- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ അജിത് സിംഗിന്റെ പാർട്ടിക്ക് സീറ്റ് കൊടുത്ത് ഒരു വോട്ടു പോലും പാഴാക്കാതെ രാഹുൽ തന്ത്രം; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി മധ്യപ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക; കർണ്ണാടകയിലെ നേട്ടം ആവർത്തിക്കാൻ കരുതലോടെ കോൺഗ്രസ് നേതൃത്വം; ഇരു സംസ്ഥാനങ്ങളിലും വൻ പ്രതീക്ഷയോടെ കോൺഗ്രസ് മുമ്പോട്ട്
ന്യൂഡൽഹി: രാജസ്ഥാൻ വിജയം ഉറപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ കരുതലോടെ. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർഎൽഡിയും തമ്മിൽ ധാരണയുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ഇത്. മധ്യപ്രദേശിൽ പരമാവധി പുതുമുഖങ്ങളെ മത്സരിപ്പിക്കാനും തീരുമാനമുണ്ട്. കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് പുതിയ പ്രതീക്ഷയാണ്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങി രാജസ്ഥാനും മധ്യപ്രദേശും പിടിക്കാനാണ് നീക്കം. ധാരണയനുസരിച്ച് കോൺഗ്രസ് സഖ്യത്തിൽ ചേർന്ന ആർഎൽഡി ആറു സീറ്റിൽ മൽസരിക്കും. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ആർഎൽഡി പിന്തുണയ്ക്കും. ആർഎൽഡി നേതാവ് അജിത് സിങ്ങുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചകൾക്കൊടുവിലാണു ധാരണ. ഇത് കോൺഗ്രസിന് വലിയ നേട്ടമാകും. വിജയസാധ്യതയുള്ള രാജസ്ഥാനിൽ മറ്റാരുടെയും പിന്തുണ വേണ്ടെന്നു സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് സച്ചിൻ പൈലറ്റ് നേരത്തേ ഹൈക്കമാൻഡിനു മുന്നിൽ നിലപാടെടുത്തെങ്കിലും ആർഎൽഡിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാവുകയായ
ന്യൂഡൽഹി: രാജസ്ഥാൻ വിജയം ഉറപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ കരുതലോടെ. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർഎൽഡിയും തമ്മിൽ ധാരണയുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ഇത്. മധ്യപ്രദേശിൽ പരമാവധി പുതുമുഖങ്ങളെ മത്സരിപ്പിക്കാനും തീരുമാനമുണ്ട്. കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് പുതിയ പ്രതീക്ഷയാണ്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങി രാജസ്ഥാനും മധ്യപ്രദേശും പിടിക്കാനാണ് നീക്കം.
ധാരണയനുസരിച്ച് കോൺഗ്രസ് സഖ്യത്തിൽ ചേർന്ന ആർഎൽഡി ആറു സീറ്റിൽ മൽസരിക്കും. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ആർഎൽഡി പിന്തുണയ്ക്കും. ആർഎൽഡി നേതാവ് അജിത് സിങ്ങുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചകൾക്കൊടുവിലാണു ധാരണ. ഇത് കോൺഗ്രസിന് വലിയ നേട്ടമാകും.
വിജയസാധ്യതയുള്ള രാജസ്ഥാനിൽ മറ്റാരുടെയും പിന്തുണ വേണ്ടെന്നു സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് സച്ചിൻ പൈലറ്റ് നേരത്തേ ഹൈക്കമാൻഡിനു മുന്നിൽ നിലപാടെടുത്തെങ്കിലും ആർഎൽഡിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നു. യുപിയിൽ പോലും ആർ എൽ ഡി നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് തീരുമാനം.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ 3-ാം പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ഇതോടെ, 230 അംഗ നിയമസഭയിലേക്ക് 184 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കമൽനാഥ്, പ്രചാരണ വിഭാഗം മേധാവി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ അനുയായികൾ ഇടംപിടിച്ച പട്ടികയിൽ കൂടുതലും പുതുമുഖങ്ങളാണ്. ചിന്ദ്വാഡയിൽ കമൽനാഥിന്റെ വിശ്വസ്തനും മുൻ മന്ത്രിയുമായ ദീപക് സക്‌സേന മൽസരിക്കും. സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗുണ ജില്ലയിലെ ബമോറിയിൽ അനുയായി മഹേന്ദ്ര സിങ് സിസോദിയ സ്ഥാനാർത്ഥിയാകും.
സുനിൽ ഉയ്‌കെ (ജുന്നർദേവ് മണ്ഡലം), സുജിത് ചൗധരി (ചൗരായ്), മനോജ് ചൗധരി (ഹത്പിപ്ലിയ), ശ്രീകാന്ത് ചതുർവേദി (മെയ്ഹാർ), രാംശങ്കർ പയസി (രാംപുർ ബഘെലൻ), നീലേഷ് ഉയ്‌കെ (പന്ദുർന) എന്നിവരാണു പുതുമുഖങ്ങൾ. ബിഎസ്‌പിയിൽ നിന്നെത്തിയ ബബിത സാകേത് റേവ ജില്ലയിലെ മംഗേവനിൽ മൽസരിക്കും. യുവാക്കളുടെ സാന്നിധ്യം കോൺഗ്രസിന് പുത്തനുണർവ്വാകുമെന്നാണ് വിലയിരുത്തൽ.