കാഞ്ഞങ്ങാട്: പ്രവർത്തന വീഴ്‌ച്ചയും, നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വവും തിരുത്താൻ പാർട്ടി സമൂലമായ പൊളിച്ചെഴുതലുകൾക്ക് തയ്യാറാവണമെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്. ലീഡർ കെ.കരുണാകരന്റെ പത്താം ചരമവാർഷികത്തിൽ കാഞ്ഞങ്ങാട് മണ്ഡലം പ്രവാസി കോൺഗ്രസ്സ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ച ക്ഷീണം ബിജെപി സി പി എം അവിഹിത കൂട്ടുകെട്ടിന്റെ പണക്കൊഴുപ്പിന്റെ ഫലമാണെങ്കിലും ഇത് മുൻകൂട്ടികണ്ട് പ്രതിരോോധക്കാനാവാത്തത് വീഴ്‌ച്ചയാണെന്നും പത്മരാജൻ കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡണ്ട് അച്ചുതൻ തണ്ടുമ്മൽ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി പ്രദീപ്.ഒ.വി ,എൻ.കെ.രത്‌നാകരൻ, കെ.പി.മോഹനൻ, പ്രവീൺ തോയമ്മൽ, വിവി സുധാകരൻ, മുരളി, ഒ.വി.പ്രകാശൻ, എച്ച്.ബാലൻ, ഷിഹാബ് കാർഗിൽ തുടങ്ങിയവർ സംസാരിച്ചു.