധീരൻ വിഭാഗവും ഏറ്റുമുട്ടലിന് ഒരുങ്ങിക്കഴിഞ്ഞെന്ന് വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച 82 സീറ്റുകളിലും മത്സരിക്കാൻ തന്നെയാണ് കെപിസിസിയുടെ തീരുമാനം. ഏതാനും സിറ്റിങ് സീറ്റുകൾ ഒഴികെയുള്ള ഭൂരിഭാഗം സീറ്റുകളിലും അഞ്ചിലേറെ ആളുകളുടെ പേരാണ് പരിഗണിനയിലുള്ളത്. പട്ടിക ചുരുക്കുന്നതിനുവേണ്ടി ശനിയാഴ്ച വി എം സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുമില്ല. തന്റെ
പേര് പട്ടികയിൽ ഇല്ലെന്ന് ശനിയാഴ്ചത്തെ യോഗത്തിനു ശേഷം സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച ഇനിയും പൂർത്തിയായിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് പരിഹാരംകണ്ടെത്തി ഒരുമിച്ച് ഊണുംകഴിച്ച് ഡൽഹിക്കു തിരിക്കാൻ കഴിയുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇതിനൊപ്പമാണ് കോൺഗ്രസിലെ ഗ്രൂപ്പ് പോരും ശക്തമാകുന്നത്. റവന്യൂമന്ത്രി അടൂർ പ്രകാശ് അടക്കമുള്ളവർക്ക് സീറ്റ് നിഷേധിക്കാൻ സുധീരൻ നീക്കം നടത്തുന്നതായും സൂചനയുണ്ട്. ഇതിന് വേണ്ടിയാണ് തുടർച്ചയായി മത്സരിക്കുന്നവർക്ക് സീറ്റ് നിഷേധിക്കാനുള്ള ചർച്ച സുധീരൻ ഉയർത്തുന്നത്. ടിഎൻ പ്രതാപനെ കൊണ്ട് കത്ത് നൽകിച്ച് മത്സരത്തിനില്ലെന്ന ചർച്ചയും സജീവമാക്കി.
എ, ഐ ഗ്രൂപ്പിലെ പ്രമുഖരെല്ലാം തുടർച്ചയായി ജയിക്കുന്നവരാണ്. ഇവരെ ലക്ഷ്യമിട്ടാണ് സുധീരന്റെ നീക്കം. കൂടുതൽ സീറ്റ് മോഹികളെ തന്റെ പക്ഷത്തേക്ക് അടുപ്പിക്കാനാണ് ഇതിലൂടെ സുധീരൻ ശ്രമിക്കുന്നത്. ഇത് പൊളിക്കാനാണ് എ-ഐ ഗ്രൂപ്പുകൾ സംയുക്ത യോഗം പോലും ചർന്നത്. ഈ സമയം സർക്കാരിന്റെ ഭൂമിദാന അഴിമതിക്കഥകൾ ചർച്ചയാക്കി തിരിച്ചടി നൽകാനാണ് സുധീരൻ ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും ഒന്നിച്ചു നിൽക്കണമെന്ന സന്ദേശമാണ് ഹൈക്കമാണ്ട് നൽകിയത്. എന്നാൽ ഇത് അവഗണിച്ച് ഐക്യം ഇല്ലാതാക്കാനാണ് സുധീരൻ ശ്രമിക്കുന്നതെന്നാണ് ഗ്രൂപ്പുകളുടെ പക്ഷം.