- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നാഷനൽ കോൺഗ്രസിന് രാജ്യ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനം നഷ്ടമായേക്കും; അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനം ഒഴിയാൻ നിർദ്ദേശം; പാർട്ടിക്കു കത്തു നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ; യൂത്ത് കോൺഗ്രസിന്റെയും സേവാദളിന്റെയും ഓഫിസുകളും നഷ്ടമായേക്കും
ന്യൂഡൽഹി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന് രാജ്യതലസ്ഥാനത്തെ പാർട്ടി ആസ്ഥാനം നഷ്ടമാവുന്നു. അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് പാർട്ടിക്കു കത്തു നൽകാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. യൂത്ത് കോൺഗ്രസിന്റെയും സേവാദളിന്റെയും ഓഫിസുകളും ഒഴിപ്പിക്കാനും തീരുമാനമുണ്ട്. അക്‌ബർ റോഡിലെ നാല് കെട്ടിടങ്ങളാണ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ കോൺഗ്രസ് ആസ്ഥാനം ഉൾപ്പടെയുള്ള കെട്ടിടങ്ങൾ നഷ്ടമാകുമെന്നാണ് സൂചന. എന്നാൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ കടുത്ത നിലപാടുകളിലേക്ക ഉടൻ നീങ്ങില്ലെന്നും സൂചനയുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൂന്നു കെട്ടിടങ്ങളിൽനിന്ന് ഒഴിയാൻ കോൺഗ്രസിനോട് അടിയന്തരമായി ആവശ്യപ്പെടണമെന്നു നിർദേശിക്കുന്ന കുറിപ്പ് കേന്ദ്ര നഗരകാര്യ, ഹൗസിങ് മന്ത്രാലയം മന്ത്രിസഭാ സമിതിക്കു മുന്നിൽ വച്ചു. സേവാദളിന്റെ ആസ്ഥാനമായ അക്‌ബർ റോഡിലെ ഇരുപത്തിയാറാം നമ്പർ കെട്ടിടം, യൂത്ത് കോൺഗ്രസിന്റെ ആസ്ഥാനമായ റൈസിന റോഡിലെ അഞ്ചാം നമ്പർ കെട്ടിടം, പാർട്ടി കൈവശം വച്ചിരിക്കുന്ന ചാണക്യപുരിയിലെ കെട്ടിടം എന്ന
ന്യൂഡൽഹി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന് രാജ്യതലസ്ഥാനത്തെ പാർട്ടി ആസ്ഥാനം നഷ്ടമാവുന്നു. അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് പാർട്ടിക്കു കത്തു നൽകാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. യൂത്ത് കോൺഗ്രസിന്റെയും സേവാദളിന്റെയും ഓഫിസുകളും ഒഴിപ്പിക്കാനും തീരുമാനമുണ്ട്. അക്‌ബർ റോഡിലെ നാല് കെട്ടിടങ്ങളാണ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ കോൺഗ്രസ് ആസ്ഥാനം ഉൾപ്പടെയുള്ള കെട്ടിടങ്ങൾ നഷ്ടമാകുമെന്നാണ് സൂചന. എന്നാൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ കടുത്ത നിലപാടുകളിലേക്ക ഉടൻ നീങ്ങില്ലെന്നും സൂചനയുണ്ട്.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൂന്നു കെട്ടിടങ്ങളിൽനിന്ന് ഒഴിയാൻ കോൺഗ്രസിനോട് അടിയന്തരമായി ആവശ്യപ്പെടണമെന്നു നിർദേശിക്കുന്ന കുറിപ്പ് കേന്ദ്ര നഗരകാര്യ, ഹൗസിങ് മന്ത്രാലയം മന്ത്രിസഭാ സമിതിക്കു മുന്നിൽ വച്ചു. സേവാദളിന്റെ ആസ്ഥാനമായ അക്‌ബർ റോഡിലെ ഇരുപത്തിയാറാം നമ്പർ കെട്ടിടം, യൂത്ത് കോൺഗ്രസിന്റെ ആസ്ഥാനമായ റൈസിന റോഡിലെ അഞ്ചാം നമ്പർ കെട്ടിടം, പാർട്ടി കൈവശം വച്ചിരിക്കുന്ന ചാണക്യപുരിയിലെ കെട്ടിടം എന്നിവ അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് കുറിപ്പിൽ പറയുന്നത്. അക്‌ബർ റോഡിലെ ഇരുപത്തിനാലാം നമ്പർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ ഒക്ടോബർ വരെ സമയം നൽകും. 1976 മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആസ്ഥാനമാണ് അക്‌ബർ റോഡിലെ കെട്ടിടം.
കുറിപ്പിൽ പറയുന്ന നാലു കെട്ടിടങ്ങളും ഒഴിയണമെന്ന് ആവശ്യപ്പെട്ട് 2015 നവംബറിൽ ഡയറക്ടറേറ്റ് ഒഫ് എസ്റ്റേറ്റ്‌സ് നോട്ടീസ് നൽകിയിരുന്നു. സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാർട്ടി സംവിധാനങ്ങൾ മൂന്നു വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്കു മാറണമെന്നാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന് നോട്ടീസ് നൽകിയിട്ടുള്ളത്.
കോൺഗ്രസിന് പാർട്ടി ആസ്ഥാനം നിർമ്മിക്കാൻ റൗസ് അവന്യൂവിലെ 9എ പ്ലോട്ടിൽ സ്ഥലം അനുവദിച്ചിട്ടുണ്ട്. 2010 ജൂണിൽ സ്ഥലം അനുവദിച്ചതോടെ 2013 ജൂണിൽ പാർട്ടി നിലവിലെ ആസ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ റൗസ് അവന്യൂവിൽ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭച്ചില്ലെന്നു ചൂണ്ടിക്കാട്ടി പാർട്ടി കാലാവധി ദീർഘിപ്പിച്ചു വാങ്ങുകയായിരുന്നു. ഈ കാലാവധി ഒക്ടോബറിൽ പൂർത്തിയാവും.
നഗരകാര്യ, ഹൗസിങ് മന്ത്രാലയത്തിന്റെ കുറിപ്പ് പരിഗണിക്കുന്ന മന്ത്രിസഭാ സമിതിയുടെ തീരുമാനം അനുസരിച്ചായിരിക്കും ബംഗ്ലാവുകൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം. ഇക്കാര്യത്തിൽ സർക്കാർ കടുത്ത നിലപാടിലേക്കു നീങ്ങില്ലെന്നാണ് സൂചനകൾ.



