- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1990 മുതൽ 2007 വരെ 399 പണ്ഡിറ്റുകൾ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ; എന്നാൽ ആ കാലയളവിൽ 15,000 മുസ്ലീങ്ങളെ തീവ്രവാദികൾ വകവരുത്തി; കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ വെള്ളപൂശി കോൺഗ്രസ് കേരള ട്വീറ്റ് ഇട്ടു എന്നാരോപണം; ന്യായീകരണത്തിൽ ഉറച്ച് കോൺഗ്രസ്
തിരുവനന്തപുരം: കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയെ കോൺഗ്രസ് വെള്ളപൂശിയെന്ന് ആക്ഷേപം. 'കോൺഗ്രസ് കേരള'യുടെ ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റ് വിവാദമായതോടെ നീക്കി. 'പണ്ഡിറ്റുകളെക്കാൾ മുസ്ലീങ്ങൾ കാശ്മീരിൽ കൊല്ലപ്പെട്ടതായും പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയത് വി പി സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണെന്നും ആണ് ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റിട്ടത്. 1990 മുതൽ 17 വർഷത്തിനുള്ളിൽ 399 പണ്ഡിറ്റുകളെ ഭീകരർ വകവരുത്തി. എന്നാൽ ഇക്കാലയളവിൽ 15000 മുസ്ലീങ്ങളെയും കശ്മീരിൽ ഭീകരർ കൊലപ്പെടുത്തി, എന്നാണ് ട്വീറ്റ്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമ 'ദി കശ്മീർ ഫയൽസ്' ശ്രദ്ധ നേടിയതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് കേരളയുടെ ട്വീറ്റ്. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നതോടെ, ട്വീറ്റ് പിൻവലിച്ചു. എന്നാൽ, പിന്നീട് വിശദീകരണവുമായി പുതിയ ട്വീറ്റിട്ടു. 'കശ്മീരി പണ്ഡിറ്റ് വിഷയത്തിൽ, ഇന്നലെ ഇട്ട ട്വീറ്റിലെ ഓരോ വസ്തുതയിലും ഉറച്ചുനിൽക്കുന്നു. എന്നിരുന്നാലും, ബിജെപി വിദ്വേഷ പ്രചാരകർ, സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ കുപ്രാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ, ട്രഡിന്റെ ഒരു ഭാഗം നീക്കം ചെയ്തു. സത്യം തുടർന്നും പറയുക തന്നെ ചെയ്യും.' ബിജെപിക്ക് കശ്മീർ ഹിന്ദു-മുസ്ലിം പ്രശ്‌നമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, അത് ഇന്ത്യക്കൊപ്പം നിൽക്കുന്നവരും, വിഘടനവാദികളും തമ്മിലുള്ള ദീർഘനാളത്തെ പോരാട്ടമാണെന്നും കോൺഗ്രസ് കേരളയുടെ പുതിയ ട്വീറ്റുകളിൽ പറയുന്നു.
ഏതായാലും, കോൺഗ്രസിന്റെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും പ്രതിഷേധം തുടരുകയാണ്.കശ്മീർ ഫയൽസ് സിനിമയ്ക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.. കോൺഗ്രസിന്റെ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണ്. ഇത് എസ്ഡിപിഐക്കാരാണോ എന്ന് സംശയിക്കുന്നു. ഇതിനെതിരെ അന്വേഷണം വേണം. ചലച്ചിത്ര മേഖല ഒരു വിഭാഗം കയ്യടക്കി വച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മലയാളം ബ്ലോഗറായ കെ.പി.സുകുമാരന്റെ പോസ്റ്റ് കൂടി വായിക്കാം:
ഈ ട്വീറ്റ് കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഈ ട്വീറ്റിലൂടെ കോൺഗ്രസ്സ് കാണിച്ച ചെറ്റത്തരം മായ്ച്ചാൽ മാഞ്ഞ് പോകുന്നതല്ല. കശ്്മീർ ഫയൽസ് എന്ന സിനിമയിലൂടെ കശ്്മീർ പണ്ഡിറ്റുകളുടെ നേർക്ക് അഴിച്ചു വിട്ട വംശഹത്യയും അവരുടെ പലായനവും ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. അപ്പോഴാണ് ആ വംശഹത്യയെ വെള്ള പൂശാൻ കോൺഗ്രസ്സിന്റെ ട്വീറ്റ്. 1990 മുതൽ 2007 വരെ 399 പണ്ഡിറ്റുകൾ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാൽ ആ കാലയളവിൽ 15,000 മുസ്ലീങ്ങൾ തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കോൺഗ്രസ്സിന്റെ ഭാഷ്യം. ഏത് തീവ്രവാദികൾ എവിടെ വെച്ച് മുസ്ലീങ്ങളെ കൊന്നു എന്ന് കോൺഗ്രസ്സുകാരോട് ചോദിക്കണം. പണ്ഡിറ്റുകൾ മുസ്ലീങ്ങളെ കൊന്നോ?
പണ്ഡിറ്റുകളെ കൊന്ന കാര്യം പറയുമ്പോൾ അതിലും എത്രയോ ഇരട്ടി മുസ്ലീങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് പണ്ഡിറ്റുകളുടെ വംശഹത്യയെ നിസ്സാരമാക്കാൻ കോൺഗ്രസ്സ് തുനിയുന്നത് അവർ ഹിന്ദുക്കളായതുകൊണ്ട് മാത്രമാണ്. ഹിന്ദുക്കളായ പണ്ഡിറ്റുകളെ കൊന്നത് മുസ്ലീങ്ങളാണ്. വേണമെങ്കിൽ മുസ്ലിം തീവ്രവാദികൾ എന്നൊരു ലേബൽ വെക്കാം. എന്നാൽ ആ കൊലകൾ കശ്മീരിലെ മൊത്തം മുസ്ലീങ്ങൾക്ക് വേണ്ടിയായിരുന്നു. മുസ്ലീങ്ങൾ മാത്രമുള്ള കശ്്മീർ ആയിരുന്നു ആ തീവ്രവാദികളുടെ ലക്ഷ്യം. മുസ്ലിം തീവ്രവാദികൾ നിലകൊള്ളുന്നത് മുസ്ലിം മതത്തിന്റെ വ്യാപനത്തിനു വേണ്ടിയാണ്.
വാരിയൻ കുന്നന്റെ സിനിമ വന്നിരുന്നെങ്കിൽ ഈ കോൺഗ്രസ്സുകാർ ഇപ്പോൾ അതിന്റെ പ്രമോഷന് വേണ്ടി രംഗത്തിറങ്ങിയേനേ. ഇതിപ്പോൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത കശ്മീർ സംഭവത്തെ പറ്റി സിനിമ വന്നപ്പോൾ കോൺഗ്രസ്സുകാർക്ക് സഹിക്കാൻ പറ്റുന്നില്ല. എന്തായാലും കശ്്മീർ ഫയൽസ് എന്ന സിനിമ ഹിന്ദുക്കളുടെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാണ്. അതോടൊപ്പം ഡിലീറ്റ് ചെയ്‌തെങ്കിലും കോൺഗ്രസ്സിന്റെ ഈ ഔദ്യോഗിക ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പരമാവധി ആളുകളിലേക്ക് എത്തുകയും കോൺഗ്രസ്സിന്റെ മതേതര ചെറ്റത്തരം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. കോൺഗ്രസ്സ് പാർട്ടി ഹിന്ദു വിരോധം നിമിത്തം ഇത്രയും അധ:പതിച്ചു പോയല്ലോ എന്ന് ആശ്ചര്യം തോന്നുകയാണ്.
മറുനാടന് മലയാളി ബ്യൂറോ