- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഘാലയ കൈവിട്ടു പോകാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി കോൺഗ്രസ്; സഖ്യകക്ഷികളെ കുറിച്ച് ധാരണ ആയില്ലെങ്കിലും ഗവർണറെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു; ഗോവയിലെയും മണിപ്പൂരിലെയും അവസ്ഥ ഉണ്ടാകരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി; എൻപിപിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ കോപ്പു കൂട്ടി ബിജെപിയും
ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്സ്. മുമ്പ് സർക്കാർ ഉണ്ടാക്കാൻ അവസരം ഉണ്ടായിട്ടും നഷ്ടപ്പെടുത്തിയ ഗോവയിലെയും മണിപ്പൂരിലെയും അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കണം എന്ന കരുതലോടെയാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. താമര വിരിയിച്ച് ഭരണം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സ് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സർക്കാർ രൂപവതകരണത്തിന് കോൺഗ്രസ്സ് നേതാക്കൾ ഗവർണ്ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപവത്കരിക്കുന്നതിന് തങ്ങൾക്കാണ് അവകാശമെന്നും അതിനാലാണ് ഗവർണറെ കണ്ടതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ് വ്യക്തമാക്കി. സർക്കാർ രൂപവത്കരണത്തിന് പിന്തുണ തേടി മറ്റു കക്ഷികളുമായി ചർച്ച നടത്തി വരികയാണെന്ന് കമൽനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾക്കുള്ള പിന്തുണ സംബന്ധിച്ച് കൃത്യമായ വെളിപ്പെടുത്തലുകൾ നടത്താൻ കോൺഗ്രസ് തയ്യാ
ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്സ്. മുമ്പ് സർക്കാർ ഉണ്ടാക്കാൻ അവസരം ഉണ്ടായിട്ടും നഷ്ടപ്പെടുത്തിയ ഗോവയിലെയും മണിപ്പൂരിലെയും അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കണം എന്ന കരുതലോടെയാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. താമര വിരിയിച്ച് ഭരണം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സ് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സർക്കാർ രൂപവതകരണത്തിന് കോൺഗ്രസ്സ് നേതാക്കൾ ഗവർണ്ണറെ കണ്ടു.
ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപവത്കരിക്കുന്നതിന് തങ്ങൾക്കാണ് അവകാശമെന്നും അതിനാലാണ് ഗവർണറെ കണ്ടതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ് വ്യക്തമാക്കി. സർക്കാർ രൂപവത്കരണത്തിന് പിന്തുണ തേടി മറ്റു കക്ഷികളുമായി ചർച്ച നടത്തി വരികയാണെന്ന് കമൽനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾക്കുള്ള പിന്തുണ സംബന്ധിച്ച് കൃത്യമായ വെളിപ്പെടുത്തലുകൾ നടത്താൻ കോൺഗ്രസ് തയ്യാറായിട്ടില്ല. എന്തുവില കൊടുത്തും മേഘാലയയിൽ ഭരണം നിലനിർത്തണമെന്നാണ് രാഹുൽ ഗാന്ധി നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സർക്കാർ രൂപവത്കരണം ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലിനെയും കമൽ നാഥിനെയും ഷില്ലോങ്ങിലേക്ക് അയച്ചത്.
21 സീറ്റ് നേടി കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണം. മറ്റു കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. മൂന്നു സ്വതന്ത്ര സ്ഥാനാർത്ഥികളും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ നേടാനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം എൻപിപിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ബിജെപി കോപ്പുകൂട്ടുന്നുണ്ട്. ഈ രണ്ടു കക്ഷികൾക്കും കൂടി 21 സീറ്റാണുള്ളത്. ആറ് സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റ് ലഭിച്ച എച്ച്എസ്‌പിഡിപിയുടെയും പിന്തുണ ഇവർക്ക് ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണ നേടാൻ ബിജെപിയും ശ്രമം നടത്തുന്നുണ്ട്.
മുൻ ലോക്സഭാ സ്പീക്കറായ പി.എ സാങ്മയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച എൻപിപി, കേന്ദ്രത്തിൽ ബിജെപി മുന്നണിയായ എൻഡിഎയുടെ ഭാഗമാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻപിപി ഒറ്റയ്ക്കാണ് മത്സരിച്ചത്. പി.എ സാങ്മയുടെ മകൻ കോൺറാഡ് സാങ്മയാണ് എൻപിപിയുടെ അധ്യക്ഷൻ. അതേസമയം, കിരൺ റിജിജു, അൽഫോൻസ് കണ്ണന്താനം എന്നിവരെയാണ് ബിജെപി മേഘാലയയിലേക്ക് നിയോഗിച്ചിരുന്നത്. ഇതിനു പറുമെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കെത്തുകയും പിന്നീട് അസം ആരോഗ്യ മന്ത്രിയാവുകയും ചെയ്ത ഹിമന്ദ ബിശ്വ ശർമയെയും അവിടെക്ക് നിയോഗിച്ചിട്ടുണ്ടെന്നാണ് സൂചന.



