ഷില്ലോംഗ്: മേഘാലയയിൽ കോൺഗ്രസിൽ കൂട്ടരാജി തുടർക്കഥയാകുന്നതിനിടെ രാജിവെച്ച നാല് സിറ്റിങ് എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരും. ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തുന്നത്.

കഴിഞ്ഞമാസം 30-ാം തീയതിയാണ് മേഘാലയ കോൺഗ്രസിൽ നിന്ന് എംഎൽമാർ കൂട്ടത്തോടെ രാജിവെച്ചത്. രാജിവെച്ചവരിൽ മുൻ ഉപമുഖ്യമന്ത്രി റൊവെൽ ലിങ്‌ദോയും ഉൾപ്പെട്ടിരുന്നു. മാർച്ച് ആറിന് നിയമസഭാ കാലാവധി അവസാനിക്കാനിരിക്കെ ഇതോടെ ആറ് കോൺഗ്രസ് എംഎൽഎമാരടക്കം ഒമ്പത് പേരാണ് മുകുൾ സാംഗ്മ സർക്കാരിൽ നിന്ന് പുറത്തുപോകുന്നത്.