- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ പത്തിന് മധ്യപ്രദേശിൽ; ഉച്ച കഴിഞ്ഞ് രണ്ടിന് ചത്തീസ് ഗഡിൽ; വൈകുന്നേരം നാലിന് രാജസ്ഥാനിൽ; പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളെല്ലാം എത്താനായി നാളത്തെ സത്യപ്രതിജ്ഞ മൂന്ന് സമയത്താക്കി; നേതാക്കളെ കൊണ്ടു വരാൻ പ്രത്യേക വിമാനവും തയ്യാർ; പ്രതിപക്ഷ നേതാക്കൾക്കൊപ്പം പിണറായി വിജയനും മുഖ്യസ്ഥാനം; കണ്ടാൽ മിണ്ടാത്ത മമതയും പിണറായിയും ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരും; മോദി വിരുദ്ധ സഖ്യം ഊട്ടിയുറപ്പിക്കാൻ പെടാപാടുപെട്ട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭരണത്തിലേറിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മോദി വിരുദ്ധ സഖ്യത്തിന്റെ ഒത്തു ചേരൽ വേദിയാകും. നാളെ നടക്കുന്ന 3 സത്യപ്രതിജ്ഞകളിലും പങ്കെടുക്കാൻ നേതാക്കൾക്ക് അവസരമൊരുക്കാൻ വ്യത്യസ്ത സമയങ്ങളിലായിരിക്കും ചടങ്ങുകൾ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിക്കാനാണ് നീക്കം. പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തിപ്രകടനമാക്കി ചടങ്ങുകളെ മാറ്റാനാണ് നീക്കം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ശരദ് പവാർ (എൻസിപി), സീതാറാം യച്ചൂരി (സിപിഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) എന്നിവർക്കും ക്ഷണമുണ്ട്. സോണിയ ഗാന്ധി മധ്യപ്രദേശിലെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തേക്കും. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പ്രത്യേക വിമാനം വരെ വിട്ടുകൊടുക്കാൻ തയാറാണെന്നു കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. രാജസ്ഥാനിലേതു രാവിലെ 10നും മധ്യപ്രദേശിലേത് 2നും ഛത്തീസ്‌ഗഡിലേതു 4നും നടത്താനാണ് ആലോചനയെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് അധ്യ
ന്യൂഡൽഹി: ഭരണത്തിലേറിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മോദി വിരുദ്ധ സഖ്യത്തിന്റെ ഒത്തു ചേരൽ വേദിയാകും. നാളെ നടക്കുന്ന 3 സത്യപ്രതിജ്ഞകളിലും പങ്കെടുക്കാൻ നേതാക്കൾക്ക് അവസരമൊരുക്കാൻ വ്യത്യസ്ത സമയങ്ങളിലായിരിക്കും ചടങ്ങുകൾ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിക്കാനാണ് നീക്കം. പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തിപ്രകടനമാക്കി ചടങ്ങുകളെ മാറ്റാനാണ് നീക്കം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ശരദ് പവാർ (എൻസിപി), സീതാറാം യച്ചൂരി (സിപിഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) എന്നിവർക്കും ക്ഷണമുണ്ട്. സോണിയ ഗാന്ധി മധ്യപ്രദേശിലെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തേക്കും.
ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പ്രത്യേക വിമാനം വരെ വിട്ടുകൊടുക്കാൻ തയാറാണെന്നു കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. രാജസ്ഥാനിലേതു രാവിലെ 10നും മധ്യപ്രദേശിലേത് 2നും ഛത്തീസ്‌ഗഡിലേതു 4നും നടത്താനാണ് ആലോചനയെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നിലും പങ്കെടുക്കും. രാഹുൽ സഞ്ചരിക്കുന്ന പ്രത്യേക വിമാനത്തിൽ പ്രതിപക്ഷ നേതാക്കൾക്കായി ആവശ്യമെങ്കിൽ സീറ്റ് ഒഴിച്ചിടും. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവെഗൗഡ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്‌പി നേതാവ് അഖിലേഷ് യാദവിനെ രാഹുൽ ക്ഷണിക്കും. മായാവതിയെ എത്തിക്കാനും നീക്കം സജീവമാണ്.
നേരത്തെ കർണ്ണാടകത്തിൽ കുമാരസ്വാമിയും സത്യപ്രതിജ്ഞയ്ക്ക് എല്ലാ നേതാക്കളേയും എത്തിച്ചിരുന്നു. അന്ന് പിണറായിയും മമതയും ഒരേ വേദിയിലെത്തി. അന്ന് പരസ്പരം ഇരു നേതാക്കളും മിണ്ടിയിരുന്നില്ല. ഇത്തവണ മൂന്നിടത്തും പങ്കെടുക്കാൻ ഇവർക്ക് ഒരുമിച്ച് വിമാന യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. പരമാവധി മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞയ്ക്ക് എത്തിച്ച് രംഗം കൊഴുക്കാനാണ് പരിപാടി. കോൺഗ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയാണ് ഇതിനെ രാഹുൽ. ഏകോപനം രാഹുലിന്റെ ഓഫീസാണ് നിർവ്വഹിക്കുന്നതും.
രാജസ്ഥാനിൽ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടിനെയും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെയും തീരുമാനിച്ചതിനു പിന്നാലെ അവർ വഴിപിരിയാതിരിക്കാൻ കോൺഗ്രസ് പരീക്ഷിച്ചത് 'ഒറ്റ വാഹന ഫോർമുല'യായിരുന്നു. ഡൽഹിയിൽ നിന്നു ജയ്പുരിലേക്കും തുടർന്ന് ഗവർണറെ കാണാനുമുള്ള യാത്രകളിൽ ഇരു നേതാക്കളെയും ഒരു വാഹനത്തിൽ ഒന്നിച്ചു കൊണ്ടുപോകണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ കർശനനിർദ്ദേശം. രണ്ടു വാഹനങ്ങളിൽ സഞ്ചരിച്ചാൽ എതിർപക്ഷ അനുകൂലികൾ നേതാക്കളെ തടഞ്ഞേക്കുമെന്നു ഭയന്നായിരുന്നു ഇത്. എഐസിസി നിരീക്ഷകൻ കെ.സി. വേണുഗോപാലിനായിരുന്നു നേതാക്കളെ ഒന്നിച്ചു നിർത്താനുള്ള ചുമതല. ഇതേ തന്ത്രം പ്രതിപക്ഷ നേതാക്കളെ ഒരുമിപ്പിക്കാനും കോൺഗ്രസ് നടപ്പിലാക്കുകയാണ്. ഒരു വിമാനത്തിലെ യാത്ര നേതാക്കളെ കൂടുതൽ അടുപ്പിക്കുമെന്നാണ് രാഹുലിന്റെ നീക്കം.
മധ്യപ്രദേശിലെ നിയുക്ത മുഖ്യമന്ത്രി കമൽനാഥ് നിയമസഭാംഗത്വം നേടുന്നതിനു ചിന്ത്വാഡ ജില്ലയിലെ മണ്ഡലങ്ങളിലൊന്നിൽ നിന്നു മത്സരിക്കുമെന്നാണ് സൂചന. നിലവിൽ ചിന്ത്വാഡയിൽ നിന്നുള്ള എംപിയായ അദ്ദേഹം, 6 മാസത്തിനുള്ളിൽ എംഎൽഎയാകണം. ജില്ലയിലെ സൊൻസർ മണ്ഡലത്തിൽ നിന്നാവും കമൽനാഥ് മത്സരിക്കുകയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവുമധികം ഭൂരിപക്ഷത്തിൽ (20,742) ജയിച്ച മണ്ഡലത്തിലെ വോട്ടർ കൂടിയാണു കമൽനാഥ്. ജില്ലയിലുൾപ്പെടുന്ന ചൗരായ്, ചിന്ത്വാഡ മണ്ഡലങ്ങളും പരിഗണനയിലുണ്ട്.