- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ ഡീസൽ വില ആകാശത്തിലേക്ക്; രൂപയുടെ വില പാതാളത്തിലേക്ക്; ഒരാഴ്ചയ്ക്കുള്ളിൽ വില വർധനവ് മൂന്ന് തവണ; പൊള്ളുന്ന എണ്ണവിലയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്; രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്; ബിഎസ്പി ഒഴികെ എല്ലാ കക്ഷികളുടേയും പിന്തുണ; സിപിഎമ്മും പിന്തുണയ്ക്കുന്നതോടെ കേരളത്തിൽ ബന്ദ് പൂർണമായേക്കും
ഡൽഹി: രാജ്യത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനവിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോൺഗ്രസാണ് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയായിരിക്കും ബന്ദ്. ബി.എസ്‌പി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ ബന്ദിനോട് സഹകരിക്കും. പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ ബന്ദ്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്നേദിവസം പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ധർണ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഡോളറിന്റെ വില വർധിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പെട്രോൾ ഡീസൽ എന്നിവയുടെ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇത്തരത്തിൽ ഡോളർ പിടി വിട്ട് പോകുന്നത് ഇന്ത്യ
ഡൽഹി: രാജ്യത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനവിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോൺഗ്രസാണ് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയായിരിക്കും ബന്ദ്. ബി.എസ്‌പി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ ബന്ദിനോട് സഹകരിക്കും. പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ ബന്ദ്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്നേദിവസം പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ധർണ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഡോളറിന്റെ വില വർധിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പെട്രോൾ ഡീസൽ എന്നിവയുടെ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇത്തരത്തിൽ ഡോളർ പിടി വിട്ട് പോകുന്നത് ഇന്ത്യയുടെ കയറ്റ് മതിയെ തന്നെ ബാധിക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മാത്രം ആണ് ഇത്തരത്തിൽ രാജ്യത്തെ കറൻസിയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇടിയുന്നത്. ഓരോ ദിവസവും പെട്രോളിന്റെ വില ക്രമാധീതമായി വർധിക്കുന്നത് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. വില വർധനവ് മുൻകാലങ്ങളിൽ മാസത്തിലൊരിക്കലായിരുന്നെങ്കിൽ ഇപ്പോൾ തോന്നിയപോലെയാണ് വർധനവ്
അവശ്യ സർവീസുകളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി. ഭാരത് ബന്ദിന് ബി.എസ്‌പി ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ ബന്തിനിടയിൽ ഉണ്ടാവില്ലെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. സിപിഎമ്മും ബന്ധിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി അദ്ധ്യക്ഷന്മാരുടെയും മുതിർന്ന നേതാക്കന്മാരുടെയും യോഗം ഇന്ന് ഡൽഹിയിൽ ചേർന്നിരുന്നു. ജനജീവിതം ദുസഹമാക്കിക്കൊണ്ട് ഇന്ധനവില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ഒക്ടോബർ രണ്ട് മുതൽ നവംബർ 12 വരെ രാജ്യത്താകമാനം ഗൃഹസന്ദർശന പരിപാടികൾ സംഘടിപ്പാക്കാനും ഫണ്ട് പിരിവ് നടത്താനും യോഗത്തിൽ തീരുമാനമായി.