തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. ഡൽഹിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. നേമത്ത് കെ മുരളീധരൻ സ്ഥാനാർത്ഥിയാകും. ഹൈക്കമാൻഡിന്റെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹം മത്സരിക്കാൻ ഇറങ്ങുന്നത്.

കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ജനമാണ് യഥാർത്ഥ യജമാനന്മാർ. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്ഥിരമായ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷത. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിൽ എല്ലാവരുടെയും നിർദ്ദേശവും പരിഗണിച്ചാണ് പട്ടിക. സോണിയാ ഗാന്ധിയോട് ഈ സന്ദർഭത്തിൽ നന്ദി പറയുന്നു. പ്രിയങ്ക ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാൽ ഇവരെല്ലാം പിൻബലമാണ്. താരിഖ് അൻവർ മാസങ്ങളോളം കേരളത്തിൽ പ്രവർത്തിച്ചു. കഠിനാധ്വാനം ചെയ്യുന്ന മൂന്ന് പേരെയാണ് എഐസിസി കേരളത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 51 മുതൽ 60 വയസ് വരെ 22 പേർ, 60 മുതൽ 70 വരെയുള്ള 15 പേരും 70 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയിൽ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാർത്തികളെ ഇപ്പോൾ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങൾ കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

നേരത്തെ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഇളവ് അനുവദിച്ചാണ് മുരളീധരന് മത്സരിക്കാൻ അനുമതി നൽകിയത്. നേരത്തെ ഡൽഹിക്ക് പോകുന്നതിന് തൊട്ടുമുൻപ് മാധ്യമങ്ങളെ കണ്ട മുരളീധരൻ നേമത്ത് മത്സരിക്കുമെന്ന സൂചന നൽകിയിരുന്നു. നേമത്ത് കോൺഗ്രസ് വിജയിക്കുമെന്ന് മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു. നേമം അത്ഭുതമാണെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത്.

ഇന്നലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നി നേതാക്കൾ വിളിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എംപിമാർക്ക് ഇളവ് നൽകണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുക എന്നും മുരളീധരൻ പറഞ്ഞിരുന്നു. നേമത്ത് കോൺഗ്രസ് വിജയിക്കും. നേമം അത്ഭുതമാണ് എന്ന് പ്രചരിപ്പിക്കേണ്ടതില്ല. നേമത്ത് ബിജെപിക്ക് ഒരു കോട്ടയുമില്ല. വ്യക്തിപരമായ വോട്ടുകൾ കൊണ്ടാണ് ഒ രാജഗോപാൽ കഴിഞ്ഞ തവണ വിജയിച്ചത്. കഴിഞ്ഞ തവണ വിജയ സാധ്യതയില്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയതുകൊണ്ടാണ് കോൺഗ്രസ് തോറ്റതെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:

ഉദുമ -പേരിയ ബാലകൃഷ്ണൻ

കാഞ്ഞങ്ങാട് -പി ബി സുരേഷ്

കല്യാശേരി -ബ്രിജേഷ് കുമാർ

പയ്യന്നൂർ -എം പ്രതീപ് കുമാർ

തളിപ്പറമ്പ് -അബ്ദുൾ റഷീദ് ടി വി

കണ്ണൂർ -സതീശൻ പാച്ചേനി

തലശേരി -എൻ പി അരവിന്ദാക്ഷൻ

പേരാവൂർ -അഡ്വ സണ്ണി ജോസഫ്

മാനന്തവാടി -പി കെ ജയലക്ഷ്മി

സുൽത്താൻ ബത്തേരി -ഐ സിബാലകൃഷ്ണൻ

നാദാപുരം -കെ പ്രദീപ് കുമാർ

കൊയിലാണ്ടി -സി സുബ്രഹ്മണ്യൻ

ബാലുശേരി -ധർമ്മജൻ വി കെ

കോഴിക്കോട് നോർത്ത് -കെ എം അഭിജിത്ത്

ബേപ്പൂർ -അഡ്വ നിയാസ്

വണ്ടൂർ -എ പി അനിൽകുമാർ

പൊന്നാനി -എ എം രോഹിത്

തൃത്താല -വി ടി ബൽറാം

ഷൊർണൂർ -ടി എച്ച് ഫിറോസ് ബാബു

ഒറ്റപ്പാലം -ഡോ സരിൻ

പാലക്കാട് -ഷാഫി പറമ്പിൽ

മലമ്പുഴ -എസ് കെ അനന്തകൃഷ്ണൻ

തരൂർ -കെ എ ഷീബ

ചിറ്റൂർ -സുമേഷ് അച്യുതൻ

ആലത്തൂർ -പാളയം പ്രദീപ്

ചേലക്കര -സി സി ശ്രീകുമാർ

കുന്ദംകുളം -കെ ജയശങ്കർ

മണലൂർ -വിജയഹരി

വടക്കാഞ്ചേരി അനിൽ അക്കര

ഒല്ലൂർ ജോസ് വെള്ളൂർ

തൃശൂർ പത്മജ വേണുഗോപാൽ

നാട്ടിക സുനിൽ ലാലൂർ

കയ്പമംഗലം ശോഭാ സുബിൻ

പുതുക്കാട് അനിൽ അന്തിക്കാട്

ചാലക്കുടി ടിജെ സജീഷ് കുമാർ

കൊടുങ്ങല്ലൂർ എൻപി ജാക്സൺ

പെരുമ്പാവൂർ എൽദോസ് കുന്നപ്പള്ളി

അങ്കമാലി റോജി എം ജോൺ

ആലുവ അൻവർ സാദത്ത്

പറവൂർ വിഡി സതീശൻ

വൈപ്പിൻ ദീപക് ജോയ്

കൊച്ചി ടോണി ചമ്മിണി

തൃപ്പൂണിത്തുറ- കെ ബാബു

എറണാകുളം - ടി ജെ വിനോദ്

തൃക്കാക്കര- പി ടി തോമസ്

കുന്നത്തുനാട്- വി പി സജീന്ദ്രൻ

മൂവാറ്റുപുഴ- മാത്യു കുഴൽനാടൻ

ദേവികുളം- ഡി കുമാർ

ഉടുമ്പൻചോല- അഡ്വ ഇ എം അഗസ്റ്റി

പീരുമേട്- സിവിക് തോമസ്

വൈക്കം- ഡോ പി ആർ സോന

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി- ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കൻ

പൂഞ്ഞാർ- അഡ്വ ടോമി കല്ലാനി

അരൂർ- ഷാനിമോൾ ഉസ്മാൻ

ചേർത്തല- എസ് ശരത്ത്

ആലപ്പുഴ- കെ എസ് മനോജ്

അമ്പലപ്പുഴ- ഡോ എം ലിജു

ഹരിപ്പാട്- രമേശ് ചെന്നിത്തല

കായംകുളം- അരിത ബാബു

മാവേലിക്കര- കെ കെ സാജു

ചെങ്ങന്നൂർ- എം മുരളി

റാന്നി- റിങ്കു ചെറിയാൻ

ആറന്മുള- കെ ശിവദാസൻ നായർ

കോന്നി- റോബിൻ പീറ്റർ

അടൂർ- എം ജി കണ്ണൻ

കരുനാഗപ്പള്ളി- സിആർ മഹേഷ്

കൊട്ടാരക്കര- രശ്മി ആർ

പത്തനാംപുരം- ജ്യോതികുമാർ ചാമക്കാല

ചടയമംഗലം- എം എ നസീർ

കൊല്ലം- ബിന്ദുകൃഷ്ണ

ചാത്തനൂർ- പീതാംബരക്കുറിപ്പ്

വർക്കല -ബി ആർ ഷഫീർ


ചിറയിൻകീഴ്- അനൂപ് ബി എസ്

നെടുമങ്ങാട്- പി എസ് പ്രശാന്ത്

വാമനപുരം ആനാട് ജയൻ

കഴക്കൂട്ടം ഡോ.എസ്എസ് ലാൽ

തിരുവനന്തപുരം വി എസ് ശിവകുമാർ

നേമം കെ മുരളീധരൻ

അരുവിക്കര കെഎസ് ശബരീനാഥൻ

പാറശ്ശാല അൻസജിത റസൽ

കാട്ടാക്കട മലയൻകീഴ് വേണുഗോപാൽ

കോവളം എം വിൻസെന്റ്

നെയ്യാറ്റിൻകര ആർ ശെൽവരാജ്