ന്യുഡൽഹി:കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തെന്ന ആരോപണം നിലനിൽക്കെ രൂക്ഷ വിമർശവുമായി കോൺഗ്രസ്. ഇരട്ടത്താപ്പ് നയമാണ് ട്വിറ്റർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ട്വിറ്റർ ഭയപ്പെടേണ്ടതില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. രാഹുൽ പങ്കുവെച്ച സമാന ചിത്രം പങ്കുവെച്ച ബിജെപി. നേതാവ് അഞ്ചു ബാലയ്ക്കെതിരെ നടപടി എടുക്കാത്തത് ട്വിറ്ററിന്റെ ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

'മോദി സർക്കാർ ട്വിറ്ററിനെ ഭയപ്പെടുത്തുന്നു' എന്ന തലക്കെട്ടോടെ പോസ്റ്ററും കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഡൽഹി ബലാത്സംഗ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട രാഹുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ മോദി സർക്കാർ ട്വിറ്ററിനെ നിർബന്ധിക്കുന്നതായും പോസ്റ്ററിൽ ആരോപിക്കുന്നു.

ട്വിറ്റർ വിലക്ക് നീങ്ങുന്നതുവരെ രാഹുൽ ഗാന്ധി തന്റെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എല്ലാവരുമായും ബന്ധപ്പെടുമെന്നും ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുകയും അവരുടെ ലക്ഷ്യത്തിനായി പോരാടുകയും ചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാൽ, രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെന്റ് ചെയ്തിട്ടില്ലെന്നും തുടരുന്നുണ്ടെ