വാഷിങ്ടൻ ഡിസി : ഇലക്ടറൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ പുറത്തു പ്രകടനം നടത്തിയിരുന്ന ട്രംപ് അനുകൂലികൾ കാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയതോടെ സ്വയരക്ഷക്കായി താഴേക്ക് ഓ!ടി പോയതായി യുഎസ് ഹൗസ് ഗാലറിയിലുണ്ടായിരുന്ന ഇന്ത്യൻ അമേരിക്കൻ വംശജരായ നാല് ഇന്ത്യൻ അമേരിക്കൻ അംഗങ്ങൾ ജനുവരി 6ന് ട്വിറ്ററിൽ കുറിച്ചു.

രോഷാകുലരായ പ്രകടനക്കാർ അകത്തേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടയിൽ അകത്തിരുന്നിരുന്ന ഗ്യാസ് മാസ്‌ക്ക് ധരിക്കേണ്ടി വന്നതായും ഗാലറിയിൽ നിന്നും താഴേക്ക് പോകുന്നതിന് സെക്യൂരിറ്റി വിഭാഗം സഹായിച്ചുവെന്നും ഇവർ സംയുക്തമായി പറഞ്ഞു. കാപ്പിറ്റോൾ ഓഫിസിനു മുമ്പിൽ പ്രതിരോധം തീർത്തു തോക്ക് വലിച്ചൂരി സെക്യൂരിറ്റി വിഭാഗം വാതിലുകൾക്ക് കാവൽ നിന്നതായും ഇവർ അറിയിച്ചു.

സ്റ്റോപ്പ് 3 സ്റ്റീൽ (STOP THE STEEL) എന്ന് റാലിയിൽ നൂറുകണക്കിന് ട്രംപനുകൂലികളാണ് രാവിലെ മുതൽ തന്നെ കാപ്പിറ്റോൾ കെട്ടിടത്തിനു മുമ്പിൽ തടിച്ചുകൂടിയത്.

കണ്ണീർവാതകവും വെടിവയ്പും ഇതിനിടയിൽ ഉണ്ടായി. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി പിന്നീടു മരിച്ചു. പൊലീസ് ഇവരുടെ പേരു വിവരം വെളിപ്പെടുത്തി എയർഫോഴ്സ് വെറ്ററൻ ആഷ്ലി ബബിറ്റാണ് കൊല്ലപ്പെട്ടത്. യുഎസ് കോൺഗ്രസ് പ്രതിനിധികളായ റൊ ഖന്ന, പ്രമീള ജയ്പാൽ എന്നിവർ സംഭവത്തെ അപലപിച്ചു. അമേരിക്കയുടെ ജനാധിപത്യ മര്യാദകളെ അട്ടിമറിക്കാൻ ആരേയും അനുവദിച്ചു കൂടെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.