- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരനെതിരെ പടനയിച്ചു തുടങ്ങിയ ഗ്രൂപ്പുപോര് ക്ലൈമാക്സിൽ എത്തുമ്പോൾ സുധീരൻ ചെയർമാനായി! കേരളത്തിലെ കോൺഗ്രസ് പുനഃസംഘടിപ്പിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്നും തങ്കച്ചനും ആര്യാടനും പുറത്ത്; 21 അംഗ സമിതിയിൽ വിഷ്ണുനാഥും ലിജുവും
ന്യൂഡൽഹി: വി എം സുധീരനെതിരെ കോൺഗ്രസിലെ ഗ്രൂപ്പുകൾ കൈ മെയ് മറന്ന് ഒരുമിച്ചിട്ടു കൂടുതൽ കരുത്തനായത് കെപിസിസി പ്രസിഡന്റ് തന്നെ. കോൺഗ്രസ് പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയകാര്യ സമിതിയെ നിയമിച്ചപ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ആര്യാടൻ മുഹമ്മദും പി പി തങ്കച്ചനും പടിക്ക് പുറത്തായി. സുധീരൻ നിർദ്ദേശിച്ച അംഗങ്ങൾക്കൊപ്പം ഗ്രൂപ്പ് പ്രതിനിധിളെയും ഉൾപ്പെടുത്തിയാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ നിയമിച്ചത്. 21 അംഗങ്ങളുള്ള സമിതിയുടെ ചെയർമാൻ കെപിസിസി പ്രസിഡന്റ് തന്നെയാണെന്നതും ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കേറ്റ തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ. മുരളീധരൻ, പി.സി. ചാക്കോ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. സമിതിയിലെ മറ്റംഗങ്ങൾ ഇവരാണ്: പി.ജെ.കുര്യൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.വി.തോമസ്, എം.ഐ.ഷാനവാസ്, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി.സതീശൻ, ബെന്നി ബെഹ്‌നാൻ, ഷാനിമോൾ ഉസ്മാൻ, ടി.എൻ.പ്രതാപൻ
ന്യൂഡൽഹി: വി എം സുധീരനെതിരെ കോൺഗ്രസിലെ ഗ്രൂപ്പുകൾ കൈ മെയ് മറന്ന് ഒരുമിച്ചിട്ടു കൂടുതൽ കരുത്തനായത് കെപിസിസി പ്രസിഡന്റ് തന്നെ. കോൺഗ്രസ് പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയകാര്യ സമിതിയെ നിയമിച്ചപ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ആര്യാടൻ മുഹമ്മദും പി പി തങ്കച്ചനും പടിക്ക് പുറത്തായി. സുധീരൻ നിർദ്ദേശിച്ച അംഗങ്ങൾക്കൊപ്പം ഗ്രൂപ്പ് പ്രതിനിധിളെയും ഉൾപ്പെടുത്തിയാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ നിയമിച്ചത്. 21 അംഗങ്ങളുള്ള സമിതിയുടെ ചെയർമാൻ കെപിസിസി പ്രസിഡന്റ് തന്നെയാണെന്നതും ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കേറ്റ തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ. മുരളീധരൻ, പി.സി. ചാക്കോ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
സമിതിയിലെ മറ്റംഗങ്ങൾ ഇവരാണ്:
പി.ജെ.കുര്യൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.വി.തോമസ്, എം.ഐ.ഷാനവാസ്, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി.സതീശൻ, ബെന്നി ബെഹ്‌നാൻ, ഷാനിമോൾ ഉസ്മാൻ, ടി.എൻ.പ്രതാപൻ, പി.സി.വിഷ്ണുനാഥ്, എം.ലിജു
15 പേരുടെ രാഷ്ട്രീയകാര്യ സമിതിയെ രൂപീകരിക്കുമെന്നാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചിരുന്നതെങ്കിലും ഗ്രൂപ്പുകൾ ഏഴും എട്ടും പേരുകൾ നിർദ്ദേശിച്ചതോടെയാണ് 21 പേർ ഉൾപ്പെട്ടത്. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ എന്നിവരുടെ പേരുകൾ സുധീരനാണ് നിർദ്ദേശിച്ചത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയാണ് സമിതിയംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചത്. മുതിർന്നവർക്കും യുവാക്കൾക്കും വനിതകൾക്കും സമിതിയിൽ പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടുനീക്കുന്നതിന് മാരത്തൺ ചർച്ചകൾക്കൊടുവിൽ ഹൈകമാൻഡ് മുന്നോട്ടുവച്ച മൂന്നിന നിർദ്ദേശങ്ങളിൽ ആദ്യത്തേതാണ് രാഷ്ട്രീയകാര്യ സമിതി. കെപിസിസി തലം വരെ പുന$സംഘടന, തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പ് എന്നിവയാണ് അടുത്തപടി. രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കുന്നതിനും പുന$സംഘടനക്കും എ, ഐ ഗ്രൂപ്പുകൾ എതിരായിരുന്നു. എന്നാൽ, ഹൈകമാൻഡിന്റെ താൽപര്യത്തിന് വിട്ടുകൊടുക്കുകയാണ് ഒടുവിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചെയ്തത്.
കെപിസിസി പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ഇതുവഴി കഴിയുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. അതേസമയം, സമിതിയിൽ എ, ഐ ഗ്രൂപ്പുകൾക്ക് മേധാവിത്വമുണ്ടെങ്കിലും അന്തിമവാക്ക് സുധീരനായിരിക്കുമെന്ന നിലയാണ്. കെപിസിസി പ്രവർത്തനം, പുന$സംഘടന, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവയിൽ രാഷ്ട്രീയകാര്യ സമിതിക്ക് മേൽനോട്ട ചുമതലയുണ്ടാവും.ദേശീയതലത്തിൽ പ്രവർത്തകസമിതിയെന്ന പോലെയാണ് രാഷ്ട്രീയകാര്യ സമിതി പ്രവർത്തിക്കുക.