- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
83 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ധർമ്മടം, മലമ്പുഴ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളേ തേടി ഒഴിച്ചിട്ടു; തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി ടി തോമസ്; കെ ബാബുവും അടൂർ പ്രകാശും കെ സി ജോസഫും അടക്കം 33 സിറ്റിങ് എംഎൽഎമാരും മത്സരിക്കും: പട്ടികയെ സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടി
ന്യൂഡൽഹി: ആഴ്‌ച്ചകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ച ശേഷമാണ് പട്ടിക ഔദ്യോഗികമായി എഐസിസി പുറത്തുവിട്ടത്. 83 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കല്ല്യാശേരി, കാഞ്ഞങ്ങാട്, പയ്യന്നൂർ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. ഈ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തണമെന്ന അഭിപ്രായം സോണിയാ ഗാന്ധി പ്രകടിപ്പിച്ചു. ഇതേ തുടർന്നാണ് ഈ സീറ്റുകൾ ഒഴിച്ചിട്ടത്. പട്ടികയിൽ ബെന്നി ബഹനാന് സീറ്റ് ലഭിച്ചില്ല. തൃക്കാക്കരയിൽ ബെന്നി ബഹനാന് പകരം പി.ടി തോമസ് ആണ് സ്ഥാനാർത്ഥി. തർക്കമുണ്ടായിരുന്ന മറ്റു നാലു സീറ്റുകളിലും മാറ്റങ്ങൾ ഇല്ല. ആരോപണ വിധേയരായ അഞ്ചു പേരെ മാറ്റിനിർത്തണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം മുഴുവൻ അംഗീകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറായില്ല. ഒടുവിൽ സുധീരനെ തള്ളിയാണ് ഹൈക്കമാൻഡ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയിരിക്കുന്നത്. ബെന്നി ബെഹനാനെ മാറ്റി മറ
ന്യൂഡൽഹി: ആഴ്‌ച്ചകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ച ശേഷമാണ് പട്ടിക ഔദ്യോഗികമായി എഐസിസി പുറത്തുവിട്ടത്. 83 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കല്ല്യാശേരി, കാഞ്ഞങ്ങാട്, പയ്യന്നൂർ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. ഈ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തണമെന്ന അഭിപ്രായം സോണിയാ ഗാന്ധി പ്രകടിപ്പിച്ചു. ഇതേ തുടർന്നാണ് ഈ സീറ്റുകൾ ഒഴിച്ചിട്ടത്.
പട്ടികയിൽ ബെന്നി ബഹനാന് സീറ്റ് ലഭിച്ചില്ല. തൃക്കാക്കരയിൽ ബെന്നി ബഹനാന് പകരം പി.ടി തോമസ് ആണ് സ്ഥാനാർത്ഥി. തർക്കമുണ്ടായിരുന്ന മറ്റു നാലു സീറ്റുകളിലും മാറ്റങ്ങൾ ഇല്ല. ആരോപണ വിധേയരായ അഞ്ചു പേരെ മാറ്റിനിർത്തണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം മുഴുവൻ അംഗീകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറായില്ല. ഒടുവിൽ സുധീരനെ തള്ളിയാണ് ഹൈക്കമാൻഡ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയിരിക്കുന്നത്. ബെന്നി ബെഹനാനെ മാറ്റി മറ്റു മാറ്റങ്ങൾ ഒന്നുംതന്നെ ഇല്ല. അതായത് സുധീരന്റെ എതിർപ്പുകളെ അവഗണിച്ച് ആരോപണവിധേയർക്കും സീറ്റുണ്ട്. കോന്നിയിൽ അടൂർ പ്രകാശും തൃപ്പൂണിത്തുറയിൽ കെ ബാബുവും ഇരിക്കൂറിൽ കെ സി ജോസഫും ഡൊമിനിക് പ്രസന്റേഷൻ കൊച്ചിയിലും മത്സരിക്കും.
സീറ്റില്ലെന്ന് ഉറപ്പായതോടെ ബെന്നി ബെന്നി ബഹനാൻ സ്വയം മത്സര രംഗത്തു നിന്നും പിന്മാറുകയായിരുന്നു. സുധീരനു താൽപര്യമില്ലാതെ മത്സരിക്കാനില്ലെന്നായിരുന്നു ബെന്നി പറഞ്ഞത്. ഇക്കാര്യത്തിൽ ഡൽഹിയിൽ നടന്ന സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ സുധീരനും ഉമ്മൻ ചാണ്ടിയും കൊമ്പുകോർത്തിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ കെ.സി ജോസഫ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, കെ.ബാബു, ഡൊമനിക് പ്രസന്റേഷൻ എന്നിവരെ മത്സരരംഗത്തു നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാൽ, ഇവരെ മാറ്റിനിർത്തിയാൽ താനും മത്സരരംഗത്തുനിന്ന് പിന്മാറുമെന്ന് ഉമ്മൻ ചാണ്ടിയും ഭീഷണി മുഴക്കിയിരുന്നു.
39 സിറ്റിങ് എംഎൽഎമാരിൽ 34 പേരും ഇക്കുറിയും മത്സരിക്കുമ്പോൾ ആകെ 86 സീറ്റുകളിൽ ഒമ്പത് വനിതകളാണ് കോൺഗ്രസിനു വേണ്ടി ജനവിധി തേടുന്നത്. തൃക്കാക്കരയിൽ മത്സരിക്കുമെന്ന് പി ടി തോമസും മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയെ സ്വാഗതം ചെയ്യുന്നതായി വി എം സുധീരനും ഉമ്മൻ ചാണ്ടിയും പറഞ്ഞു. ബെന്നി ബെഹനാൻ ഇല്ലാത്തത് ദുഃഖകരമായിപ്പോയെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി പി ടി തോമസ് യോഗ്യനാണെന്നും പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ
കെ. സുധാകൻ - ഉദുമ
കെ.പി.കുഞ്ഞിക്കണ്ണൻ - തൃക്കരിപ്പൂർ
സതീശൻ പാച്ചേനി - കണ്ണൂർ
മമ്പറം ദിവാകരൻ - ധർമടം
എ.പി. അബ്ദുല്ലക്കുട്ടി - തലശേരി
കെസി ജോസഫ് - ഇരിക്കൂർ
സണ്ണി ജോസഫ് -പേരാവൂർ
പി.കെ.ജയലക്ഷ്മി - മാനന്തവാടി
ഐ.സി.ബാലകൃഷ്ണൻ -സുൽത്താൻ ബത്തേരി
പ്രവീൺകുമാർ -നാദാപുരം
എൻ. സുബ്രഹ്മണ്യൻ -കൊയിലാണ്ടി
പി.എം.സുരേഷ് ബാബു -കോഴിക്കോട് നോർത്ത്
ആദം മുൽസി - ബേപ്പൂർ
ടി.സിദിഖ് - കുന്നമംഗലം
ആര്യാടൻ ഷൗക്കത്ത് -നിലമ്പൂർ
എ.പി. അനിൽകുമാർ -വണ്ടൂർ
ഇഫ്തിഖറുദീൻ - തവനൂർ
പി.ടി.അജയമോഹൻ - പൊന്നാനി
വി.ടി. ബൽറാം -തൃത്താല
സി.പി.മുഹമ്മദ് -പട്ടാമ്പി
സി. സംഗീത - ഷൊർണൂർ
ശാന്ത ജയറാം - ഒറ്റപ്പാലം
പന്തളം സുധാകരൻ -കോങ്ങാട്
വി എസ്. ജോയ് -മലമ്പുഴ
ഷാഫി പറമ്പിൽ -പാലക്കാട്
സി. പ്രകാശൻ -തരൂർ
കെ.അച്യുതൻ -ചിറ്റൂർ
എ.വി.ഗോപിനാഥ് -നെന്മാറ
കെ.എ. തുളസി -ചേലക്കര
ഒ. അബ്ദുൽറഹുമാൻകുട്ടി -മണലൂർ
അനിൽ അക്കര -വടക്കാഞ്ചേരി
എംപി. വിൻസന്റ് - ഒല്ലൂർ
പത്മജ വേണുഗോപാൽ - തൃശൂർ
സുന്ദരൻ കുന്നത്തുള്ളി - പുതുക്കാട്
ടി.യു.രാധാകൃഷ്ണൻ - ചാലക്കുടി
കെ.പി.ധനപാലൻ -കൊടുങ്ങല്ലൂർ
എൽദോസ് കുന്നപ്പള്ളി - പെരുമ്പാവൂർ
റോജി എം.ജോൺ -അങ്കമാലി
അൻവർ സാദത്ത് -ആലുവ
വി.ഡി. സതീശൻ -പറവൂർ
കെ.ആർ.സുഭാഷ് -വൈപ്പിൻ
കെ.ബാബു -തൃപ്പൂണിത്തുറ
പി.ടി തോമസ് - തൃക്കാക്കര
ഡൊമനിക് പ്രസന്റേഷൻ -കൊച്ചി
ഹൈബി ഈഡൻ - എറണാകുളം
വി.പി. സജീന്ദ്രൻ -കുന്നത്തുനാട്
ജോസഫ് വാഴയ്ക്കൻ -മൂവാറ്റുപുഴ
ആർ. രാജാറാം -ദേവികുളം
സേനാപതി വേണു -ഉടുമ്പൻചോല
സിറിയക് തോമസ് -പീരുമേട്
എ.സനീഷ് കുമാർ -വൈക്കം
തിരുവഞ്ചൂർ രാധാകൃഷ്ണൻ -കോട്ടയം
ഉമ്മൻ ചാണ്ടി -പുതുപ്പള്ളി
സി.ആർ.ജയപ്രകാശ് - അരൂർ
എസ്.ശരത് -ചേർത്തല
ലാലി വിൻസന്റ് -ആലപ്പുഴ
രമേശ് ചെന്നിത്തല -ഹരിപ്പാട്
എം.ലിജു -കായംകുളം
ബൈജു കലാശാല -മാവേലിക്കര
പി.സി. വിഷ്ണുനാഥ് - ചെങ്ങന്നൂർ
മറിയാമ്മ ചെറിയാൻ- റാന്നി
അടൂർ പ്രകാശ് - കോന്നി
കെ.ശിവദാസൻ നായർ - ആറന്മുള
കെ.കെ.ഷാജു - അടൂർ
സി.ആർ. മഹേഷ് -കരുനാഗപ്പള്ളി
സബിൻ സത്യൻ - കൊട്ടാരക്കര
ജഗദീഷ് -പത്തനാപുരം
എം.എം.ഹസൻ - ചടയമംഗലം
രാജ്‌മോഹൻ ഉണ്ണിത്താൻ -കുണ്ടറ
സൂരജ് രവി -കൊല്ലം
ശൂരനാട് രാജശേഖരൻ - ചാത്തന്നൂർ
വർക്കല കഹാർ - വർക്കല
കെ.എസ്. അജിത്കുമാർ - ചിറയിൻകീഴ്
പാലോട് രവി - നെടുമങ്ങാട
ശരത്ചന്ദ്ര പ്രസാദ് -വാമനപുരം
എം.എ.വാഹിദ് -കഴക്കൂട്ടം
കെ.മുരളീധരൻ - വട്ടിയൂർക്കാവ്
വി എസ്. ശിവകുമാർ - തിരുവനന്തപുരം
കെ.എസ്. ശബരീനാഥൻ - അരുവിക്കര
എ.ടി. ജോർജ് - പാറശാല
എൻ.എൻ. ശക്തൻ - കാട്ടാക്കട
എം.വിൻസന്റ് -കോവളം
ആർ.ശെൽവരാജ് -നെയ്യാറ്റിൻകര



