- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ.ഡി തിവാരി അന്തരിച്ചു ; മരണം 93ാം ജന്മദിനത്തിൽ; വൃക്കകളിലെ അണുബാധയും രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണ കാരണമെന്ന് സൂചന; രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ രാജ്യത്തെ ഏക വ്യക്തി
ന്യൂഡൽഹി: യു.പി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ.ഡി തിവാരി (93) അന്തരിച്ചു. വ്യാഴാഴ്‌ച്ച അദ്ദേഹത്തിന്റെ 93ാം ജന്മദിനത്തിന്റെ അന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഡൽഹിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് നാലുമണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി പ്രായാധിക്യം മൂലമുള്ള അവശതകളാൽ ചികിത്സയിലായിരുന്നു. മാത്രമല്ല വൃക്കകളിലുണ്ടായ അണുബാധയും രക്തസമ്മർദ്ദം കുറഞ്ഞതും നില വഷളാക്കി. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏക വ്യക്തയാണ് തിവാരി. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയും 1987-88 കാലത്ത് ധനകാര്യ മന്ത്രിയുമായിരുന്ന തിവാരി 2007-2009 കാലത്ത് ആന്ധ്രപ്രദേശ് ഗവർണറുമായിരുന്നു. മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി.1976-77, 1984-85, 1988-89 കാലത്താണ് അദ്ദേഹം ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. പിന്നീട്
ന്യൂഡൽഹി: യു.പി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ.ഡി തിവാരി (93) അന്തരിച്ചു. വ്യാഴാഴ്‌ച്ച അദ്ദേഹത്തിന്റെ 93ാം ജന്മദിനത്തിന്റെ അന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഡൽഹിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് നാലുമണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി പ്രായാധിക്യം മൂലമുള്ള അവശതകളാൽ ചികിത്സയിലായിരുന്നു. മാത്രമല്ല വൃക്കകളിലുണ്ടായ അണുബാധയും രക്തസമ്മർദ്ദം കുറഞ്ഞതും നില വഷളാക്കി. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏക വ്യക്തയാണ് തിവാരി.
1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയും 1987-88 കാലത്ത് ധനകാര്യ മന്ത്രിയുമായിരുന്ന തിവാരി 2007-2009 കാലത്ത് ആന്ധ്രപ്രദേശ് ഗവർണറുമായിരുന്നു. മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി.1976-77, 1984-85, 1988-89 കാലത്താണ് അദ്ദേഹം ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. പിന്നീട് 2002 മുതൽ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2009 ൽ 86ാം വയസ്സിൽ ആന്ധ്രാപ്രദേശ് ഗവർണറായിരിക്കെ ലൈംഗികാപവാദത്തെത്തുടർന്ന് സ്ഥാനം രാജിവെച്ചു.
ഒരു കാലത്ത് കോൺഗ്രസിലെ ശക്തനായ നേതാവായിരുന്ന തിവാരിയെ 1990 കളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് റിപ്പോർട്ട്. പാർട്ടിയിലെ പടലപിണക്കത്തെത്തുടർന്ന് അർജുൻ സിങിനൊപ്പം പാർട്ടി വിട്ട് കോൺഗ്രസ് (തിവാരി) പാർട്ടി രൂപവത്ക്കരിച്ചു. പിന്നീട് സോണിയാ ഗാന്ധി പാർട്ടി പ്രസിഡന്റായപ്പോളാണ് തിരിച്ചെത്തിയത്.