ചെന്നൈ: പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. യോ​ഗത്തിനെത്തിയ ഒരു നേതാവ് ഡിഎംകെ പാർട്ടി പതാക ഉയർത്തിയതാണ് സംഘർഷത്തിന് കാരണമായത്. ഇത് തടയാനായി ചിലർ രം​ഗത്തെത്തിയതോടെയാണ് കൈയാങ്കളി അരങ്ങേറിയത്. മുൻ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ മുന്നിൽ വച്ചായിരുന്നു പ്രവർത്തകരുടെ കൈയാങ്കളി അരങ്ങേറിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് പുതുച്ചേരിയിൽ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീണത്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാണ് മന്ത്രിസഭ നിലംപതിച്ചത്. 12 പേരുടെ പിന്തുണ മാത്രമാണ് കോൺഗ്രസ് സർക്കാരിന് ലഭിച്ചത്. 18 എംഎൽഎമാരുടെ പിന്തുണയായിരുന്നു സർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ നാല് പേർ പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ആവശ്യം ഉയർന്നത്. തുടർന്നാണ് ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടത്

.