- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ലിംഗായത്ത് നേതാവ്; ബിജെപിയുടെ നിർണ്ണായക വോട്ടുബാങ്കിൽ കണ്ണുനട്ട് കോൺഗ്രസ്; സിദ്ധരാമ്മയ്ക്ക് പകരം എംബി പാട്ടീലിനെ നേതൃത്വത്തിലെത്തിക്കും
ബെംഗളൂരു: കർണാക ബിജെപിയിൽ നേതൃമാറ്റത്തിന്റെ അലയൊലികൾ കെട്ടടങ്ങും മുമ്പെ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ കോൺഗ്രസ് നീക്കം. ബി എസ് യെദിയൂരപ്പ പടിയിറങ്ങിയതോടെ സമുദായ വോട്ടുകളിലേക്ക് കണ്ണുനട്ടാണ് കോൺഗ്രസ് സിദ്ധാരാമ്മയയ്ക്ക് പകരം പുതിയ നേതാവിനെ തേടുന്നത്.
ബിജെപിയുടെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് വിഭാഗത്തെ ഒപ്പം നിർത്താനാണ് ശ്രമം. സിദ്ധരാമ്മയ്ക്ക് പകരം ലിംഗായത്ത് നേതാവ് എംബി പാട്ടീലിന്റെ പേരാണ് പരിഗണനയിൽ ഉള്ളത്.
സിദ്ധരാമ്മയ വഴങ്ങിയില്ലെങ്കിൽ എംബി പാട്ടീലിനെ എഐസിസി ജനറൽ സെക്രട്ടറിയാക്കാനാണ് നീക്കം. നേതൃമാറ്റത്തിനെ തുടർന്ന് ലിംഗായത്തുമായുള്ള ബിജെപിയുടെ അകലച്ച സുവർണ്ണാവസരമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. എല്ലാ സമുദായങ്ങൾക്കും പരിഗണന നൽകിയാണ് ബിജെപിയുടെ നേതൃമാറ്റം.
ഇത് മുൻകൂട്ടി കണക്കിലെടുത്താണ് കോൺഗ്രസിലും അഴിച്ചുപണി. ഭിന്നത പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. എന്നാൽ പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്നും കോൺഗ്രസിന് തിരിച്ചുവരവിനുള്ള സുവർണാവസരമെന്നും സിദ്ധരാമ്മയ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്