- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ ആശിർവാദത്തോടെ 'ഡികെ' മോഡൽ ഓപ്പറേഷനുമായി ഗോവയിലെ കോൺഗ്രസ്; സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചു; സഖ്യകക്ഷികൾ ഒപ്പമുണ്ടെന്നും സർക്കാറിന് ഭീഷണിയില്ലെന്നും ബിജെപിയുടെ മറുപടി; മനോഹർ പരീഖറിന്റെ അസുഖം മൂർച്ഛിക്കുമ്പോൾ കർണാടക മോഡൽ അട്ടിമറി സംഭവിക്കുമോ എന്ന് ആകാംക്ഷ
പനാജി: ഗോവയിലെ മുഖ്യമന്ത്രി മനോഹർ പരീഖർ ദീർഘനാളായി ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിൽ ബിജെപിയെ താഴെയിടാൻ ഒരുങ്ങിയിറങ്ങി കോൺഗ്രസ് നീക്കങ്ങൾ. കർണാടകയിൽ കൂടുതൽ സീറ്റുകളുണ്ടായിട്ടും ബിജെപിയെ അധികാരത്തിൽ നിന്നകറ്റിയ ഡി.കെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഗോവയിലും കോൺഗ്രസ് ചരടുവലികൾ ശക്തമാക്കിയിരിക്കയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ ഗംഭീരനീക്കമെന്ന് വിശേഷിപ്പിച്ച് രാഹുൽഗാന്ധി രംഗത്തുവന്നു. 40 സീറ്റുകളുള്ള ഗോവയിൽ ബിജെപിക്ക് 14 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളുമാണുള്ളത്. ജിഎഫ്പി, എംജിപി എന്നീ കക്ഷികളുടെ മൂന്നു സീറ്റുകളുടെയും മൂന്ന് സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് ബിജെപി ഭരണംപിടിച്ചത്. ഇതേ തന്ത്രമാണ് കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ കോൺഗ്രസ് പ്രയോഗിച്ചത്. ജെഡിയു എംഎൽഎമാരെ ബിജെപിയുടെ കുതിരക്കച്ചവടത്തിന് വിട്ടുക
പനാജി: ഗോവയിലെ മുഖ്യമന്ത്രി മനോഹർ പരീഖർ ദീർഘനാളായി ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിൽ ബിജെപിയെ താഴെയിടാൻ ഒരുങ്ങിയിറങ്ങി കോൺഗ്രസ് നീക്കങ്ങൾ. കർണാടകയിൽ കൂടുതൽ സീറ്റുകളുണ്ടായിട്ടും ബിജെപിയെ അധികാരത്തിൽ നിന്നകറ്റിയ ഡി.കെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഗോവയിലും കോൺഗ്രസ് ചരടുവലികൾ ശക്തമാക്കിയിരിക്കയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ ഗംഭീരനീക്കമെന്ന് വിശേഷിപ്പിച്ച് രാഹുൽഗാന്ധി രംഗത്തുവന്നു.
40 സീറ്റുകളുള്ള ഗോവയിൽ ബിജെപിക്ക് 14 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളുമാണുള്ളത്. ജിഎഫ്പി, എംജിപി എന്നീ കക്ഷികളുടെ മൂന്നു സീറ്റുകളുടെയും മൂന്ന് സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് ബിജെപി ഭരണംപിടിച്ചത്. ഇതേ തന്ത്രമാണ് കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ കോൺഗ്രസ് പ്രയോഗിച്ചത്. ജെഡിയു എംഎൽഎമാരെ ബിജെപിയുടെ കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കാതെ ചേർത്തുനിർത്തി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഡി.കെ. ശിവകുമാറിന്റെയും കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെയും ചാണക്യതന്ത്രമായിരുന്നു അതിന് പിന്നിൽ.
ഈ രീതിയിൽ ഗോവയിൽ സഖ്യകക്ഷികളെയും സ്വതന്ത്രന്മാരെയും ചേർത്തുനിർത്തിയ മുഖ്യമന്ത്രി മനോഹർ പരീഖർ ദീർഘനാളായി ചികിത്സയിൽ കഴിയുന്നത് ഗുണകരമാക്കാനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് കോൺഗ്രസ്, ഗവർണറോട് ആവശ്യപ്പെട്ടത് പരീഖറിന്റെ അസാന്നിധ്യം ഗുണകരമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്. ആക്രമണത്തിന്റെ ശക്തികൂട്ടുന്ന കോൺഗ്രസ് ഈ നീക്കം വിജയിച്ചില്ലെങ്കിൽ എൻഡിഎ സഖ്യകക്ഷികളെ കൂട്ടുപിടിക്കാനുള്ള ശ്രമമാകും നടത്തുക.
പരീഖറില്ലാത്തിനാൽ അത് എളുപ്പം സാധിക്കുമെന്നു തന്നെയാണ് കോൺഗ്രസ് വിലയിരുത്തൽ. ഭരിക്കാൻ ആവശ്യമായ അംഗബലമുണ്ട് എന്ന് ഗോവയിലെ കോൺഗ്രസ് നേതാവ് കപേൽക്കർ വ്യക്തമാക്കിയതും രാഹുൽ ഗാന്ധി ഈ നീക്കത്തെ ഗംഭീരമെന്ന് ട്വിറ്ററിൽ വിശേഷിപ്പിച്ചതും കോൺഗ്രസ് കരുതിക്കൂട്ടിയുള്ള പടപ്പുറപ്പാടിലാണ് എന്ന് വ്യക്തമാക്കുന്നു.
അതിനിടെ കോൺഗ്രസ് നീക്കങ്ങളെ ചെറുക്കുമെന്ന വ്യക്തമായ സൂചനയാണ് ബിജെപി നൽകുന്നതും. ഗോവ സർക്കാരിനു പ്രശ്‌നങ്ങളില്ലെന്ന് മുതിർന്ന ബിജെപി നേതാവ് രാം ലാൽ പ്രതികരിച്ചു. സർക്കാരിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ല. സഖ്യകക്ഷികൾ ഇപ്പോഴും സർക്കാരിന് ഒപ്പമുണ്ടെന്നും രാം ലാൽ അറിയിച്ചു. സംസ്ഥാനത്തെ സംഭവവികാസങ്ങൾ രാം ലാലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പനജിയിലെ ബിജെപി സംസ്ഥാന ഓഫിസിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. പാർട്ടി എംഎൽഎമാർ, മുൻ എംഎൽഎമാർ, കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. വിവിധ നേതാക്കൾ ഉന്നയിച്ച ആശങ്കകൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും. ഇതിനുശേഷം സംസ്ഥാന താൽപര്യം അനുസരിച്ചു തീരുമാനം എടുക്കുമെന്നും രാം ലാൽ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), സ്വതന്ത്രർ തുടങ്ങിയവരുമായും ചർച്ചകൾ നടത്തി. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ് ഈ കക്ഷികൾ അറിയിച്ചിരിക്കുന്നത്. നേതൃമാറ്റമെന്ന വിഷയം രാം ലാൽ തള്ളിക്കളഞ്ഞു. അനാരോഗ്യത്തെത്തുടർന്ന് ഡൽഹി എയിംസിൽ പരീക്കറെ പ്രവേശിപ്പിച്ചതിനുപിന്നാലെയാണ് മൂന്നു മുതിർന്ന നേതാക്കളെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗോവയിലേക്ക് അയച്ചത്. രാം ലാലിനെ കൂടാതെ ബി.എൽ. സന്തോഷ്, വിനയ് പുരാനിക് എന്നിവരെയാണു സംസ്ഥാന നേതാക്കളുമായും സഖ്യകക്ഷികളുമായും ചർച്ച നടത്താൻ അമിത് ഷാ നിയോഗിച്ചത്.