- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ വീണ്ടും കോൺഗ്രസ് - ഡിഎംകെ സഖ്യം; ഗുലാംനബി ആസാദ് കരുണാനിധിയെ കണ്ട് ചർച്ച നടത്തി; ജയലളിത കുതിപ്പിന് തടയിടാൻ വിശാല സഖ്യവും ആലോചനയിൽ
ചെന്നൈ: ജയലളിതയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ വീണ്ടം അണ്ണാ ഡിഎംഎകെ അധികാരത്തിൽ എത്തുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കരുണാനിധി വീണ്ടും കൈകോർക്കുന്നു. ഡിഎംകെയും കോൺഗ്രസും തമ്മിൽ ഐക്യത്തിലാകാമെന്ന് ധാരണയായി. ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയുമായി ചെന്നൈയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി
ചെന്നൈ: ജയലളിതയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ വീണ്ടം അണ്ണാ ഡിഎംഎകെ അധികാരത്തിൽ എത്തുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കരുണാനിധി വീണ്ടും കൈകോർക്കുന്നു. ഡിഎംകെയും കോൺഗ്രസും തമ്മിൽ ഐക്യത്തിലാകാമെന്ന് ധാരണയായി. ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയുമായി ചെന്നൈയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് നടത്തിയ ചർച്ചയിലാണ് സഖ്യധാരണ ഉരുത്തിരിഞ്ഞത്.
തിരഞ്ഞെടുപ്പ് സഖ്യത്തിൽ ഉൾപ്പെടുത്തേണ്ട മറ്റു കക്ഷികളെ ഡിഎംകെ തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ആസാദ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. വിജയകാന്തിന്റെ ഡിഎംഡികെ അടക്കമുള്ള കക്ഷികളുമായി സഖ്യത്തിന് സാദ്ധ്യതയുണ്ടെന്നും ആസാദ സൂചിപ്പിച്ചു. അതേസമയം, തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച ചർച്ചകൾ പിന്നീട് നടക്കും. തിരഞ്ഞെടുപ്പിനു ശേഷൺ ഡി.എം.കെ നേതൃത്വം നൽകുന്ന സർക്കാർ തമിഴ്‌നാട്ടിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കരുണാനിധി പറഞ്ഞു.
മൂന്ന് വർഷത്തിനു ശേഷമാണ് കോൺഗ്രസും ഡിഎംകെയും സഖ്യത്തിൽ ഏർപ്പെടുന്നത്. ടൂ ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന എ രാജ, കരുണാനിധിയുടെ മകളും എം പിയുമായ കനിമൊഴി എന്നിവർ ജയിലിലായതായിരുന്നു ബന്ധം തകരാൻ ഇടയാക്കിയത്. പിന്നീട്, ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട തർക്കങ്ങളോടെ സഖ്യം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു.
ഡി.എം.കെയുടെ നേതൃത്വത്തിലായിരിക്കും കോൺഗ്രസും തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രശ്‌നത്തിൽ കോൺഗ്രസ് ചതിച്ചു എന്നാരോപിച്ചായിരുന്നു ഡി.എം.കെ 2013ൽ സഖ്യം ഉപേക്ഷിച്ചത്. ഇപ്പോൾ സാഹചര്യം മാറാനുള്ള എന്ത് കാരണമാണ് ഉണ്ടായതെന്ന ചോദ്യത്തിന് സമ്മർദ്ദങ്ങൾ പലപ്പോഴും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആസാദ് മറുപടി നൽകി. മുൻകാലങ്ങളിൽ ഇരു മുന്നണികളും തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഖ്യം പൊളിഞ്ഞതിനെ തുടർന്ന് 2014ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ചാണ് തമിഴ്‌നാട്ടിൽ മത്സരിച്ചത്. എന്നാൽ ഒരു സീറ്റു പോലും നേടാനായില്ല. ഏറ്റവും ഒടുവിൽ തമിഴ്‌നാട്ടിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയ്‌ക്കൊപ്പം മത്സരിച്ച കോൺഗ്രസിന് നാലു സീറ്റ് മാത്രമാണ് കിട്ടിയത്. ഡി.എം.കെയ്ക്കും ഭരണത്തിൽ എത്താനായിരുന്നില്ല. 234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്.