അമൃത്സർ: വാശിയേറിയ പോരാട്ടത്തിനു സാക്ഷ്യം വഹിച്ച പഞ്ചാബിൽ കോൺഗ്രസ് തരംഗം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യം പുറത്തുവരുന്ന ഫലസൂചനകളിൽ കോൺഗ്രസിന്റെ വ്യക്തമായ മുന്നേറ്റമെന്ന സൂചനയാണ് ലഭിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തമാകുന്നുവെന്ന വാദങ്ങൾ സജീവമാവുകയും ചെയ്യുമ്പോൾ കോൺഗ്രസിന് ഒരു പിടിവള്ളികൂടിയാണ് പഞ്ചാബിലെ അനുകൂല ഫലം. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ അരുൺജയ്റ്റ്ലിയെ മോദി തരംഗത്തിനിടയിലും അമൃിത്സറിൽ തറപറ്റിച്ച ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പഞ്ചാബിൽ പോരിനിറങ്ങിയത്.

പഞ്ചാബിൽ 117 മണ്ഡലങ്ങളിലേക്കുള്ള ഫലങ്ങളിൽ കോൺഗ്രസിന്റെ ലീഡ് നില ഇപ്പോൾ കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്.കോൺഗ്രസിനു കടുത്ത വെല്ലുവിളിയാകുമെന്നു കരുതപ്പെട്ട ആംആദ്മി പാർട്ടിക്ക് പ്രതീക്ഷിച്ച മുൻതൂക്കമുണ്ടായില്ല. 28 സീറ്റുകളിലാണ് ഇപ്പോൾ അവർ മുന്നിൽ നിൽക്കുന്നത്. നേരത്തെ മൂന്നാം സ്ഥാനത്ത് നിന്ന ആംആദ്മി പാർട്ടി ഇ്പപോൾ 2ാംസ്ഥാനതെത്തിയിട്ടുണ്ട്. 29 സീറ്റുകളിൽ ഒരുഘട്ടത്തിൽ മുന്നിട്ട് നിന്ന അകാലിദൾ ബിജെപി സഖ്യം 16 സീറ്റുകളുമായി മൂ്ന്നാം സ്ഥാനത്താണ്.

പഞ്ചാബിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. കോൺഗ്രസും എഎപിയും ഒപ്പത്തിനൊപ്പമെന്നാണ് എല്ലാ സർവേകളും വ്യക്തമാക്കിയത്. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന എസ്എഡി ബിജെപി സഖ്യത്തിന്റെ പരാജയവും പ്രവചിക്കപ്പെട്ടിരുന്നു.ജയിച്ചാൽ ദേശീയ തലത്തിൽ കോൺഗ്രസിനു പിടിച്ചുനിൽക്കാനുള്ള ഏക പിടിവള്ളിയാകും പഞ്ചാബ്. എഎപി വിജയിച്ചാൽ അവർക്കതു വലിയ ഉത്തേജകമാകുമെന്നും ഉറപ്പ്. അരവിന്ദ് കേജ്രിവാളിനു ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമേറുകയും ചെയ്യും.

ലോക്സഭാ തെരഞ്ഞെടു്പപിൽ നാല് സീറ്റ് ലഭിച്ച എഎപിക്ക് പഞ്ചാബ് പിചടിക്കാനാകുമെന്നാണ് കരുതിയതെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ അമരീന്ദർ സിങ്ങ് രണ്ട് മണ്ഡലങ്ങളിൽ മതത്സരിക്കുന്നുണ്ട്. ലംബിയിൽ നിലവിലെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായി ഏറ്റമുട്ടുന്ന ക്യാപ്റ്റൻ പിന്നിലാണ്. അതേ സമയം പട്യാലയിൽ അമരീന്ദർ സിങ്ങ് മുന്നിലാണ്. ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദു അമൃിത്സറിൽ മുന്നിലാണ്.