- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിനെ ഇന്ത്യൻ അധിനവേശ കശ്മീരാക്കി ഭൂപടം: മോദിക്കെതിരെ പുസ്തകം ഇറക്കി പുലിവാൽ പിടിച്ച് കോൺഗ്രസ്; ട്വിറ്ററിന്റെ ടോപ് ട്രൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച് 'ഇന്ത്യൻ ഒക്യുപൈഡ് കശ്മീർ'
ന്യൂഡൽഹി: കോൺഗ്രസിന് തലവേദനയായി കശ്മീരിനെ ''ഇന്ത്യൻ'' അധിനിവേശ കശ്മീർ എന്ന് വിശേഷിപ്പിച്ച് പാർട്ടിതന്നെ പുറത്തിറക്കിയ ലഘുപുസ്തകം. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകമാണ് പുസ്തകം പുറത്തിറക്കിയത്. എൻഡിഎ സർക്കാരിന്റെ മൂന്ന് വർഷത്തെ ഭരണ വീഴ്ചകൾ പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ലഘുപുസ്തകം പുറത്തിറക്കിയതെങ്കിലും കോൺഗ്രസ് തന്നെ പുലിവാൽ പിടിച്ച അവസ്ഥയിലായിരിക്കുകയാണ്. ലഘുപുസ്തകത്തിൽ ദേശീയ സുരക്ഷയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് പാക് അധിനിവേശ കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരായി കാണിച്ചു കൊണ്ടുള്ള ഭൂപടം അച്ചടിച്ചു വന്നത്. ലഘുപുസ്തകത്തിലെ ഭൂപടം മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നതോടെ സംഭവം സോഷ്യൽമീഡിയയിൽ വൈറലായി. ശനിയാഴ്‌ച്ച രാത്രി ട്വിറ്ററിന്റെ ടോപ് ട്രൻഡിങ് ലിസ്റ്റിൽ ''ഇന്ത്യൻ ഒക്യുപൈഡ് കശ്മീർ'' ഇടം നേടി. കോൺഗ്രസിന്റെ രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദായിരുന്നു വിവാദ പുസ്തകം പ്രകാശനം ചെയ്തത്. പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധർ
ന്യൂഡൽഹി: കോൺഗ്രസിന് തലവേദനയായി കശ്മീരിനെ ''ഇന്ത്യൻ'' അധിനിവേശ കശ്മീർ എന്ന് വിശേഷിപ്പിച്ച് പാർട്ടിതന്നെ പുറത്തിറക്കിയ ലഘുപുസ്തകം. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകമാണ് പുസ്തകം പുറത്തിറക്കിയത്.
എൻഡിഎ സർക്കാരിന്റെ മൂന്ന് വർഷത്തെ ഭരണ വീഴ്ചകൾ പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ലഘുപുസ്തകം പുറത്തിറക്കിയതെങ്കിലും കോൺഗ്രസ് തന്നെ പുലിവാൽ പിടിച്ച അവസ്ഥയിലായിരിക്കുകയാണ്.
ലഘുപുസ്തകത്തിൽ ദേശീയ സുരക്ഷയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് പാക് അധിനിവേശ കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരായി കാണിച്ചു കൊണ്ടുള്ള ഭൂപടം അച്ചടിച്ചു വന്നത്.
ലഘുപുസ്തകത്തിലെ ഭൂപടം മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നതോടെ സംഭവം സോഷ്യൽമീഡിയയിൽ വൈറലായി. ശനിയാഴ്‌ച്ച രാത്രി ട്വിറ്ററിന്റെ ടോപ് ട്രൻഡിങ് ലിസ്റ്റിൽ ''ഇന്ത്യൻ ഒക്യുപൈഡ് കശ്മീർ'' ഇടം നേടി.
കോൺഗ്രസിന്റെ രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദായിരുന്നു വിവാദ പുസ്തകം പ്രകാശനം ചെയ്തത്. പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധർക്ക് സന്തോഷം പകരുന്നതാണ് കോൺഗ്രസിന്റെ ലഘുപുസ്തകമെന്ന് ബിജെപി കുറ്റപ്പെടുത്തി. മാപ്പർഹിക്കാത്ത തെറ്റാണ് കോൺഗ്രസ് ചെയ്തതെന്നും ഗുലാം നബി ആസാദിനെ പോലൊയൊരു സീനിയർ നേതാവ് രാജ്യവിരുദ്ധമായ മാപ്പ് പ്രകാശനം ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
പാർലമെന്റ് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം പ്രകാരം പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെയിരിക്കേ കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീർ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ കശ്മീരിലെ വിഘടനവാദികളേയും അതിർത്തിക്കപ്പുറമുള്ള ഇന്ത്യവിരുദ്ധരേയും സന്തോഷിപ്പിക്കുയാണ് കോൺഗ്രസെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം വലിയ തെറ്റാണ് സംഭവിച്ചതെന്നും അച്ചടിയിലുണ്ടായ പിശകാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. സമാനമായ രീതിയിലൊരു ഭൂപടം മുൻപ് ബിജെപി അവരുടെ വെബ്സൈറ്റിൽ കൊടുത്തിരുന്നുവെന്നും എന്നാൽ ആ തെറ്റ് അവർ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അജയ് മാക്കൻ പറഞ്ഞു.
ഞങ്ങൾ ബിജെപിയെ പോലെയല്ല തെറ്റു പറ്റിയാൽ അത് അംഗീകരീക്കാനും മാപ്പ് പറയാനും ഞങ്ങൾ തയ്യാറാണ്. 2014 മാർച്ച് 28 സമാനമായൊരു മാപ്പ് ബിജെപിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
അതേ വർഷം ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കരാർ ഒപ്പിടുമ്പോൾ പ്രദർശിപ്പിച്ച മാപ്പിൽ അരുണാചൽപ്രദേശ് ചൈനയുടെ ഭാഗമായാണ് കാണിച്ചിരുന്നതെന്നും അജയ്മാക്കൻ പറഞ്ഞു.