- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിഹിത ബന്ധത്തിനൊടുവിൽ ഫ്‌ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ റഷീദിനെയും ശാശ്വതിയെയും രക്ഷപെടാൻ സഹായിച്ചത് രാംദാസ്; കെപിസിസി മുൻ ജനറൽ സെക്രട്ടറിയെ പൊലീസ് അറസ്റ്റു ചെയ്തത് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി
തൃശൂർ: അവിഹിത ബന്ധത്തിനൊടുവിൽ തൃശ്ശൂർ അയ്യന്തോളിലെ ഫ്‌ലാറ്റിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റഷീദിനെയും കാമുകി ശാശ്വതിയെയും രക്ഷപെടാൻ സഹായിച്ച കെപിസിസി മുൻ ജനറൽ സെക്രട്ടറി എം ആർ രാംദാസ് അറസ്റ്റിലായി. ഒളിവിലുള്ള റഷീദിനെ കണ്ടെത്താൻ രാംദാസിന്റെ അറസ്റ്റിലൂടെ സഹായകമാകുമെന്നാണ് പൊലീസി കണക്കു കൂട്ടുന്നത്. തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചതിനും കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. രാംദാസിനെ ഇന്നലെ വൈകുന്നേരം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ റഷീദിനെ കേസിൽനിന്നും രക്ഷപ്പെടുത്താൻ രാംദാസ് ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റഷീദ് ഒളിവിലാണ്. ഷൊർണൂർ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലുള്ള ഫ്‌ലാറ്റിൽവച്ച് കൊലചെയ്യപ്പെട്ടത്. മാർച്ച് രണ്ടിനായിരുന്നു കൊലപാത
തൃശൂർ: അവിഹിത ബന്ധത്തിനൊടുവിൽ തൃശ്ശൂർ അയ്യന്തോളിലെ ഫ്‌ലാറ്റിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റഷീദിനെയും കാമുകി ശാശ്വതിയെയും രക്ഷപെടാൻ സഹായിച്ച കെപിസിസി മുൻ ജനറൽ സെക്രട്ടറി എം ആർ രാംദാസ് അറസ്റ്റിലായി. ഒളിവിലുള്ള റഷീദിനെ കണ്ടെത്താൻ രാംദാസിന്റെ അറസ്റ്റിലൂടെ സഹായകമാകുമെന്നാണ് പൊലീസി കണക്കു കൂട്ടുന്നത്. തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചതിനും കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു.
രാംദാസിനെ ഇന്നലെ വൈകുന്നേരം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ റഷീദിനെ കേസിൽനിന്നും രക്ഷപ്പെടുത്താൻ രാംദാസ് ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റഷീദ് ഒളിവിലാണ്. ഷൊർണൂർ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലുള്ള ഫ്‌ലാറ്റിൽവച്ച് കൊലചെയ്യപ്പെട്ടത്. മാർച്ച് രണ്ടിനായിരുന്നു കൊലപാതകം. സതീശനും സുഹൃത്ത് റഷീദിനും ശാശ്വതി എന്ന യുവതിയുമായി ഉണ്ടായിരുന്ന ബന്ധത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കോൺഗ്രസ് പുതുക്കാട് മുൻ മണ്ഡലം പ്രസിഡന്റായ റഷീദ് രാംദാസിന്റെ അടുത്ത അനുയായിയാണ്. കേസിൽ റഷീദിന്റെ കൂട്ടാളികൾ ഉൾപ്പെടെ അഞ്ചു പേർ നേരത്തേ പൊലീസ് പിടിയിലായിരുന്നു. രാമദാസിന്റെ അറസ്റ്റ് കേസിൽ വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യന്തോളിലെ റഷീദിന്റെ ഫ്‌ലാറ്റിൽ നടന്ന മർദ്ദനത്തെത്തുടർന്ന് മാർച്ച് മൂന്നിനാണ് ഷൊറണൂർ ലതാ നിവാസിൽ സതീശൻ മരിച്ചത്. അന്നേദിവസം പുലർച്ച റഷീദും കൂട്ടാളികളും രാമദാസിന്റെ വീട്ടിലെത്തിയതായി തെളിവുലഭിച്ചിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ വെസ്റ്റ് സിഐ വി.കെ. രാജു പറഞ്ഞു.
കൊല്ലപ്പെട്ട ഷൊർണ്ണൂർ സ്വദേശി സതീഷിനെ കഠിനമായി മർദ്ദിച്ചതെന്ന് വെറുതേയല്ല ഭാര്യ മുൻ മത്സരാർത്ഥി കൂടിയായ ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു മർദ്ദിച്ചതെന്നും യുവതി പറഞ്ഞിരുന്നു. സതീഷിനെ കൊല്ലുന്നതിനു മുമ്പ് കെട്ടിയിട്ടിരിക്കുന്ന സമയത്താണ് രാംദാസ് വന്നതെന്ന് വ്യക്തമായിരുന്നു. ശാശ്വതിയുമായി രാംദാസിനുള്ള ബന്ധവമെന്താണെന്നുിം പോലസ് അന്വേഷിക്കുന്നുണ്ട്.
ശാശ്വതി പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് ഈ നേതാവിനെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. പെൺ വിഷയം തന്നെയാണ് കൊലപാതകത്തിന് കാരണമായതെന്നും ശാശ്വതി സമ്മതിക്കുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. റഷീദ് അറിയാതെ കൊല്ലപ്പെട്ട സതീഷുമായി ബന്ധം പുലർത്തി.
എന്നാൽ, ഇക്കാര്യം റഷീദിനോട് മദ്യലഹരിയിലായിരുന്നപ്പോൾ സതീഷ് വെളിപ്പെടുത്തി. പിന്നീട് ഫ്ളാറ്റിൽ വച്ച് സതീഷിന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യം ശാശ്വതിയോട് റഷീദ് ചോദിച്ചു. ശാശ്വതി അത് നിഷേധിച്ചു. എങ്കിലും അടങ്ങാത്ത പക തോന്നി. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താൻ മർദ്ദിച്ചതെന്ന് ശാശ്വതി വെളിപ്പെടുത്തി. ഫ്ളാറ്റിൽ മൂന്നു ദിവസം കെട്ടിയിട്ടാണ് മർദ്ദിച്ചത്. ബാത്ത് റൂമിൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകൾ തകർന്നാണ് ചോര വാർന്ന് സതീഷ് മരിച്ചത്. കേസിൽ അറസ്റ്റിലായ കൃഷ്ണപ്രസാദുമായും അവിഹതമുണ്ടെന്നും ശാശ്വതി സമ്മതിച്ചിട്ടുണ്ട്.
റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്നാണ് മർദ്ദിച്ചത്. കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് റഷീദ് ഒളിവിലാണ്. റഷീദ് നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ജുവലറിയിൽ നിന്ന് കൊണ്ടുപോയ കിലാേക്കണക്കിന് ആഭരണങ്ങൾ വഴിയിൽ തടഞ്ഞ് തട്ടിയെടുത്ത കേസിലെ പ്രതിയാണ്. അതിന്റെ വിചാരണയ്ക്കിടയിൽ റഷീദ് പാർട്ടി ബ്‌ളോക്ക് പ്രസിഡന്റായി. ഇപ്പോൾ ഫ്ളാറ്റിൽ വന്നുപോയ മുൻ കെ. പി.സി. സി. സെക്രട്ടറി രാംദാസിന്റെ പിന്തുണയോടെയാണ് പദവി സംഘടിപ്പിച്ചത്.
റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തിൽ ഒരു കുട്ടിയുള്ള ആളാണ് ഇയാൾ. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്. റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടിൽകൃഷ്ണപ്രസാദു(32)മായും ശാശ്വതി ബന്ധം പുലർത്തിയിരുന്നു. സതീഷുമായും ഇതിനിടെ സൗഹൃദത്തിലായി. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവർക്കു പരസ്പരം അറിയാമായിരുന്നു. എന്നാൽ റഷീദുമായിട്ടായിരുന്നു കൂടുതൽ ബന്ധം. സംഭവം നടന്ന ഫ്‌ലാറ്റിൽ യുവതി മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു.
വേറെയും യുവതികൾ ഇവിടെ വരാറുണ്ടെന്നും സൂചനയുണ്ട്. മുൻ ഭർത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റ് റഷീദിന് സ്വന്തമാക്കാൻ അവസരം ഒരുക്കിയത് ശാശ്വതിയാണ്. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉൾപ്പെടെയുള്ളവർ എന്നാണ് പൊലീസ് പറയുന്നത്. ഡിജെ പാർട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിർബന്ധത്തെ തുടർന്നാണ് റഷീദും മറ്റും കോയമ്പത്തൂരിലെ ഹോട്ടലിൽ ഡിജെ പാർട്ടിക്ക് പോയതും. യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്.