- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ യുഡിഎഫിൽ സീറ്റു തർക്കം മൂർച്ഛിച്ചു; കഴക്കൂട്ടത്ത് ഡിസിസി പ്രസിഡന്റിന്റെ ബോർഡ് തകർത്തു; മറ്റു ജില്ലകളിലും പ്രതിഷേധം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സീറ്റു തർക്കം കോൺഗ്രസിൽ രൂക്ഷമായി. അഞ്ചു ജില്ലകളിൽ ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിനായിട്ടില്ല. തിരുവനന്തപുരത്തും കൊല്ലത്തും പ്രശ്‌നം രൂക്ഷമാണ്. സീറ്റ് വിഭജനതർക്കം രൂക്ഷമായതോടെ കോൺഗ്രസിലെ പ്രതിഷേധം തെരുവിലുമെത്തി. തിരുവനന്തപുരം കഴക്കൂട്ടത്ത് ക
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സീറ്റു തർക്കം കോൺഗ്രസിൽ രൂക്ഷമായി. അഞ്ചു ജില്ലകളിൽ ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിനായിട്ടില്ല.
തിരുവനന്തപുരത്തും കൊല്ലത്തും പ്രശ്‌നം രൂക്ഷമാണ്. സീറ്റ് വിഭജനതർക്കം രൂക്ഷമായതോടെ കോൺഗ്രസിലെ പ്രതിഷേധം തെരുവിലുമെത്തി.
തിരുവനന്തപുരം കഴക്കൂട്ടത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജനതാദൾ യുണൈറ്റഡിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെ ചിത്രം വച്ച ബോർഡ് നശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പത്തനംതിട്ടയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവഗണിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണം ബഹിഷ്‌കരിക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കാനാണു നീക്കം. സീറ്റുവിഭജന ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചതായും ജില്ലാഭാരവാഹികൾ ആരോപിച്ചു. ബുധനാഴ്ച ഡി.സി.സി ഓഫീസിലേയ്ക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.
യു.ഡി.എഫിൽ പ്രതിഷേധം മലപ്പുറത്തും ശക്തമായി. സീറ്റുവിഭജന തർക്കം പരിഹരിക്കാൻ കോൺഗ്രസിന് താൽപര്യമില്ലെന്ന് ലീഗ് ജില്ലാനേതൃത്വം തുറന്നടിച്ചു. സമവായ ശ്രമങ്ങളിൽ സഹകരിക്കുന്നില്ല. ശനിയാഴ്ചയ്ക്ക് ശേഷം എല്ലാം തുറന്നുപറയുമെന്നും ലീഗ് ജില്ലാസെക്രട്ടറി പി.അബ്ദുൾ ഹമീദ് പറഞ്ഞു.
കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. കോൺഗ്രസിലും മുസ്ലിംലീഗിലും തർക്കം രൂക്ഷമാണ്. സീറ്റ് നിർണ്ണയത്തിൽ തഴഞ്ഞെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ താമരശ്ശേരി കോൺഗ്രസ് ഓഫീസ് ഉപരോധിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് ലീഗ് ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനവും നടത്തി.