- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊതു താത്പര്യത്തിനായി പ്രസിദ്ധീകരിക്കുന്നത്; ഇന്ത്യയിലെ എല്ലാ യുവതീ-യുവാക്കളും ശ്രദ്ധിക്കൂ; ആരെ വിവാഹം ചെയ്യണം, എവിടെ വിവാഹം നടത്തണം, ആഘോഷങ്ങൾ എങ്ങനെ നടത്തണം ഭക്ഷണ വിഭവങ്ങൾ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ബിജപിയിൽനിന്ന് അനുമതി വാങ്ങൂ'; വിരാട് കോഹ്ലി ദേശസ്‌നേഹിയല്ലെന്നു പറഞ്ഞ ബിജെപിയെ പരിഹസിച്ച് കോൺഗ്രസ്
ഭോപ്പാൽ: ഇറ്റലിയിൽ വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ദേശസ്‌നേഹിയല്ലെന്നു പറഞ്ഞ ബിജെപി എംഎൽഎയെ പരിഹസിച്ച് കോൺഗ്രസ്. വിവാഹം തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യയിലെ യുവതീ യുവാക്കൾ ബിജെപിയിൽനിന്ന് അനുവാദം വാങ്ങണമെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ പരാമർശം. ഇന്ത്യയിലെ എല്ലാ യുവതീ-യുവാക്കളും ശ്രദ്ധിക്കൂ. ആരെ വിവാഹം ചെയ്യണം, എവിടെ വിവാഹം നടത്തണം, ആഘോഷങ്ങൾ എങ്ങനെ നടത്തണം ഭക്ഷണ വിഭവങ്ങൾ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ബിജപിയിൽനിന്ന് അനുമതി വാങ്ങൂ. പൊതു താത്പര്യത്തിനായി പ്രസിദ്ധീകരിക്കുന്നത്- എന്നായിരുന്നു രൺദീപ് സുർജേവാലയുടെ ട്വീറ്റ്. മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള ബിജെപി എംഎൽഎ പന്നാലാൽ ശാക്യയാണ് വിരാട് കോഹ്ലി ഇന്ത്യയിൽ വിവാഹം നടത്താതിരുന്നതിനെ വിമർശിച്ചു കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വിരാട് ഇന്ത്യയിലാണ് പണം സന്പാദിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിലെ ഒരു സ്ഥലവും വിവാഹത്തിനായി കണ്ടെത്താനായില്ല. രാമൻ, കൃഷ്ണൻ, വിക്രമാദിത്യൻ, യുധിഷ്ഠിരൻ എന്നിവരൊക്കെ ഈ മണ്
ഭോപ്പാൽ: ഇറ്റലിയിൽ വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ദേശസ്‌നേഹിയല്ലെന്നു പറഞ്ഞ ബിജെപി എംഎൽഎയെ പരിഹസിച്ച് കോൺഗ്രസ്. വിവാഹം തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യയിലെ യുവതീ യുവാക്കൾ ബിജെപിയിൽനിന്ന് അനുവാദം വാങ്ങണമെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ പരാമർശം.
ഇന്ത്യയിലെ എല്ലാ യുവതീ-യുവാക്കളും ശ്രദ്ധിക്കൂ. ആരെ വിവാഹം ചെയ്യണം, എവിടെ വിവാഹം നടത്തണം, ആഘോഷങ്ങൾ എങ്ങനെ നടത്തണം ഭക്ഷണ വിഭവങ്ങൾ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ബിജപിയിൽനിന്ന് അനുമതി വാങ്ങൂ. പൊതു താത്പര്യത്തിനായി പ്രസിദ്ധീകരിക്കുന്നത്- എന്നായിരുന്നു രൺദീപ് സുർജേവാലയുടെ ട്വീറ്റ്. മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള ബിജെപി എംഎൽഎ പന്നാലാൽ ശാക്യയാണ് വിരാട് കോഹ്ലി ഇന്ത്യയിൽ വിവാഹം നടത്താതിരുന്നതിനെ വിമർശിച്ചു കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
വിരാട് ഇന്ത്യയിലാണ് പണം സന്പാദിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിലെ ഒരു സ്ഥലവും വിവാഹത്തിനായി കണ്ടെത്താനായില്ല. രാമൻ, കൃഷ്ണൻ, വിക്രമാദിത്യൻ, യുധിഷ്ഠിരൻ എന്നിവരൊക്കെ ഈ മണ്ണിലാണ് വിവാഹം ചെയ്തത്. വിവാഹം കഴിക്കാനായി ആരും വിദേശത്തേക്കു പോകില്ല. കോഹ്ലിക്ക് ഇന്ത്യയോടു തരിന്പും ബഹുമാനമില്ല. ഒരു ദേശസ്നേഹിയല്ലെന്ന് കോഹ്ലി തെളിയിച്ചിരിക്കുന്നു എന്നായിരുന്നു പന്നാലാലിന്റെ പാമർശം.
രാമൻ, കൃഷ്ണൻ, വിക്രമാദിത്യൻ, യുധിഷ്ഠിരൻ എന്നിവരൊക്കെ ഈ മണ്ണിലാണ് വിവാഹം ചെയ്തത്. നിങ്ങളും ഈ മണ്ണിലായിരിക്കും വിവാഹം നടത്തിയത്. വിവാഹം കഴിക്കാനായി ആരും വിദേശത്തേക്കു പോകാറില്ല. കോഹ്ലി ഇന്ത്യയിൽനിന്നു പണം സന്പാദിച്ച് ഇറ്റലിയിൽ ശതകോടികൾ ചെലവഴിക്കുന്നു. അയാൾക്ക് ഇന്ത്യയോടു തരിന്പും ബഹുമാനമില്ല. ഒരു ദേശസ്നേഹിയല്ലെന്ന് കോഹ്ലി തെളിയിച്ചിരിക്കുന്നു- പന്നാലാൽ പറയുന്നു. ഇറ്റലിയിൽനിന്നുള്ള നൃത്തക്കാരികൾവരെ ഇന്ത്യയിൽ ലക്ഷാധിപതികളാകുന്പോൾ കോഹ്ലി ഇറ്റലിയിലെത്തി പണം ചെലവഴിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Attention-
- Randeep S Surjewala (@rssurjewala) December 20, 2017
To all ‘Young Men/Women' in India.
Pl take prior approval from BJP for-:
1. Deciding whom to marry;
2. Deciding the venue of marriage;
3. Deciding the nature of festivities;
4. Deciding the food menu.
Thank You.
PS- Issued in Public Interesthttps://t.co/1ePjsuCCJV
കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ ടസ്‌കനിയിലായിരുന്നു വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം. കോടികൾ പൊടിച്ച് ആഡംബര റിസോർട്ട് മുഴുവനായി ബുക്ക് ചെയ്താണു വിവാഹാഘോഷങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹ ചടങ്ങുകളിലേക്കു ക്ഷണമുണ്ടായിരുന്നത്.