തിരുവനന്തപുരം: ശബരി മലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസും ഹർജി നൽകി. കോൺഗ്രസ് നേതാവും മുൻ ദേവശ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. മുൻപ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ഇത്തവണ കോൺഗ്രസിനായി ഹാജരാകും.ശബരിമല യുവതീപ്രവേശ വിധിയിൽ പുനപരിശോധനാ ഹർജി നൽകാൻ നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു കോൺഗ്രസ്. പാർട്ടി നേരിട്ടു ഹർജി നൽകാനില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന ഹർജിക്ക് ഡൽഹിയിൽ സഹായം നൽകാൻ പി.സി. ചാക്കോയെ ചുമതലപ്പെടുത്തിയതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട തുടർ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നേരത്തേ ബോർഡിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദം ഏറ്റെടുക്കില്ലെന്ന് ഉറപ്പായി. പുതിയ അഭിഭാഷകനെ കണ്ടെത്താൻ ബോർഡ് ശ്രമം തുടങ്ങി. ഡൽഹിയിലുള്ള അഭിഭാഷകരുമായി ചർച്ചകൾ തുടരുകയാണ്. നേരത്തെ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനമായപ്പോൾ തന്നെ ബോർഡിന് വേണ്ടി മുൻപ് ഹാജരായ മനു അഭിഷേക് സിങ്‌വി തന്നെയായിരിക്കു് ഹാജരാവുക എന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം താന# ഈ വിഷയത്തിൽ ഹാജരാകുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് സിങ്‌വി തന്നെ പ്രതികരിച്ചിരു്‌നനു. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വ്ന്ന വാർത്ത മാത്രമാണ് തനിക്ക് അറിയാവുന്നത് എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ നിലപാട് മാറ്റവുമായി കോടതിയെ സമീപിക്കുന്നതിന് തുല്യമായ കാര്യമായതിനാലാണ് സിങ്‌വിക്ക് ഹാജരാകാൻ താൽപര്യമില്ലാത്തത് എന്നും സൂചനയുണ്ട്.

കോൺഗ്രസ് നോതാക്കളോ ദേവസ്വം ബോർഡോ തന്നെ ഇക്കാര്യത്തിൽ സമീപിച്ചിട്ടില്ല. സമീപിക്കാത്ത കാര്യത്തെ കുറിച്ച് താൻ നിലപാട് വ്യക്തമാക്കുന്നില്ല. സമീപിക്കുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുവതീ പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെ തുടർന്ന് ശബരിമലയിലുണ്ടായ ഗുരുതര സാഹചര്യം സുപ്രീം കോടതിയെ ബോധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ബോർഡിന് വേണ്ടി മുൻപ് ഹാജരായ മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്വിയെ ഇതിന് ചുമതലപ്പെടുത്തും എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞിരുന്നത്.

വിധിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. മണ്ഡലകാലത്തിനു മുമ്പ് വാദം കേൾക്കും. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണോ മറ്റു നിയമ മാർഗങ്ങൾ സ്വീകരിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ അഭിഭാഷകരുമായുള്ള ചർച്ചകൾ പൂർത്തിയാകണമെന്നാണു ബോർഡിന്റെ നിലപാട്. മണ്ഡലകാലത്തിനു മുൻപു പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണു ബോർഡ് ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയിൽ ശബരിമല വിഷയം വീണ്ടുമെത്തുമ്പോൾ പിഴവുകളുണ്ടാകാതിരിക്കാൻ കരുതലോടെയാണു നീക്കം.

പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാനല്ല, മറിച്ച് ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കപ്പെടാനാണു 1949ലെ കവനന്റിനെക്കുറിച്ചു പറഞ്ഞതെന്നു പന്തളം കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ ശശികുമാർ വർമ. പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം വ്യക്തമാക്കാൻ ആവശ്യമായ രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിക്കും. നാളെ മാധ്യമങ്ങൾക്കു മുൻപിലും രേഖകൾ കാണിക്കുമെന്നു ശശികുമാർ വർമ പറഞ്ഞു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അതുകൊണ്ടാണ് ആചാരലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടണമെന്നു കാട്ടി തന്ത്രിക്കു കത്തു നൽകിയതെന്നും ശശികുമാർ വർമ പറഞ്ഞതു വിമർശനങ്ങൾക്കിടയാക്കിയിരുന്നു.