- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴഞ്ഞു വീണ പെൺകുട്ടിക്ക് ട്രെയിനിൽ രക്ഷകനായത് കോൺഗ്രസ് എംപി; സമയോചിതമായി ഇടപെട്ട നേതാവിന്റെ പ്രവർത്തിക്ക് സമൂഹ മാധ്യമങ്ങളിൽ പ്രശംസ; പ്രാഥമിക ചികിത്സ സൗകര്യം പോലും ലഭ്യമാക്കാത്ത റെയിൽവേ വകുപ്പിന് വിമർശനം
ആഗ്ര: നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ പെൺകുട്ടിക്ക് ട്രെയിനിൽ രക്ഷകനായത് കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യ. സമയോചിതമായി ഇടപെട്ട ജനനേതാവിന്റെ ഇടപെടലിന് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ പോലും പ്രാഥമിക ചികിത്സ സൗകര്യം പോലും ലഭ്യമാക്കാത്ത റെയിൽവേ വകുപ്പിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്ഷകനായി കോൺഗ്രസ് നേതാവും ഗുണ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ. നെഞ്ചു വേദനയെ തുടർന്ന് കുഴഞ്ഞു വീണ പെൺകുട്ടിക്ക് പ്രാഥമിക ചികിത്സ നൽകാൻ റെയിൽവേ മെഡിക്കൽ എമർജൻസി സർവ്വീസിനെ ബന്ധപ്പെട്ടെങ്കിലും സേവനം ലഭ്യമല്ലെന്നായിരുന്നു പ്രതികരണം. തുടർന്ന് സിന്ധ്യയുടെ ഉചിതമായ ഇടപെടലിലൂടെ ആംബുലൻസ് എത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ആഗ്രയിൽ നിന്നും ഡൽഹിയിലേക്കുള്ള ഭോപ്പാൽ ശതാബ്ദി ട്രെയിനിലായിരുന്നു സംഭവം. ഡൽഹി ഔട്ടറിനു സമീപം രണ്ട് മണിക്കൂറോളം ട്രെയിൻ പി
ആഗ്ര: നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ പെൺകുട്ടിക്ക് ട്രെയിനിൽ രക്ഷകനായത് കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യ. സമയോചിതമായി ഇടപെട്ട ജനനേതാവിന്റെ ഇടപെടലിന് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ പോലും പ്രാഥമിക ചികിത്സ സൗകര്യം പോലും ലഭ്യമാക്കാത്ത റെയിൽവേ വകുപ്പിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.
ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്ഷകനായി കോൺഗ്രസ് നേതാവും ഗുണ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ. നെഞ്ചു വേദനയെ തുടർന്ന് കുഴഞ്ഞു വീണ പെൺകുട്ടിക്ക് പ്രാഥമിക ചികിത്സ നൽകാൻ റെയിൽവേ മെഡിക്കൽ എമർജൻസി സർവ്വീസിനെ ബന്ധപ്പെട്ടെങ്കിലും സേവനം ലഭ്യമല്ലെന്നായിരുന്നു പ്രതികരണം. തുടർന്ന് സിന്ധ്യയുടെ ഉചിതമായ ഇടപെടലിലൂടെ ആംബുലൻസ് എത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ആഗ്രയിൽ നിന്നും ഡൽഹിയിലേക്കുള്ള ഭോപ്പാൽ ശതാബ്ദി ട്രെയിനിലായിരുന്നു സംഭവം. ഡൽഹി ഔട്ടറിനു സമീപം രണ്ട് മണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടതോടെ സിന്ധ്യയ്ക്ക് എതിർഭാഗത്തായി ഇരുന്ന വന്ദന എന്ന പെൺകുട്ടി നെഞ്ചു വേദന അനുഭവപ്പെട്ട് തളർന്ന് വീഴുകയായിരുന്നു. എമർജൻസി മെഡിക്കൽ സഹായത്തിനു വേണ്ടി ബന്ധപ്പെട്ടെങ്കിലും സേവനം ലഭ്യമായിരുന്നില്ല.
തുടർന്ന് എംപി റെയിൽവേ മന്ത്രി പീയുഷ് ഗോയലിനേയും റെയിൽവേ ഡിവിഷണൽ മാനേജറേയും നേരിട്ട് ബന്ധപ്പെട്ടു. എംപിയുടെ ഇടപെടലിലൂടെ പുലർച്ചെ 2.30ഓടെ ആംബുലൻസ് എത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിക്കൊപ്പം എംപിയും ആശുപത്രിയിലെത്തി ചികിത്സയ്ക്കാവശ്യമായ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
അടിയന്തര സാഹചര്യങ്ങളിൽ പോലും പ്രാഥമിക ചികിത്സ സൗകര്യം പോലും ലഭ്യമാക്കാത്ത റെയിൽവേ വകുപ്പിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. അധികാരത്തിലേറി രണ്ട് വർഷത്തിനുള്ളിൽ പ്രീ മെഡിക്കൽ സേവനങ്ങളടക്കം മികച്ച അടിസ്ഥാന സൗകര്യങ്ങൾ ട്രെയിനിൽ ലഭ്യമാക്കുമെന്ന് മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു നേരത്തെ ഉറപ്പ് നൽകിയിരുന്നു, എന്നാൽ വാഗ്ദാനം പാഴ് വാക്കായി എന്നാണ് ഇപ്പോൾ വ്യക്തമാവുന്നതെന്നാണ് വാർത്തയോട് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം.